kerala

ഇടുക്കി അടിമാലിയിലും മൂന്നാറിലും ജനവാസ മേഖലയിൽ കാട്ടാനകൾ ഇറങ്ങി

By webdesk15

October 16, 2023

ഇടുക്കിഅടിമാലിയിലും മൂന്നാറിലും കാട്ടാനയാക്രമണം അടിമാലിക്ക് സമീപം കല്ലാര്‍ മേഖലയിലാണ് കാട്ടാനകൾ ഇറങ്ങിയത്. ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനകള്‍ കൃഷി നശിപ്പിച്ചു. സമീപത്തെ പള്ളിയുടെ മുറ്റത്ത് നിന്നിരുന്ന തെങ്ങ് കാട്ടാനകൾ പിഴുതെറിഞ്ഞു. പ്രദേശത്ത് തമ്പടിച്ച കാട്ടാനകള്‍ വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പധികൃതർ മുന്നിറിയിപ്പ് നൽകി.മൂന്നാറിൽ കാട്ടാനകൾ റേഷൻ കട തകർത്ത് അരി തിന്ന് തിരിച്ചുപോയെന്ന് പ്രദേശവാസികൾ പറഞ്ഞു.