Culture
ഹൈക്കമാന്‍ഡ് തീരുമാനം ഏറെ കരുതലോടെയെന്ന് വിലയിരുത്തല്‍

കോട്ടയം: യു.ഡി.എഫിനെ ശക്തിപ്പെടുത്തുകയും അതിലൂടെ അടുത്തലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന് പരമാവധി നേട്ടമുണ്ടാക്കുകയും ചെയ്യുക എന്നലക്ഷ്യത്തോടെ കേരളാ കോണ്‍ഗ്രസിനെ മുന്നണിയില്‍ എത്തിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നടത്തിയ നീക്കങ്ങള്‍ ഏറെ കരുതലോടെയെന്ന് വിലയിരുത്തല്‍. കാര്യമായ സ്വാധീനം ഇല്ലാത്ത ജനതാദള്‍ (യു) പൊലും മുന്നണി വിട്ടത് അതീവ ഗൗരവത്തോടെയാണ് ഹൈക്കമാന്‍ഡ് കണ്ടത്. ഇക്കാര്യത്തില്‍ തങ്ങളുടെ അതൃപ്തി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്‍ഡ് അറിയിക്കുകയും ചെയ്തിരുന്നു. യു.ഡി.എഫ് രൂപീകരണം മുതല്‍ ഘടകകക്ഷിയായ കേരളാ കോണ്‍ഗ്രസിനെ എന്തുവിലകൊടുത്തും മുന്നണിയില്‍ തിരികെ കൊണ്ടുവരണമെന്ന് ഹൈക്കമാന്‍ഡ് കേരളത്തിലെ നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ചെറുകക്ഷികളുമായി പോലും നീക്കുപോക്കുണ്ടാക്കി അധികാരം പിടിച്ചെടുക്കുന്ന ബി.ജെ.പി തന്ത്രം കോണ്‍ഗ്രസ് കര്‍ണ്ണാടകയില്‍ പരീക്ഷിച്ച് വിജയിച്ചതോടെ പാര്‍ട്ടിയുടെ നീക്കങ്ങള്‍ക്ക് വേഗത കൂടി. അവിടെ ചെറിയ കക്ഷിയായ ജനതാദളിന് (എസ്)മുഖ്യമന്ത്രി സ്ഥാനം തന്നെ വിട്ടുനല്‍കുകയും അതിലൂടെ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് അതീവ പ്രാധാന്യമാണ് നല്‍കുന്നതെന്ന സന്ദേശം നല്‍കുകയും ചെയ്തു. ബി.ജെ.പിയുടെ കുതന്ത്രങ്ങളെ അതിജീവിച്ച് കര്‍ണ്ണാടകയില്‍ അധികാരം നിലനിര്‍ത്താന്‍ കഴിഞ്ഞത് കോണ്‍ഗ്രസിനെ മാത്രമല്ല ഇന്ത്യയിലെ മുഴുവന്‍ തേതര ജനാധിപത്യ ശക്തികള്‍ക്കും ഒരുപോലെ ആവേശം പകര്‍ന്നിരുന്നു.
ഇതിനിടെയാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞടുപ്പുഫലം. പ്രതിപക്ഷ കൂട്ടായ്മയ്ക്കുമുന്നില്‍ ബി.ജെ.പിക്ക് പിടിച്ചുനില്‍ക്കാനാവില്ലെന്നു തെളിയിക്കുന്നതായിരുന്നു തെരഞ്ഞടുപ്പുഫലം. എന്നാല്‍ കോണ്‍ഗ്രസ് ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന കേരളത്തില്‍ ചെങ്ങന്നൂര്‍ നി യമസഭ ഉപതെരഞ്ഞെടുപ്പ് ഫലം പ്രതികൂലമായി. ഇതോടെ കേരളത്തില്‍ കാര്യങ്ങള്‍ അത്ര ലളിതമല്ലെന്ന് ഹൈക്കമാന്‍ഡിന് ബോധ്യമായി. കേരളത്തില്‍ കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനൊപ്പം യു.ഡി.എഫിനെയും ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന നിഗമനത്തില്‍ ഹൈക്കമാന്‍ഡ് എത്തുകയും അതിനുള്ള നീക്കങ്ങള്‍ക്ക് വേഗതകൂട്ടുകയും ചെയ്തു.
കര്‍ണ്ണാടക തെരഞ്ഞെടുപ്പുഫലം വിശകലത്തില്‍ കേരളത്തില്‍ വരാനിരിക്കുന്ന അപകടം കൂടി മുന്നില്‍ കണ്ടതോടെ പാര്‍ട്ടിയെ ആഴത്തില്‍ ചിന്തിപ്പിച്ചു. കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസിന്റെ സീറ്റുകളുടെ എണ്ണം പരമാവധി കുറയ്ക്കുക എന്ന തന്ത്രമായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്വീകരിച്ചത്. തങ്ങള്‍ മൂന്നാം സ്ഥാനത്തുള്ള മണ്ഡലങ്ങളില്‍ ബി.ജെ.പി ജനതാദളിന് വോട്ടുമറിച്ചു. ഇതിലൂടെ കോണ്‍ഗ്രസിന്റെ സീറ്റുകളുടെ എണ്ണം പരമാവധി കുറക്കാന്‍ ബി.ജെ.പിക്കായി. അടുത്തലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലും ബി.ജെ.പി ഈതന്ത്രമാകും പ്രയോഗിക്കുക. കേരളത്തില്‍ 20 ലോക്‌സഭാ സീറ്റുകളില്‍ തിരുവനന്തപുരത്ത് മാത്രമാണ് ബി.ജെ.പി രണ്ടാംസ്ഥാനത്ത് ബാക്കി 19 ഇടങ്ങളിലും പാര്‍ട്ടിക്ക് പ്രതീക്ഷയില്ല. എന്നാല്‍ മധ്യതിരുവിതാംകൂറിലെ പത്തനംതിട്ട ഉള്‍പ്പെടെ ഒരുലക്ഷത്തിലധികം വോട്ടുകള്‍ ഉള്ള മണ്ഡലങ്ങള്‍ ബി.ജെ.പിക്കുണ്ട്. പത്തനംതിട്ടയില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി എം.ടി രമേശ് 2014-ല്‍ 138954 വോട്ടുകളാണ് നേടിയത്. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ സീറ്റുകളുടെ എണ്ണം പരമാവധി കുറക്കുക എന്നതന്ത്രത്തിന്റെ ഭാഗമായി ബി.ജെ.പി രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരം ഒഴികെയുള്ള മണ്ഡലങ്ങളില്‍ ഇടതുപക്ഷസ്വാനാര്‍ത്ഥികള്‍ക്ക് അനുകൂലമായ സമീപനമാകും സ്വീകരിക്കുക. ഇതിന് പ്രത്യുപകാരമായി എല്‍.ഡി.എഫ് തിരുവനന്തപുരത്ത് ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനും തയ്യാറായേക്കും. ബി.ജെ.പിയുടെ വലിയൊരുവിഭാഗം കേഡര്‍ വോട്ടുകള്‍ ഓരോമണ്ഡലത്തിലും മറിച്ചുചെയ്താല്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പു ചിത്രംതന്നെ മാറാം. ഇതുമുന്‍കൂട്ടികണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. അതിന് യു.ഡി.എഫിനെ ശക്തിപ്പെടുത്തുകയും കോണ്‍ഗ്രസിനെ കൂടുതല്‍ കെട്ടുറപ്പുള്ളതാക്കുകയും വേണം. അതിനുള്ള ആദ്യ നടപടിയെന്ന നിലയിലാണ് ഹൈക്കമാന്‍ഡ് രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ കടുപിടുത്തത്തിന് മുതിരാതെ കേരളാ കോണ്‍ഗ്രസിനെ വിശ്വാസത്തിലെടുത്ത് മുന്നണിയിലേക്ക് തിരികെ കൊണ്ടുവരുന്നതിന് സഹായകമായ നിലപാട് സ്വീകരിച്ചതെന്നാണ് വിവരം. ഇതിനു പിന്നാലെ കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ സംഘടനാസംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും ഉണ്ടായേക്കും.
Film
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവൻ ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാൻസറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടാണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സൂര്യ 46 പ്രത്യേകതയാണ്. ധനുഷിന്റെ വാത്തിയാണ് വെങ്കി അറ്റ്ലൂരിയുടെ മുൻ തമിഴ് ചിത്രം.
പ്രേമലു 2 വിന് ശേഷം തമിഴിലും പ്രേക്ഷക ശ്രദ്ധ നേടിയ മമിതാ ബൈജു സൂര്യ 46 കൂടാതെ ദളപതി വിജയ് അഭിനയിക്കുന്ന ജനനായകനിലും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ നിമിഷ രവിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ നവീൻ നൂലിയാണ് സൂര്യ 46 ന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.
Film
വിഷ്ണു മഞ്ചുവിന്‍റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്

വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ഒ.ടി.ടിയിലേക്ക്. ജൂലൈ 25ന് ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് വേൾഡ് വൈഡ് റിലീസ് ചെയ്തത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
എ.വി.എ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.
കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 200 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്.
Film
സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ‘മാസ്സ് അപ്പീൽ’ ; ‘ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള’യ്ക്ക് മികച്ച പ്രതികരണം
ഒരു സ്ത്രീയുടെ നിലക്കാത്ത പോരാട്ട വീര്യമാണ് കഥയിലുടനീളം കാണിക്കുന്നത്. കേരള സര്‍ക്കാറിനെതിരെയുള്ള കേസ് എന്ന നിലയില്‍ വ്യത്യസ്തമായൊരു കാഴ്ചപ്പാട് കൂടി സംവിധായകൻ സിനിമയിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

പ്രവീൺ നാരായണൻ സംവിധാനം ചെയ്തു സുരേഷ് ഗോപി നായകനായ “ജെ എസ് കെ – ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള”ക്ക് മികച്ച അഭിപ്രായം. ലൈംഗീക അതിക്രമത്തിനിരയായതിന് ശേഷം നീതിക്കായി പോരാട്ടം നടത്തുന്ന ജാനകി എന്ന പെൺകുട്ടിയുടെ കഥ പറയുന്ന ചിത്രം ഇന്നാണ് തീയേറ്ററുകളിലെത്തിയത്. ഒരു സ്ത്രീയുടെ നിലക്കാത്ത പോരാട്ട വീര്യമാണ് കഥയിലുടനീളം കാണിക്കുന്നത്. കേരള സര്‍ക്കാറിനെതിരെയുള്ള കേസ് എന്ന നിലയില്‍ വ്യത്യസ്തമായൊരു കാഴ്ചപ്പാട് കൂടി സംവിധായകൻ സിനിമയിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
അഡ്വ. ഡേവിഡ് ആബേല്‍ എന്ന അഭിഭാഷകനായാണ് ചിത്രത്തിൽ സുരേഷ് ഗോപി എത്തിയിരിക്കുന്നത്. സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ‘മാസ്സ് അപ്പീൽ’ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഒരു ലീഗൽ/കോർട്ട് റൂം ത്രില്ലറായി ഒരുക്കിയ ചിത്രം പ്രേക്ഷകരെ ആദ്യവസാനം പിടിച്ചിരുത്തുന്ന തരത്തിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഒപ്പം ആക്ഷൻ, ത്രിൽ, വൈകാരിക മുഹൂർത്തങ്ങൾ, നിയമ പോരാട്ടം എന്നിവക്കെല്ലാം പ്രാധാന്യവും കൊടുത്തിട്ടുണ്ട്. ജാനകിയായ അനുപമ പരമേശ്വരന്റെ പ്രകടന മികവാണ് ചിത്രത്തിന്റെ മൊത്തം ഘടനയിൽ നിർണ്ണായകമായി മാറിയിരിക്കുന്നത്.
ഇവരെ കൂടാതെ ദിവ്യ പിള്ളൈ, ശ്രുതി രാമചന്ദ്രൻ എന്നിവരുടെ കഥാപാത്രങ്ങളും പ്രകടന മികവ് കൊണ്ട് ശ്രദ്ധ നേടുന്നുണ്ട്. അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി. പ്രവീൺ നാരായണന്റെ തന്നെ ശക്തമായ തിരക്കഥയും, കാൻവാസിന് പറ്റിയ അന്തരീക്ഷം ഒരുക്കിയ റെനഡിവേയുടെ ചായഗ്രഹണവും, അതിനെ ഒഴുക്കോടെ പ്രേക്ഷകരിൽ എത്തിക്കാൻ സംജിത് മുഹമ്മദ് നിർവ്വഹിച്ച എഡിറ്റിങ്ങും എല്ലാം സിനിമയെ കൂടുതൽ മികച്ചതാക്കി.
-
kerala2 days ago
മദ്യലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥന് ഓടിച്ച വാഹനമിടിച്ച് അപകടം; രണ്ട് പേര്‍ക്ക് പരിക്കേറ്റു
-
kerala3 days ago
വിപഞ്ചികയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
-
Video Stories3 days ago
ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി
-
News3 days ago
ഇന്ത്യന്‍ ഫുടബോള്‍ ടീം പരിശീലക സ്ഥാനത്തേക്ക് 170 അപേക്ഷകള്‍; അപേക്ഷകരില്‍ ഇതിഹാസ താരങ്ങളും
-
News3 days ago
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയില്ലെങ്കില്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ തരിപ്പണമാക്കും; യുഎസ് സെനറ്റര്‍
-
india2 days ago
കരിപ്പൂരില്‍ നിന്ന് ദോഹയിലേക്ക് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി
-
kerala3 days ago
പ്രായമൊരിക്കലും പോരാട്ടവീര്യത്തിന് തടസ്സമാകില്ലെന്ന സന്ദേശം നല്കിയ നേതാവായിരുന്നു വി.എസ്; വി.ഡി സതീശന്
-
india3 days ago
ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങിയ എയര്‍ ഇന്ത്യ വിമാനത്തില്‍ തീപിടിത്തം