X

സംസ്ഥാനത്ത് മൂന്ന് ദിവസം ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതിനാലാണിത്. അടുത്ത മൂന്ന് ദിവസങ്ങളില്‍ വ്യാപകമായ മഴയുണ്ടാകും. മൂന്നാമത്തെ ദിവസം മുതല്‍ മഴയുടെ ശക്തി കുറയുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

മലപ്പുറത്തും കോഴിക്കോട്ടും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ്അലര്‍ട്ട് പ്രഖ്യാപിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായ സ്ഥലങ്ങളിലുള്‍പ്പെടെ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 24 മണിക്കൂറിനുള്ളില്‍ 204 മില്ലി മീറ്ററിലധികം മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് കാസര്‍കോട്, കണ്ണൂര്‍, വയനാട്, പാലക്കാട്, തൃശൂര്‍ , ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എറണാകുളത്ത് യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കാസര്‍കോട്, കണ്ണൂര്‍ , മലപ്പുറം ജില്ലകളിലും യെലോ അലര്‍ട്ട് ഉണ്ടാവും. ആഗസ്റ്റ് 17 വരെ കനത്ത മഴ നീണ്ടുനില്‍ക്കുമെന്നാണ് കരുതുന്നത്.

chandrika: