kerala

ഐബി ഉദ്യോഗസ്ഥയുടെ മരണം: പ്രതിയുമായി ഇന്ന് തെളിവെടുപ്പ് നടത്തും

By webdesk17

June 04, 2025

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി സുകാന്ത് സുരേഷുമായി ഇന്ന് തെളിവെടുപ്പ് നടത്തും. ഐബി ഉദ്യോഗസ്ഥയുമായി പ്രതി കൂടിക്കാഴ്ച നടത്തിയിരുന്ന തിരുവനന്തപുരത്താണ് ആദ്യം തെളിവെടുപ്പ് നടത്തുക.

കൂടാതെ പ്രതിയുടെ ലൈംഗികശേഷി പരിശോധനയും നടത്തും. ബലാത്സംഗ കുറ്റം കൂടി ചുമത്തിയതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. രണ്ടു ദിവസത്തേക്കാണ് സുകാന്തിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.

ഐബി ഉദ്യോഗസ്ഥ മരിച്ചതിനു പിന്നാലെ പ്രതി സുകാന്ത് ഒളിവില്‍ പോയിരുന്നു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതിനെ തുടര്‍ന്ന് സുകാന്ത് കഴിഞ്ഞ മാസം അവസാനം കീഴടങ്ങുകയായിരുന്നു.

മാര്‍ച്ച് 24നാണ് തിരുവനന്തപുരം പേട്ടയ്ക്കു സമീപം റെയില്‍വേ ട്രാക്കില്‍ പത്തനംതിട്ട സ്വദേശിയായ ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിനു പിന്നാലെസുഹൃത്തായിരുന്ന സുകാന്തിനെതിരെ യുവതിയുടെ കുടുംബം രംഗത്തെത്തിയിരുന്നു.