കേരളത്തില്‍ 19 പേര്‍ക്കുകൂടി കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പാണ്  ഇക്കാര്യം അറിയിച്ചത്. എറണാകുളത്ത് 11, തിരുവനന്തപുരത്ത് 6, തൃശൂരിലും കണ്ണൂരിലും 1 വീതം ഒമിക്രോണ്‍ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് .

എറണാകുളത്ത് രോഗം സ്ഥിരീകരിച്ചവരില്‍ ബ്രിട്ടന്‍, യുഎഇ, അയര്‍ലന്‍ഡ്, സ്‌പെയിന്‍, കാനഡ, ഖത്തര്‍, നെതര്‍ലന്‍ഡ്‌സ് എന്നി രാജ്യങ്ങളില്‍ നിന്ന് വന്നവരാണ്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചവരില്‍ ബ്രിട്ടന്‍, ഘാന, ഖത്തര്‍ എന്നി രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. തൃശൂരിലുള്ള ആള്‍ യുഎഇയില്‍നിന്നും കണ്ണൂരിലുള്ള ആള്‍ ഷാര്‍ജയില്‍നിന്നുമാണ് കേരളത്തില്‍ എത്തിയത്. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 19 കേസ് ഉള്‍പ്പടെ സംസ്ഥാനത്ത് ആകെയുള്ളത് 57 ഒമിക്രോണ്‍ കേസുകളാണ്.