X

ഈ ഗ്രാമവും ഇന്ത്യയിലാണ്; പള്ളി പൊളിക്കാനെത്തിയ അധികൃതരെ തടഞ്ഞത് ഹിന്ദുക്കള്‍

മുബൈ: മുസ്‌ലിം പള്ളി പൊളിക്കാനെത്തിയ അധികൃതരെ തടഞ്ഞത് പ്രദേശത്തെ ഹിന്ദുക്കള്‍. മഹാരാഷ്ട്രയിലെ കല്യാണിലെ കോണ ഗ്രാമമാണ് മതസൗഹാര്‍ദത്തിന്റെ കലര്‍പ്പില്ലാത്ത സംഭവത്തിന് സാക്ഷിയായത്.

മഹാരാഷ്ട്രയിലെ കല്യാണിന് സമീപത്തെ കോന ഗ്രാമത്തിലാണ് സംഭവം. പള്ളി പൊളിക്കാനെത്തിയ മുബൈ മെട്രോപൊളിറ്റന്‍ റീജ്യണ്‍ ഡവലപ്‌മെന്റ് അതോറിറ്റി(എം.എം.ആര്‍.ഡി) അധികൃതരും പൊലീസും എത്തുന്നതറിഞ്ഞ പ്രദേശവാസികളായ ഹിന്ദുക്കള്‍ നിമിഷ നേരംകൊണ്ട് തടിച്ചുകൂടുകയായിരുന്നു. തുടര്‍ന്ന് പൊളിക്കാന്‍ എത്തിയ അധികൃതരെ തടഞ്ഞ ഹിന്ദുക്കള്‍ അവര്‍ക്കെതിരെ ഭീഷണി മുഴക്കി. പള്ളി പൊളിച്ചാല്‍ സ്വന്തം സമുദായത്തിന്റെ ക്ഷേത്രങ്ങള്‍ തകര്‍ക്കുമെന്ന ഭീഷണി മുഴക്കിയാണ് ഹിന്ദുക്കള്‍ പൊലീസുകാരെ തടഞ്ഞത്.
2003ലാണ് കോണ ഗ്രാമത്തില്‍ പള്ളി ഉയര്‍ന്നത്. പൊളിച്ചു നീക്കുമെന്ന് അറിയിച്ച് പള്ളി അധികൃതര്‍ക്ക് കഴിഞ്ഞ ഏപ്രില്‍ 7ന് മുംബൈ മെട്രോപൊളിറ്റന്‍ റീജ്യണ്‍ ഡവലപ്‌മെന്റ് അതോറിറ്റി നോട്ടീസ് നല്‍കിയിരുന്നു. ഇന്നലെ (ചൊവ്വാഴ്ച) രണ്ടു ജെസിബിയും ഉപകരണങ്ങളുമടക്കം അഞ്ഞൂറോളം പോലീസുകാരുയുമായി എംഎംആര്‍ഡി പള്ളിപൊളിക്കാനെത്തുകയായിരുന്നു.

പള്ളി സ്ഥിതിചെയ്യുന്നത് പുറമ്പോക്ക് ഭൂമിയിലാണെന്നതാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ കൃഷിയിടമെല്ലാത്ത സ്ഥലം പഞ്ചായത്തിന്റേതാണെന്നും പഞ്ചായത്ത് പള്ളിക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും ഗ്രാമവാസികള്‍ പറയുന്നു. സ്ഥലത്തിന്റെ വ്യക്തമായ രേഖകള്‍ കൂടി നാട്ടുകാര്‍ ഹാജരാക്കിയതോടെ അധികൃതര്‍ പള്ളി പൊളിക്കാതെ മടങ്ങുകയായിരുന്നു.

chandrika: