kerala
‘ആക്ഷൻ ഓൺ ഹേമ റിപ്പോർട്ട്’ മുദ്രാവാക്യവുമായി ഇന്ന് പ്രതിഷേധ കൂട്ടായ്മ; പ്രക്ഷോഭം ശക്തമാക്കാൻ കോൺഗ്രസ്
പ്രതിഷേധ കൂട്ടായ്മയുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര്‍ കളക്ട്രേറ്റിന് മുന്നില്‍ ഇന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി നിര്‍വഹിച്ചു.

സംസ്ഥാനത്ത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേൽ കോൺഗ്രസ് ശക്തമായ പ്രത്യക്ഷ സമരം തുടങ്ങുന്നു. സര്‍ക്കാരിന്‍റെ സ്ത്രീവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ചും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം കുറ്റാരോപിതരായവര്‍ക്കെതിരെ കേസെടുക്കുക, സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രാജിവെയ്ക്കുക, ആരോപണങ്ങളില്‍ മന്ത്രി ഗണേഷ് കുമാറിന്‍റെ പങ്ക് അന്വേഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചും ഇന്ന് കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും.
പ്രതിഷേധ കൂട്ടായ്മയുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര്‍ കളക്ട്രേറ്റിന് മുന്നില്‍ ഇന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി നിര്‍വഹിച്ചു. ‘ആക്ഷന്‍ ഓണ്‍ ഹേമ റിപ്പോര്‍ട്ട്’ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാ കളക്ട്രേറ്റുകള്‍ക്ക് മുന്നിലാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.
ജില്ലകളില്‍ നടക്കുന്ന പ്രതിഷേധ പരിപാടിയില്‍ കെപിസിസി ഭാരവാഹികള്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍, എംപിമാര്‍, എംഎല്‍എമാര്‍, ഡിസിസി, ബ്ലോക്ക്, മണ്ഡലം ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുത്തു. സെപ്റ്റംബര്‍ 2 ന് യുഡിഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇതേ വിഷയത്തില്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം തീരുമാനിച്ചിരിക്കുന്നതിനാല്‍ തിരുവനന്തപുരം ജില്ലയെ പരിപാടിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും എം. ലിജു അറിയിച്ചു.
അതിക്രമം നേരിട്ട ഇരകള്‍ നല്‍കിയ മൊഴിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഹേമകമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ലൈംഗിക അതിക്രമം, ലൈംഗിക ചൂഷണം എന്നിവ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിട്ടും തെളിവ് സഹിതമുള്ള വിവരങ്ങളും വെളിപ്പെടുത്തലുകളും സര്‍ക്കാരിന്‍റെ പക്കലുണ്ടായിട്ടും പരാതി ലഭിച്ചാല്‍ മാത്രമെ കേസെടുക്കുയെന്ന പ്രതിഷേധാര്‍ഹമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
ദുരനുഭവം നേരിട്ട പലര്‍ക്കും പരാതിയുമായി മുന്നോട്ട് വരാനുള്ള സാഹചര്യം സര്‍ക്കാര്‍ തടസ്സപ്പെടുത്തി. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പ്രക്ഷോഭപാതയിലേക്കു നീങ്ങാന്‍ നിര്‍ബന്ധിതമായത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പോരാട്ടം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും എം. ലിജു അറിയിച്ചു.
kerala
ചാവക്കാടും ആറുവരി പാതയില്‍ വിള്ളല്‍ രൂപപ്പെട്ടു
ചാവക്കാട് നിര്‍മാണം നടക്കുന്ന ദേശീയപാത 66ല്‍ മണത്തല വിശ്വനാഥ ക്ഷേത്രത്തിനു സമീപത്തെ അടിപ്പാതയുടെ പാലത്തില്‍ വിള്ളല്‍ രൂപപ്പെട്ടു.

ചാവക്കാട് നിര്‍മാണം നടക്കുന്ന ദേശീയപാത 66ല്‍ മണത്തല വിശ്വനാഥ ക്ഷേത്രത്തിനു സമീപത്തെ അടിപ്പാതയുടെ പാലത്തില്‍ വിള്ളല്‍ രൂപപ്പെട്ടു. ടാറിങ് പൂര്‍ത്തീകരിച്ച ഭാഗത്ത് അമ്പത് മീറ്റര്‍ നീളത്തിലാണ് വിള്ളല്‍ പ്രത്യക്ഷപ്പെട്ടത്. അതേസമയം ഈ പാലം ഗതാഗതത്തിന് തുറന്നുകൊടുത്തിരുന്നു. കഴിഞ്ഞ മാസവും ഈ പാലത്തില്‍ അപകടം നടന്നിരുന്നു. നിര്‍മാണത്തിനിടെ പാലം ഇടിഞ്ഞ് ക്രെയിന്‍ റോഡിലേക്ക് വീണിരുന്നു. അതേസമയം പാലത്തില്‍ വിള്ളല്‍ കണ്ടതോടെ നാട്ടുകാര്‍ ആശങ്കയിലാണ്.
മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്നതിന് പിന്നാലെ വടക്കന്‍ കേളത്തില്‍ വ്യാപകമായി ദേശീയപാതയില്‍ വിള്ളല്‍ കണ്ടെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച മലപ്പുറം തലപ്പാറയില്‍ ആറുവരിപ്പാതയില്‍ വിള്ളലുണ്ടായി.
മലപ്പുറം കൂരിയാട് തിങ്കളാഴ്ച ഉച്ചയോടെയാണ് ആറുവരിപ്പാതയുടെ ഒരു ഭാഗവും സര്‍വിസ് റോഡും തകര്‍ന്നത്. അപകടത്തില്‍ രണ്ട് കാറുകള്‍ തകരുകയും നാല് പേര്‍ക്ക് ചെറിയ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടത്തെ തുടര്‍ന്ന് കോഴിക്കോട് ഭാഗത്ത് നിന്ന് തൃശൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം വഴിതിരിച്ചുവിട്ടിരിക്കുകയാണ്.
ചൊവ്വാഴ്ച രാവിലെ കാസര്‍കോട് കാഞ്ഞങ്ങാട് ആറുവരി ദേശീയപാതയുടെ സര്‍വിസ് റോഡ് കനത്ത മഴയില്‍ തകര്‍ന്നു. ചെമ്മട്ടംവയലിലാണ് സര്‍വിസ് റോഡ് ഒരുഭാഗം പാടെ തകര്‍ന്നത്.
kerala
പൊലീസ് സ്റ്റേഷനില്‍ ദലിത് യുവതിക്ക് ക്രൂരപീഡനം: എസ്‌ഐക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുര പേരൂര്‍ക്കടയില്‍ ദലിത് യുവതിയുടെ മേല്‍ കള്ളക്കേസ് ചുമത്താന്‍ ശ്രമിച്ച പൊലീസിനെതിരെ നടപടിയെടുത്തു.

തിരുവനന്തപുര പേരൂര്‍ക്കടയില്‍ ദലിത് യുവതിയുടെ മേല്‍ കള്ളക്കേസ് ചുമത്താന്‍ ശ്രമിച്ച പൊലീസിനെതിരെ നടപടിയെടുത്തു. പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ പ്രസസന്നനെ സസ്‌പെന്‍ഡ് ചെയ്തു. പൊലീസ് സ്റ്റേഷനില്‍ വെച്ച് ശുചിമുറിയിലെ വെള്ളം കുടിക്കാന്‍ പറഞ്ഞതും അസഭ്യം പറഞ്ഞതും എഎസ്‌ഐ ആണെന്ന് പരാതിക്കാരി പറഞ്ഞിരുന്നു. ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ എസിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കമ്മീഷണറാണ് എഎസ്‌ഐക്കെതിരെ നടപടിയെടുത്തത്.
അതേസമയം സംഭവത്തില്‍ കൂടുതല്‍ പൊലീസുകാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. ഇതിനായി പേരൂര്‍ക്കട സ്റ്റേഷനിലെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും.
സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പേരൂര്‍ക്കട സ്റ്റേഷന്‍ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ മറ്റൊരു ഉദ്യോഗസ്ഥന്‍ കൂടി തന്നെ അപമാനിച്ചതായി യുവതി ആരോപിച്ചിരുന്നു.
മാല മോഷ്ടിച്ചെന്ന വ്യാജ പരാതിയുടെ അടിസ്ഥനത്തിലാണ് നെടുമങ്ങാട് സ്വദേശിയായ യുവതിക്ക് ക്രൂരപീഡനം നേരിടേണ്ടിവന്നത്. അതേസമയം പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ പൊലീസ് യുവതിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരുന്ന എഫ്‌ഐആര്‍ പിന്‍വലിക്കുകയായിരുന്നു.
യുവതി ജോലിക്ക് നിന്നിരുന്ന വീട്ടിലെ സ്വര്‍ണ്ണമാല കാണാനില്ലെന്ന് വീട്ടുടമ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലെത്തിച്ച് എസ് ഐ ഉള്‍പ്പടെയുള്ളവര്‍ യുവതിയോട് ക്രൂരമായി പെരുമാറിയത്.
kerala
പിണറായിയുടെ കൂറ്റന്‍ ഫ്‌ളക്‌സിന് 15 കോടി; ധൂര്‍ത്ത് കൊണ്ട് ആറാടി സര്‍ക്കാര്‍ വാര്‍ഷികാഘോഷം
ആശ സമരം നൂറാം ദിവസത്തിലേക്ക് കടക്കുമ്പോഴും അവര്‍ക്ക് 100 രൂപ പോലും അധികം കൊടുക്കാനില്ലാത്തപ്പോഴാണ് വാര്‍ഷികാഘോഷ മാമാങ്കത്തിന് പിണറായി സര്‍ക്കാര്‍ കോടികള്‍ ധൂര്‍ത്തടിക്കുന്നത്.

ആശ സമരം നൂറാം ദിവസത്തിലേക്ക് കടക്കുമ്പോഴും അവര്‍ക്ക് 100 രൂപ പോലും അധികം കൊടുക്കാനില്ലാത്തപ്പോഴാണ് വാര്‍ഷികാഘോഷ മാമാങ്കത്തിന് പിണറായി സര്‍ക്കാര്‍ കോടികള്‍ ധൂര്‍ത്തടിക്കുന്നത്. നിലവിലെ കണക്ക് പ്രകാരം 70 കോടിയിലധികം രൂപയാണ് പ്രതിഛായ മെച്ചപ്പെടുത്താന്‍ ചെലവഴിക്കുന്നത്. യഥാര്‍ത്ഥ കണക്ക് ഇതിന്റെ ഇരട്ടിയോളം വരും. സംസ്ഥാനത്തുടനീളം മുഖ്യമന്ത്രിയുടെ കൂറ്റന്‍ ഹോര്‍ഡിംഗ്സ് 500 എണ്ണമാണ് സ്ഥാപിക്കുന്നത്. ഇതിന് മാത്രം 15.63 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ പരസ്യബോര്‍ഡ് ഡിസൈന്‍ ചെയ്യാന്‍ മാത്രം 10 ലക്ഷം വേറെയും ചെലവാക്കി. എല്‍ഇഡി ഡിജിറ്റല്‍ വാള്‍, എല്‍ഇഡി ഡിജിറ്റല്‍ ബോര്‍ഡ്, വാഹന പ്രചരണം എന്നിവയ്ക്ക് 3.30 കോടി, കെഎസ്ആര്‍ടിസി ബസില്‍ പരസ്യം പതിപ്പിക്കാന്‍ ഒരു കോടി, ഇത്തരത്തില്‍ പരസ്യത്തിന് മാത്രം ആകെ 20.73 കോടി രൂപയാണ് ചെലവ്. ബാക്കി കണക്ക് പുറത്ത് വന്നിട്ടില്ല. പരിപാടി നടത്താനുള്ള പന്തലിന് മാത്രം 3 കോടിയാണ് ചെലവ്. ഊരാളുങ്കല്‍ സൊസൈറ്റിയുടെ കൊല്ലത്തുള്ള സഹ സ്ഥാപനത്തിനാണ് ഇതിനുള്ള കരാര്‍ നല്‍കിയിരിക്കുന്നത്. കലാ-സാസ്‌കാരിക പരിപാടികള്‍ക്ക് 2.10 കോടി, ജില്ലാതല യോഗങ്ങള്‍ക്ക് ജില്ലകള്‍ക്ക് 3 ലക്ഷം വീതം, മറ്റ് ചെലവുകള്‍ക്ക് ഒന്നര കോടി എന്നിങ്ങനെയാണ് അനുവദിച്ചിരിക്കുന്നത്. പരിപാടി കളറാക്കാന്‍ ഓരോ ജില്ലയ്ക്കും 3 കോടി വീതം അധികം നല്‍കും. ഈ വകയില്‍ മാത്രം 42 കോടിയോളം സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചെലവാകും.
-
kerala3 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
Film3 days ago
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്
-
Cricket3 days ago
രാജസ്ഥാനെ 10 റൺസിന് വീഴ്ത്തി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു
-
News3 days ago
ലിയോ പതിനാലാമന്‍ മാര്‍പാപ്പ ചുമതലയേറ്റു
-
kerala3 days ago
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം; സമീപത്തെ കടകൾ ഒഴിപ്പിച്ചു
-
kerala3 days ago
കോഴിക്കോട് തീപിടിത്തം: രണ്ടുമണിക്കൂര്‍ പിന്നിട്ടിട്ടും തീ അണക്കാനായില്ല; കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്നിശമന സേനയും സ്ഥലത്തെത്തി
-
kerala3 days ago
‘വേടന് എന്ന പേര് തന്നെ വ്യാജം, അവന്റെ പിന്നില്‍ ജിഹാദികള്‍’: വീണ്ടും വിദ്വേഷ പ്രസ്താവനയുമായി എന്‍.ആര് മധു
-
kerala3 days ago
കാളികാവിലെ കടുവാ ദൗത്യത്തിനെത്തിച്ച കുങ്കിയാന പാപ്പാനെ ആക്രമിച്ചു