ലണ്ടന്‍: ഏഴ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ അമേരിക്കയിലേക്ക് വരുന്നത് തടയാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കം ഹൃദയഭേദകമാണെന്ന് പാക് വിദ്യാഭ്യാസ പ്രവര്‍ത്തകയും നൊബേല്‍ സമ്മാന ജേതാവുമായ മലാല യൂസുഫ്‌സായി. അക്രമത്തില്‍ നിന്നും യുദ്ധത്തില്‍ നിന്നും രക്ഷതേടിയെത്തുന്നവര്‍ക്കു മുന്നില്‍ അമേരിക്കയെ പോലെ വന്‍കിട ശക്തി വാതില്‍ കൊട്ടിയടക്കുന്നത് വേദനാജനകമാണ്. അഭയാര്‍ത്ഥികളെയും കുടിയേറ്റക്കാരെയും മികച്ച രീതിയില്‍ സ്വീകരിച്ചിരുത്തിയ അഭിമാനകരമായ ചരിത്രമാണ് അമേരിക്കക്കുള്ളതെന്നും മലാല പറഞ്ഞു.