തിരുവനന്തപുരം: കാലവര്‍ഷം കനത്തതോടെ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സര്‍ക്കാര്‍ അടിയന്തരയോഗം വിളിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലാണ് യോഗം. അമേരിക്ക സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് യോഗത്തെ അഭിസംബോധന ചെയ്യുന്നത്. ജില്ലാകളക്ടര്‍മാരുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തും. റവന്യു മന്ത്രി ഇ.ചന്ദ്രശേഖരനും യോഗത്തില്‍ പങ്കെടുക്കും.