കൊച്ചി: കോടതികളില്‍ മാധ്യമവിലക്കിനെത്തുടര്‍ന്നുള്ള പ്രശ്‌നം രൂക്ഷമാകുന്നതിനിടെ ഹൈക്കോടതി റിപ്പോര്‍ട്ടിങിന് പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി. സുപ്രീംകോടതിക്കു സമാനമായ മാനദണ്ഡങ്ങള്‍ ഹൈക്കോടതിയിലും ഏര്‍പ്പെടുത്തിയത്. അക്രഡിറ്റേഷന്‍ ലഭിക്കുന്നതിന് ഹൈക്കോടതി റിപ്പോര്‍ട്ടിങ്ങില്‍ അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയമോ നിയമ ബിരുദമോ വേണമെന്നാണ് പുതിയ മാനദണ്ഡം. കൂടാതെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉടന്‍ വിതരണം ചെയ്യും. പുതിയ മാനദണ്ഡം വൈകാതെ പ്രാബല്യത്തില്‍ വരും.