X

“എങ്ങനെയാണ് ബി.ജെ.പി ഇന്ത്യയിലെ ഏറ്റവും സമ്പന്ന പാര്‍ട്ടിയായത്”; ‘കൊള്ളയടി’ തുറന്നുകാട്ടി ഹര്‍ദിക് പട്ടേല്‍

ചുരുങ്ങിയ കാലംകൊണ്ട് ലോകത്തില്‍ തന്നെ ഏറ്റവും സമ്പന്നമായ ഒരു പാര്‍ട്ടിയായി ബിജെപി മാറിയതില്‍ സംശയം പ്രകടിപ്പിച്ച് ഗുജറാത്തിലെ യുവ കോണ്‍ഗ്രസ് നേതാവ് ഹര്‍ദിക് പട്ടേല്‍. ബിജെപിയുടെ സാമ്പത്തിക ശക്തി പുറത്തുകാണിക്കുന്ന കണക്കുകള്‍ പുറത്തുവരുന്നതിനിടെയാണ് ഹര്‍ദിക് കടുത്ത ചോദ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

കോണ്‍ഗ്രസ് പാര്‍ട്ടി കാലങ്ങളായി ഇന്ത്യയെ കൊള്ളയടിക്കുകയാണെന്ന ബിജെപി വാദത്തിലെ പൊള്ളത്തരം തുറന്നുകാട്ടുന്നതാണ് ഹര്‍ദിക്കിന്റെ നിരീക്ഷണം. 2016/17 സ്ഥിതിവിവരക്കണക്കുകള്‍ അടിസ്ഥാനമാക്കി ട്വിറ്ററിലൂടെയാണ് ഹര്‍ദിക്ക് ചോദ്യമുന്നയിച്ചത്.

എഴുപത് വര്‍ഷമായി കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ത്യയെ കൊള്ളയടിക്കുന്നു, അപ്പോള്‍ എങ്ങനെയാണ് ബിജെപി ഇന്ത്യയിലെ ഏറ്റവും സമ്പന്ന പാര്‍ട്ടിയായി മാറിയത്?, ഹര്‍ദിക് ട്വീറ്റ് ചെയ്തു.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായി ചെലവഴിച്ച പണത്തിന്റെ കണക്കില്‍ രാജ്യത്ത്് ബിജെപിയായിരുന്നു ഒന്നാമത്. ബിജെപി ചെലവഴിച്ചത് 27,000 കോടി രൂപയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് തെരഞ്ഞെടുപ്പില്‍ ആകെ പാര്‍ട്ടികള്‍ ചെലവാക്കിയതിന്റെ 45 ശതാനമാണ് എന്നത് ഗൗരവമുള്ളതാക്കുന്നത്. 60,000 കോടി രൂപയാണ് ആകെ പാര്‍ട്ടി ചെലവാക്കിയിരിക്കുന്നത്. 60 വര്‍ഷക്കാലം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസിനേക്കാള്‍ ഇരട്ടി പണം പത്ത് വര്‍ഷം മാത്രം ഭരിച്ച ബിജെപി നേടിയെന്നത് സംശയമുളവാക്കുന്നതാണ്.

1998ല്‍ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആകെ ചെലവിന്റെ 20 ശതമാനമാണ് ഉപയോഗിച്ചതെങ്കില്‍ 2019 ആയപ്പോഴേക്കും അത് 45 ശതമാനമായി കൂടി. ഇതിനിടെയാണ് ബിജെപിയുടെ ‘കൊള്ളയടി’ തുറന്നുകാട്ടിയുള്ള ഹര്‍ദിക് പട്ടേലിന്റെ ചോദ്യം.

chandrika: