500 കോടിയോളം രൂപ ചെലവഴിച്ച് മകളുടെ വിവാഹം നടത്തിയ കര്‍ണാടക മുന്‍ മന്ത്രിയും ഖനി വ്യവസായിയുമായ ജനാര്‍ദന റെഡ്ഡിക്കെതിരെ ആദായ നികുതി വകുപ്പ് അന്വേഷണം നടത്തുന്നതതായി റി്‌പ്പോര്‍ട്ട്. റെഡ്ഡിയുടെ നാല് വീട്ടിലും ബെള്ളാരിയിലുള്ള ഖനി കമ്പനിയിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. റെയ്ഡില്‍ ചില രേഖകള്‍ പിടിച്ചെടുത്തതായാണ് വിവരം.

ജനാര്‍ദന റെഡ്ഡി കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയതായി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ദിവസമാണ് റെഡ്ഡിയുടെ മകള്‍ ബ്രാഹ്മണിയും ബിസിനസുകാരനായ പി.രാജീവ് റെഡ്ഡിയും തമ്മിലുള്ള വിവാഹം ബെംഗളൂരില്‍ നടന്നത്. 500 കോടി ചെലവാക്കിയ ആഡംബര വിവാഹം ആഗോള മാധ്യങ്ങളടക്കം വാര്‍ത്തയാക്കിയിരുന്നു.

വിവരാവകാശപ്രവര്‍ത്തകനും മുതിര്‍ന്ന അഭിഭാഷകനുമായ ടി. നരസിംഹമൂര്‍ത്തിയുടെ പരാതിയുടെ അടിസ്ഥാത്തിലാണ് പരിശോധന