Connect with us

More

ഏക സിവില്‍കോഡ് നീക്കം അപലപനീയം: തങ്ങള്‍

Published

on

ഏകീകൃത സിവില്‍ നിയമം നടപ്പാക്കാനുള്ള ശ്രമങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോവുന്നത് ആശങ്കാ ജനകവും പ്രതിഷേധാര്‍ഹവുമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. മുസ്‌ലിം വ്യക്തി നിയമത്തെ തള്ളിക്കളഞ്ഞ്, മുത്തലാഖിനെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം ഭരണഘടനാ ശില്‍പികളോടും ഭരണഘടനയോടുമുള്ള അവഹേളനമാണെന്നും തങ്ങള്‍ പറഞ്ഞു.
രാജ്യത്ത് ഏകീകൃത സിവില്‍ നിയമം ഇല്ലാത്തതല്ല ഇപ്പോഴത്തെ മുഖ്യ പ്രശ്‌നം. ദാരിദ്രവും നിരക്ഷരതയും തൊഴിലില്ലായ്മയും നിര്‍മ്മാജനം ചെയ്ത് ഇന്ത്യയെ ലോകത്തിന്റെ നെറുകയിലേക്ക് വളര്‍ത്തിയെടുക്കുക എന്നതാണ് ഭരണകൂടത്തിന്റെ പ്രഥമ ബാധ്യത. വിവിധ മത-ജാതി-സംസ്‌കാരങ്ങളുടെയും വിശാസ-ആചാരങ്ങളുടെയും വൈവിധ്യങ്ങളാണ് നമ്മുടെ സൗന്ദര്യം. അതില്ലാതാക്കി ഏതെങ്കിലും നിയമം അടിച്ചേല്‍പ്പിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതമാണ് സൃഷ്ടിക്കുക. രാജ്യത്തെ സമാധാന അന്തരീക്ഷം തകരാന്‍ ഇതു കാരണമാവുമെന്ന ആശങ്ക നിസ്സാരമല്ല.
ഭരണഘടനയുടെ 44-ാം അനുഛേദം ഏകീകൃതസിവില്‍ നിയമത്തിനായി പരിശ്രമിക്കാവുന്നതാണെന്നാണ് പറയുന്നത്. ഇതിനെ പൊക്കിപ്പിടിക്കുന്നവര്‍ മത സ്വാതന്ത്ര്യമെന്ന മൗലികാവകാശത്തെ കണ്ടില്ലെന്ന് നടിക്കുകയാണ്. ഏക സിവില്‍കോഡ് നടപ്പാക്കുന്നത് മുസ്‌ലിം സമൂഹത്തിന്റെ മാത്രം പ്രശ്‌നമല്ല. അങ്ങനെ വരുത്തിത്തീര്‍ത്ത് ഭൂരിപക്ഷ വര്‍ഗീയതയില്‍ നിന്ന് മുതലെടുക്കാമെന്നാണ് സംഘാപരിവാരിന്റെയും കേന്ദ്ര ഭരണകൂടത്തിന്റെയും കണക്കുകൂട്ടല്‍. ദളിത്-ആദിവാസി വിഭാഗങ്ങളുടെയും ക്രൈസ്തവ-ജൈന-ബുദ്ധ വിഭാഗങ്ങളുടെ യോജിച്ച ഉണര്‍വ്വാണ് ഇക്കാര്യത്തില്‍ ഉണ്ടാവേണ്ടത്.
ഏകസിവില്‍കോഡ് നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ദേശീയ നിയമ കമ്മീഷന്‍ ജനങ്ങള്‍ക്ക് മുമ്പാകെ 16 ഇന ചോദ്യവലി നല്‍കിയത് വെറും കണ്‍കെട്ടു വിദ്യയാണ്. വിവാഹം, വിവാഹമോചനം, ദത്തെടുക്കല്‍, സ്വത്തവകാശം എന്നിവയൊക്കെ ഒരേ നിയമത്തിന് കീഴില്‍ ആക്കേണ്ടതാണോ എന്നതാണ് കമ്മീഷന്‍ ഉന്നയിക്കുന്ന പ്രധാന ചോദ്യം. മുത്തലാഖ് നിരോധിക്കണോ, ഹിന്ദു സ്ത്രീകള്‍ക്ക് തുല്യസ്വത്തവകാശം ഉറപ്പാക്കണോ, ക്രിസ്ത്യന്‍ വിവാഹമോചനത്തിന് രണ്ടുവര്‍ഷത്തെ കാത്തിരിപ്പ് വിവേചനമല്ലേ തുടങ്ങിയ വിഷയങ്ങളിലും കമ്മീഷന്‍ അഭിപ്രായം തേടുന്നു.
സാമൂഹ്യനീതി ഉറപ്പാക്കാനാണ് കമ്മീഷന്‍ ഈ ചര്‍ച്ച തുടങ്ങിയതെന്ന് അവരുടെ അഭ്യര്‍ത്ഥനയില്‍ പറയുന്നത്. സാമൂഹ്യ നീതി ഉറപ്പാക്കാനാണ് ക്രിമിനല്‍ നിയമങ്ങള്‍ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഒന്നാക്കിയത്. ഇക്കാര്യത്തില്‍ വിവിധ മതങ്ങളുടെ നിയമങ്ങളില്‍ വ്യത്യസ്തതകളുണ്ടെങ്കിലും അക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്താണ് ജനാധിപത്യ-മതേതര രാജ്യമായ ഇന്ത്യയെ നെഞ്ചോട് ചേര്‍ത്ത് എല്ലാ വിഭാഗങ്ങളും മുഖ്യധാരയില്‍ അലിഞ്ഞു ചേര്‍ന്നത്. നിലവില്‍ വിവിധ മത-ജാതികള്‍ സ്വന്തം വിശ്വാസ ആചാരങ്ങള്‍ പ്രകാരം ഏഴു പതിറ്റാണ്ടോളം ജീവിച്ച യാഥാര്‍ത്ഥ്യത്തെ കണ്ടില്ലെന്നു നടിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. വിശ്വാസ-ആചാരങ്ങളെന്ന മര്‍മ്മം സംരക്ഷിച്ച് ഭരണഘടനാ ശില്‍പികള്‍ തന്നെ രാജ്യത്തിന്റെ വൈവിധ്യമെന്ന യാഥാര്‍ത്ഥ്യത്തെ ഉള്‍കൊള്ളുകയായിരുന്നുവെന്നതാണ് വസ്തുത. ഇപ്പോഴും ആ അന്തരീക്ഷത്തിന് മാറ്റമൊന്നും വന്നിട്ടില്ല. എന്നാല്‍, പലരും വോട്ടുബാങ്ക് രാഷ്ട്രീയത്തിയത്തിന് ഏകസിവില്‍ കോഡിനെ ആയുധമാക്കുകയാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

health

പെരിന്തല്‍മണ്ണയിലെ 15കാരിക്ക് നിപയില്ല; പരിശോധനാഫലം നെഗറ്റീവ്

വെള്ളിയാഴ്ച രാത്രി കുട്ടിയെ മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നു

Published

on

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന 15കാരിക്ക് നിപയില്ലെന്ന് സ്ഥിരീകരിച്ചു. രോഗബാധയെന്ന സംശയത്തെ തുടര്‍ന്നാണ് പെരിന്തല്‍മണ്ണ സ്വദേശിയായ പെണ്‍കുട്ടിയെ അഡ്മിറ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി കുട്ടിയെ മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, കോഴിക്കോട് നടത്തിയ സ്രവ പരിശോധനല്‍ നെഗറ്റീവ് ആണെന്ന് കണ്ടെത്തി.

സംസ്ഥാനത്ത് ആകെ 648 പേരാണ് നിപ വൈറസ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്. ഇതില്‍ 30 പേര്‍ ഹൈയസ്റ്റ് റിസ്‌ക് വിഭാഗത്തിലും 97 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. മലപ്പുറം ജില്ലയില്‍ 110 പേരും പാലക്കാട് 421 പേരും കോഴിക്കോട് 115 പേരും എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒരാള്‍ വീതവുമാണ് നിരീക്ഷണത്തിലുള്ളതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

മലപ്പുറത്ത് 13 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലുണ്ട്. ഇതുവരെ 97 സാമ്പിളുകള്‍ നെഗറ്റീവ് ആണ്. ഐസൊലേഷന്‍ കാലയളവ് പൂര്‍ത്തിയാക്കിയ മലപ്പുറം ജില്ലയില്‍ നിന്നുള്ള 21 പേരെയും പാലക്കാട് നിന്നുള്ള 12 പേരെയും സമ്പര്‍ക്കപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി.

Continue Reading

kerala

‘നിര്‍ഭയം നിലപാട് പറയുന്ന നേതാവ്’; വിദ്വേഷ പ്രസംഗം നടത്തിയ വെള്ളാപ്പള്ളിയെ പുകഴ്ത്തി മന്ത്രി വാസവന്‍

Published

on

വർഗീയ വിഷം തുപ്പിയ വെള്ളാപ്പള്ളിക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകി മന്ത്രി വി.എൻ വാസവൻ. നിർഭയം നിലപാട് പറയുന്ന വ്യക്തിയാണെന്നും ഊർജ്ജസ്വലനായി ചരിത്രം സൃഷ്ടിക്കുകയാണ് വെള്ളാപ്പള്ളിയെന്നും വാസവൻ പറഞ്ഞു. വർഗീയ പ്രസംഗത്തിനെതിരെ പ്രതിഷേധം രൂക്ഷമാകുന്ന ഘട്ടത്തിലാണ് മന്ത്രിയുടെ പുകഴ്ത്തൽ.

Continue Reading

kerala

വോട്ടര്‍ പട്ടിക: സമയം അപര്യാപ്തം; തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗത്തില്‍ മുസ്‌ലിം ലീഗ്‌

Published

on

വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് നിശ്ചയിച്ച സമയം അപര്യാപ്തമാണെന്നും ഒരു മാസമായി ദീർഘിപ്പിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ തിരുവനന്തപുർത്ത് വിളിച്ചു ചേർത്ത യോഗത്തിൽ മുസ്ലിം ലീഗ് പ്രതിനിധി പി കെ ഷറഫുദ്ദീൻ ആവശ്യപ്പെട്ടു. കരട് പട്ടികയിൽ അവകാശവാദങ്ങളും ആക്ഷേപങ്ങളും സമർപ്പിക്കാൻ അനുവദിക്കേണ്ടത് 15 ദിവസമാണ് എന്ന പഞ്ചായത്തീരാജ് , മുനിസിപ്പൽ ചട്ടങ്ങളിലെ ഭാഗം ചൂണ്ടിക്കാണിച്ചാണ് കമ്മീഷൻ ദിവസം പരിമിതപ്പെടുത്തിയത്. ആവശ്യമെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷന് ഒരു ഗസറ്റ് വിജ്ഞാപനം ഇറക്കി കൂടുതൽ സമയം അനുവദിക്കാം എന്നും അതേ ചട്ടത്തിൽ വ്യക്തമാക്കുന്നുണ്ട്. ഈ സാധ്യത കമ്മീഷൻ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജൂലൈ 9ന് തന്നെ സംസ്ഥാന വ്യാപകമായി വോട്ടർപട്ടിക ഒരു വിഭാഗത്തിന് മാത്രമായി ലഭ്യമായിട്ടുണ്ട്. ഇത് ഗുരുതരമായ പ്രശ്‌നമാണ്. ഒരു വിഭാഗത്തിന് 30 ദിവസവും മറ്റുള്ളവർക്ക് 15 ദിവസം മാത്രവും പട്ടിക പരിശോധിക്കാൻ ലഭിക്കുന്ന സ്ഥിതിയാണുള്ളത്. വീഴ്ച വരുത്തിയവർക്കെതിരെ നടപടി സ്വീകരിക്കുന്നതോടൊപ്പം സമയം ദീർഘിപ്പിക്കുന്നതിൽ ഇക്കാര്യം കൂടി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പുനക്രമീകരിച്ച കരട് പട്ടിക എന്ന നിലയിൽ പരിശോധനക്കും മുഴുവൻ പേരെ ഉൾപ്പെടുത്തുന്നതിനും നീക്കം ചെയ്യുന്നതിനുമെല്ലാം കൂടുതൽ സമയം ആവശ്യമാണ്. കഴിഞ്ഞവർഷം പരിമിതമായ എണ്ണം ഓൺലൈൻ രജിസ്‌ട്രേഷൻ നടന്നിട്ടും സൈറ്റ് തടസ്സപ്പെടുന്ന സാഹചര്യം ഉണ്ടായി. ഇത്തവണ കൂടുതൽ പേർ ഉപയോഗിക്കുന്ന സാഹചര്യത്തിൽ ഈ പ്രതിസന്ധി മുൻകൂട്ടി കണ്ട് ക്രമീകരണം ഒരുക്കണം. ഗ്രാമപഞ്ചായത്തിൽ 1300 നും മുനിസിപ്പാലിറ്റികളിൽ 1600 നും മുകളിൽ വോട്ടർമാർ ഉള്ള സ്ഥലങ്ങളിൽ മാത്രം രണ്ടാമത്തെ പോളിംഗ് സ്റ്റേഷൻ അനുവദിക്കുന്ന സ്ഥിതി പോളിങ്ങിൽ വലിയ പ്രതിസന്ധി ഉണ്ടാകും. ലോകസഭ പോളിംഗ് സ്റ്റേഷനുകളിലെ എണ്ണം പോലും 1200 ലേക്ക് പരിമിതപ്പെടുത്തുന്ന സാഹചര്യത്തിൽ മൂന്നു വോട്ട് ചെയ്യേണ്ട പഞ്ചായത്തുകളിൽ 1300 എന്നത് അപ്രായോഗികമാണ്.

ഗ്രാമപഞ്ചായത്തിൽ 700നും മുനിസിപ്പാലിറ്റികളിൽ 1100 നും മുകളിൽ രണ്ടാമത്തെ പോളിംഗ് സ്റ്റേഷൻ അനുവദിക്കണം. ഹിയറിങ്ങിന് അപേക്ഷകർ നേരിട്ട് ഹാജരാകുന്നതിന് പകരം ബന്ധപ്പെട്ടവർക്ക് രേഖകൾ സമർപ്പിക്കുന്നതിന് സൗകര്യമൊരുക്കണം. ലോകസഭ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെട്ടവർക്ക് ഹിയറിങ് ഘട്ടത്തിൽ രേഖയായി അവ പരിഗണിക്കണം. വർഷങ്ങൾക്കു മുമ്പ് താമസം മാറിയവരെ നീക്കം ചെയ്യുന്നതിന് പല ഘട്ടങ്ങളിലായി അപേക്ഷിച്ചിട്ടും പട്ടികയിൽ തുടരുന്ന സാഹചര്യം കോഴിക്കോട് കോർപ്പറേഷനിൽ ഉൾപ്പെടെ വ്യാപകമായി ഉണ്ട്. ഇത് പരിഹരിക്കുന്നതിന് ആക്ഷേപം ഉന്നയിക്കുന്നവർക്ക് അതിൽ സ്വീകരിക്കുന്ന നടപടി വിചാരണ ഘട്ടത്തിൽ തന്നെ ബോധ്യപ്പെടുത്തുന്ന സംവിധാനം ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading

Trending