Connect with us

News

രഞ്ജി ട്രോഫി: കേരളത്തിനെതിരെ കര്‍ണാടകയ്ക്ക് ഭീമന്‍ വിജയം

ആദ്യ ഇന്നിംഗ്‌സില്‍ 348 റണ്‍സിന്റെ ലീഡ് വഴങ്ങി ഫോളോ ഓണ്‍ ചെയ്ത കേരളം രണ്ടാം ഇന്നിംഗ്‌സില്‍ വെറും 184 റണ്‍സിന് ഓള്‍ ഔട്ട് ആയി.

Published

on

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളത്തിന് വന്‍ തോല്‍വി. ഒരു ഇന്നിംഗ്‌സിനും 164 റണ്‍സിനും കര്‍ണാടകയാണ് കേരളത്തെ പരാജയപ്പെടുത്തിയത്. ആദ്യ ഇന്നിംഗ്‌സില്‍ 348 റണ്‍സിന്റെ ലീഡ് വഴങ്ങി ഫോളോ ഓണ്‍ ചെയ്ത കേരളം രണ്ടാം ഇന്നിംഗ്‌സില്‍ വെറും 184 റണ്‍സിന് ഓള്‍ ഔട്ട് ആയി.

കര്‍ണാടക സ്പിന്നര്‍ മൊഹ്‌സിന്‍ ഖാന്റെ ആറു വിക്കറ്റ് മികവ് കേരളത്തിന്റെ രണ്ടാം ഇന്നിംഗ്‌സ് തകര്‍ത്തു. സമനില ലക്ഷ്യമിട്ട് അവസാന ദിവസം ബാറ്റിങ് ആരംഭിച്ച കേരളം തുടക്കത്തില്‍ തന്നെ തളര്‍ന്നു. രണ്ടാം ഓവറില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ വീണു നിധീഷ് (9) വിദ്വത് കവേരപ്പയുടെ പന്തില്‍ കരുണ്‍ നായറിന് ക്യാച്ചായപ്പോള്‍, അക്ഷയ് ചന്ദ്രന്‍ അടുത്ത പന്തില്‍ ക്ലീന്‍ ബൗള്‍ഡായി.

തുടര്‍ന്ന് ക്യാപ്റ്റന്‍ മൊഹമ്മദ് അസറുദ്ദീന്‍ (15) പന്ത് നേരിയപ്പോള്‍ കെ.എല്‍. ശ്രീജിതിന്റെ കൈകളില്‍ ക്യാച്ചായി. മൂന്ന് വിക്കറ്റിന് 40 റണ്‍സ് എന്ന നിലയില്‍ കേരളം പ്രതിസന്ധിയിലായി. അഹ്‌മദ് ഇമ്രാന്‍ (23) കൃഷ്ണപ്രസാദ് (33) കൂട്ടുകെട്ട് 57 റണ്‍സ് ചേര്‍ത്തെങ്കിലും മൊഹ്‌സിന്‍ ഖാന്റെ സ്പിന്നിന് മുന്നില്‍ അവരും നീണ്ടുനില്‍ക്കാനായില്ല.

പിന്നീട് സച്ചിന്‍ ബേബി (12), ഷോണ്‍ റോജര്‍ (0), ബാബ അപരാജിത്ത് (19) എന്നിവരെ വീഴ്ത്തി മൊഹ്‌സിന്‍ ഖാന്‍ തന്റെ അഞ്ചു വിക്കറ്റ് നേട്ടം തികത്തി. അവസാന വിക്കറ്റില്‍ ഏദന്‍ ആപ്പിള്‍ ടോം ഹരികൃഷ്ണന്‍ കൂട്ടുകെട്ട് 23 ഓവര്‍ നീണ്ടുനിന്നെങ്കിലും വിജയത്തിലേക്കുള്ള കര്‍ണാടകയുടെ കുതിപ്പ് തടയാനായില്ല. ഹരികൃഷ്ണനെ എല്‍ബിഡബ്ല്യുവില്‍ പുറത്താക്കി മൊഹ്‌സിന്‍ തന്നെയാണ് കളിക്ക് വിരാമമിട്ടത്.

കര്‍ണാടകയ്ക്ക് വേണ്ടി മൊഹ്‌സിന്‍ ഖാനോടൊപ്പം വിദ്വത് കവേരപ്പയും രണ്ട് വിക്കറ്റുകള്‍ നേടി. കേരളത്തിന്റെ അടുത്ത മത്സരം നവംബര്‍ 8ന് സൗരാഷ്ട്രയ്ക്കെതിരെയാകും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending