ഭോപ്പാല്‍: മധ്യപ്രദേശില്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭ വികസിപ്പിച്ചു. 28 മന്ത്രിമാരെ കൂടി ഉള്‍പ്പെടുത്തിയാണ് വിസിപ്പിച്ചത്. 15 വര്‍ഷത്തിന് ശേഷം മുസ്ലിം സമുദായത്തില്‍ നിന്നുള്ള വ്യക്തി മധ്യപ്രദേശ് മന്ത്രിസഭയിലെത്തിയതും ഇപ്പോഴാണ്. ഭോപ്പാല്‍ നോര്‍ത്തില്‍ നിന്ന് വിജയിച്ച ആരിഫ് അഖീലാണ് മന്ത്രിസഭയിലെത്തിയത്.

പുതിയ ഒമ്പത് മന്ത്രിമാര്‍ മാള്‍വ-നിവാഡ് മേഖലയില്‍ നിന്നാണ്. സെന്‍ട്രല്‍ മധ്യപ്രദേശില്‍ നിന്ന് ആറുപേരും ഗ്വാളിയോര്‍-ചംബല്‍ മേഖലയില്‍ നിന്ന് അഞ്ചുപേരും ബുന്ദേല്‍ഖണ്ഡില്‍ നിന്ന് മൂന്നുപേരും മന്ത്രിസഭയിലെത്തി.