കാഞ്ഞങ്ങാട്: കാസര്‍ഗോഡ് പെരിയ ചെക്കിപ്പള്ളത്ത് വീട്ടമ്മ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ചെക്കിപ്പള്ളത്തെ വില്ലാരംപതി റോഡിന് സമീപമുള്ള വീട്ടിലാണ് സുബൈദ(60)യെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തോളം പഴക്കമുണ്ട്. വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു സുബൈദ.

സുബൈദയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. കൊലപാതകത്തിന്റെ കാരണം കവര്‍ച്ചയാണോ മറ്റെന്തെങ്കിലുമാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച വൈകീട്ട് അയല്‍വാസികള്‍ സുബൈദയെ കണ്ടിരുന്നതായി പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്