india

കര്‍ണാടകയില്‍ മകന്‍ അച്ഛനെ കൊന്ന് കുഴല്‍കിണറില്‍ തള്ളി

By Test User

December 13, 2022

കര്‍ണാടകയിലെ ബഗല്‍കോട്ടില്‍ മകന്‍ അച്ഛനെ കൊന്ന് കുഴല്‍ കിണറില്‍ തള്ളി. മകന്‍ വിതല കുലാലിയാണ് അച്ഛന്‍ പരശുറാമിനെ വെട്ടി കൊലപ്പെടുത്തിയത്. മദ്യപാനിയായ അച്ഛന്‍ നിരന്തരം തന്നെ അധിക്ഷേപിക്കുന്നതില്‍ സഹികെട്ടാണ് കൊലപ്പെടുത്തിയതെന്ന് വിതല പൊലീസിനോട് പറഞ്ഞു.

ഡിസംബര്‍ ആറിനായിരുന്നു കൊലപാതകം. അധിക്ഷേപം സഹിക്കാനാവാതെ വിതല ഇരുമ്പ് വടി ഉപയോഗിച്ച് പരശുറാമിന്റെ തലക്കടിക്കുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം 32 കഷ്ണങ്ങളാക്കിസ്വന്തം ഉടമസ്ഥതയിലുള്ള കുഴല്‍ കിണറില്‍ തള്ളി. പരശുറാമിന്റെ രണ്ട് മക്കളില്‍ ഇളയവനാണ് വിതല. ഭാര്യയും മൂത്തമകനും മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്. പോലീസ് ശരീരാവശിഷ്ടം കണ്ടെടുത്തു.