തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയുടെ ഫലമായി സംസ്ഥാനത്ത് ഇന്ന് മുതല്‍ ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത. പതിനൊന്ന് ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒഴികെയാണ് യെല്ലോ അലര്‍ട്ട്.

നാളെയോടെ ചക്രവാതച്ചുഴി ന്യൂനമര്‍ദമായി മാറും. ഇടിമിന്നലും ശക്തമായ കാറ്റും തിരമാലയുമുണ്ടാകും.

കേരളത്തിനു പുറമെ തമിഴ്‌നാട്ടിലും ചക്രവാതച്ചുഴിയുടെ പ്രഭാവത്തില്‍ കനത്ത മഴ പെയ്യുന്നുണ്ട്.