Connect with us

Culture

ഹിമാചല്‍ ജനവിധി നവംബര്‍ 9 ന്; ഗുജറാത്തില്‍ ഡിസംബര്‍ 18ന് മുമ്പ്

Published

on

ന്യൂഡല്‍ഹി: രാജ്യം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളാണ് തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. ഹിമാചല്‍ പ്രദേശ് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നവംബര്‍ ഒമ്പതിന് നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അചല്‍കുമാര്‍ ജ്യോതി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഡിസംബര്‍ 18നായിരിക്കും വോട്ടെണ്ണല്‍. ഗുജറാത്ത് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഡിസംബര്‍ 18ന് മുമ്പ് നടത്തുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ജനവിധി എന്ന നിലയിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്ഥാനമായ ഗുജറാത്ത് ഉള്‍പ്പെടുന്നതിനാലും ഈ ജനവിധിക്ക് സവിശേഷ പ്രസക്തിയുണ്ട്. നോട്ടുനിരോധനവും ധൃതിപ്പെട്ട് ജി.എസ്.ടി നടപ്പാക്കിയതും കാരണം രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് രണ്ട് സംസ്ഥാനങ്ങള്‍ ബൂത്തിലെത്തുന്നത്. ദേശീയ രാഷ്ട്രീയത്തിലെ മുഖ്യ ശക്തികളായ ബി.ജെ.പിയും കോണ്‍ഗ്രസുമാണ് ഇരു സംസ്ഥാനങ്ങളിലും നേര്‍ക്കുനേര്‍ വരുന്നത്. അതുകൊണ്ടുതന്നെ പൊതുതെരഞ്ഞെടുപ്പിനോളം തന്നെ ആവേശം ഈ തെരഞ്ഞെടുപ്പുകള്‍ക്ക് കൈവരും. ഇരു സംസ്ഥാനങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് തിയ്യതികള്‍ ഇന്നലെ പ്രഖ്യാപിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 46 ദിവസത്തിനകം വോട്ടെടുപ്പ് നടത്തണമെന്ന ചട്ടം നിലനില്‍ക്കുന്നതിനാലാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി ഇപ്പോള്‍ പ്രഖ്യാപിക്കാത്തതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി.

ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പിന്റെ ഫലം ഗുജറാത്ത് തെരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാനാണ് വോട്ടെണ്ണല്‍ ഡിസംബര്‍ 18ലേക്ക് നീട്ടിയതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ഓം പ്രകാശ് റാവത്, സുനില്‍ അറോറ എന്നിവരും സംബന്ധിച്ചു. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ക്കൊപ്പം മുഴുവന്‍ കേന്ദ്രങ്ങളിലും വിവിപാറ്റ് മെഷീനുകളും ഉപയോഗിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു.

20,000 പുതിയ വോട്ടര്‍മാര്‍ ഉള്‍പ്പെടെ 49.05 ലക്ഷം വോട്ടര്‍മാരാണ് ഹിമാചല്‍ പ്രദേശില്‍ ആകെയുള്ളത്. 7521 പോളിങ് ബൂത്തുകളാണ് ക്രമീകരിക്കുക. വനിതകളുടെ കൈകാര്യത്തിലുള്ള 136 ബൂത്തുകളും ഇതില്‍ ഉള്‍പ്പെടും. അംഗപരിമിതര്‍ക്ക് വോട്ടു ചെയ്യാന്‍ 200 വീല്‍ചെയറുകള്‍ ഒരുക്കും. തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി ഒരു സ്ഥാനാര്‍ത്ഥിക്ക് ചെലവിടാവുന്ന പരമാവധി തുക 25 ലക്ഷം രൂപയായിരിക്കും. ലുധിനിയാനാ ഉപതെരഞ്ഞെടുപ്പില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ച ആര്‍ഒനെറ്റ് സംവിധാനവും ഇത്തവണ വിനിയോഗിക്കും. തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് അപ്പപ്പോള്‍ നിര്‍ദേശങ്ങള്‍ കൈമാറുന്നതിനുള്ള വെബ് അടിസ്ഥാനമാക്കിയുള്ള നെറ്റ്‌വര്‍ക്ക് ആണ് ആര്‍ഒനെറ്റ്.

തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സര്‍വീസ് വോട്ട് ഓണ്‍ലൈന്‍ സഹായത്തോടെ ചെയ്യാനുള്ള സൗകര്യവും ഒരുക്കും. എന്‍ക്രിപ്റ്റഡ് രീതിയിലുള്ള ബാലറ്റ് ഓണ്‍ലൈന്‍ ആയി അയച്ചുനല്‍കുകയും ഇവ ഡീക്രിപ്റ്റ് ചെയ്ത് പ്രിന്റെടുത്ത ശേഷം വോട്ടുരേഖപ്പെടുത്തി പോസ്റ്റല്‍ വഴി തിരിച്ചയക്കുന്നതുമാണ് സംവിധാനം.

2018 ജനുവരി ഏഴിനാണ് നിലവിലെ ഹിമാചല്‍ അസംബ്ലിയുടെ കാലാവധി തീരുന്നത്. മുഖ്യമന്ത്രി വീര്‍ഭദ്ര സിങിനെ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. ബി.ജെ.പി ഇതുവരെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ഈ മാസം 23 ആണ് പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി. സൂക്ഷ്മ പരിശോധന 24ന് നടക്കും. 26 ആണ് പത്രിക പിന്‍വലിക്കുന്നതിനുള്ള സമയ പരിധി. കഴിഞ്ഞ ഏഴ് തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയേയും കോണ്‍ഗ്രസിനേയും മാറി മാറി തുണച്ച ഹിമാചല്‍ ഇത്തവണ ആര്‍ക്കൊപ്പമാകുമെന്നാണ് ഉറ്റുനോക്കുന്നത്.

Film

50 കോടി ക്ലബ്ബില്‍ ഇടം നേടി മമ്മൂട്ടി ചിത്രം ‘ടര്‍ബോ’

എഴുപതോളം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്.

Published

on

മമ്മൂട്ടി നായകനായെത്തിയ മാസ്സ് ആക്ഷന്‍ കോമഡി ചിത്രം ‘ടര്‍ബോ’ക്ക് കളക്ഷന്‍ റെക്കോര്‍ഡ്. 52.11കോടി രൂപയാണ് റിലീസ് ചെയ്ത് 4 ദിവസത്തിനുള്ളില്‍ ലോകമെമ്പാടുമുള്ള കളക്ഷന്‍. എഴുപതോളം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്. സഊദി അറേബ്യയില്‍ ഏറ്റവും വലിയ ആദ്യ ദിന കളക്ഷന്‍ നേടുന്ന മലയാള ചിത്രമെന്ന റെക്കോര്‍ഡും ടര്‍ബോ സ്വന്തമാക്കി. ആദ്യ ദിവസം മുതല്‍ ചിത്രം റെക്കോര്‍ഡുകള്‍ തീര്‍ക്കുകയായിരുന്നു.

കേരളത്തില്‍ നിന്ന് മാത്രം ആദ്യ ദിനം 6.2 കോടി രൂപയാണ് വാരികൂട്ടിയത്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന കളക്ഷനാണ് ഇതോടെ ടര്‍ബോ സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ ദിനം 224 എക്‌സ്ട്രാ ഷോകളും രണ്ടാം ദിനം 156 എക്‌സ്ട്രാ ഷോകളും മൂന്നാം ദിനം 160 ലേറെ എക്‌സ്ട്രാ ഷോകളും നാലാം ദിനത്തില്‍ 140ലധികം എക്‌സ്ട്രാ ഷോകളാണ് ചാര്‍ട്ട് ചെയ്തിരുന്നത്. കേരളത്തില്‍ ടര്‍ബോയ്ക്കായി ചാര്‍ട്ട് ചെയ്തിരുന്നത്. ആദ്യ ഷോ കഴിഞ്ഞയുടന്‍ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇതുവരെ കാണാത്ത മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പും മാസ് ആക്ഷന്‍ കോമഡി കൊണ്ടും ടര്‍ബോ തീയേറ്ററുകളില്‍ തീ പടര്‍ത്തി. ടര്‍ബോ ജോസിന്റെ കിന്റല്‍ ഇടി കണ്ട് കോരിത്തരിച്ചിരിക്കുകയാണ് പ്രേക്ഷകര്‍.

റെക്കോര്‍ഡ് നേട്ടമാണ് ഇതിലൂടെ ടര്‍ബോ സ്വന്തമാക്കിയിരിക്കുന്നത്. 2 മണിക്കൂര്‍ 32 മിനുറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുന്‍ മാനുവല്‍ തോമസിന്റെതാണ് തിരക്കഥ. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ വേഫറര്‍ ഫിലിംസും ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസുമാണ്.

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ‘ടര്‍ബോ’. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലുമാണ് അവതരിപ്പിക്കുന്നത്.

ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വിയറ്റ്‌നാം ഫൈറ്റേര്‍സാണ് ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേര്‍ന്നാണ് ഒരുക്കുന്നത്. ‘പോക്കിരിരാജ’, ‘മധുരരാജ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ‘ടര്‍ബോ

 

Continue Reading

Film

മൂത്രം കുടിച്ചപ്പോള്‍ ക്യാന്‍സര്‍ മാറി, ഏത് അസുഖത്തിനും മരുന്നെന്ന് കൊല്ലം തുളസി

Published

on

തൃശൂര്‍: എന്ത് അസുഖമുണ്ടെങ്കിലും മൂത്രം കുടിച്ചാല്‍ മതിയെന്നും ആശുപത്രിയില്‍ കയറിയിറങ്ങേണ്ട കാര്യമില്ലെന്നും ആവര്‍ത്തിച്ച് നടന്‍ കൊല്ലം തുളസി. മനുഷ്യ മൂത്രത്തിന്റെ ഔഷധഗുണങ്ങളും ശാസ്ത്രീയതയും ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന യൂറിന്‍ തെറാപ്പി സംസ്ഥാന സമ്മേളനത്തിലാണ് തുളസിയുടെ പരാമര്‍ശം. താന്‍ കാന്‍സറിനെ അതിജീവിച്ചത് മൂത്രം കുടിച്ചതുകൊണ്ടാണെന്നും പലരും പല രോഗങ്ങള്‍ക്കും മൂത്രം കുടിക്കുന്നുണ്ടെങ്കിലും പുറത്തുപറയാതിരിക്കുകയാണെന്നും നടന്‍ പറഞ്ഞു.

എല്ലാ വൈദ്യശാസ്ത്രവും പരാജയപ്പെടുമ്പോഴാണ് നമ്മള്‍ മറ്റുവഴികള്‍ നോക്കുന്നത്. എനിക്ക് ക്യാന്‍സര്‍ പിടിപെട്ടപ്പോള്‍ അതിനെ അതിജീവിക്കാന്‍ പല വഴികളും തേടി. ഒടുവിലാണ് യൂറിന്‍ തെറാപ്പിയെപ്പറ്റി അറിഞ്ഞത്. അതിലൂടെയാണ് രോഗത്തെ അതിജീവിച്ചതും. ഇപ്പോള്‍ എനിക്ക് 75 വയസ്സുണ്ട്. ഇനിയൊരു 25 വര്‍ഷം കൂടി ജീവിക്കണമെന്നാണ് ആഗ്രഹമെന്നും കൊല്ലം തുളസി പറയുന്നു.

എന്ത് അസുഖത്തിനും എനിക്ക് രക്ഷകനായി മൂത്രമുണ്ട്. ഇതിന് വലിയ ആശുപത്രിയില്‍ പോവുകയോ ഡോക്ടറെ കാണുകയോ, മെഡിക്കല്‍ സ്റ്റോറില്‍ പോവുകയോ ഒന്നും വേണ്ട, മറിച്ച് മൂത്രം കുടിച്ചാല്‍ മതി. പലരും പല അസുഖത്തിനും മൂത്രം കുടിക്കാറുണ്ടെങ്കിലും പുറത്ത് പറയാന്‍ മടിക്കുകയാണെന്നും കൊല്ലം തുളസി കൂട്ടിച്ചേര്‍ത്തു.

Continue Reading

Art

മിമിക്രി താരം കോട്ടയം സോമരാജ് അന്തരിച്ചു

കുറച്ചുനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു

Published

on

കോട്ടയം: മുതിര്‍ന്ന മിമിക്രി താരവും ചലച്ചിത്ര താരവുമായ കോട്ടയം സോമരാജ് അന്തരിച്ചു. കുറച്ചുനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.

മിമിക്രി രംഗത്ത് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള കോട്ടയം സോമരാജ് പ്രശസ്തരായ മിമിക്രി താരങ്ങളോടൊപ്പമെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്. കരുമാടി രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇന്ദ്രപുരാണം എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിട്ടുണ്ട്. ഫാന്റം, ബാംബൂ ബോയ്‌സ്, ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ, ചാക്കോ രണ്ടാമന്‍, ആനന്ദഭൈരവി, അണ്ണന്‍തമ്പി, കിംഗ് ലയര്‍ എന്നീ ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്.

Continue Reading

Trending