X

പാലക്കാട് കെ.എസ്.ആര്‍.ടിസി നവീകരിച്ച ഡെപ്പോ ഉദ്ഘാടനം നാളെ

പാലക്കാട് കെ.എസ്.ആര്‍.ടിസി നവീകരിച്ച ഡെപ്പോയുടെ ഉദ്ഘാടനം ഗതാഗതമന്ത്രി ആന്റണി രാജു നാളെ നിര്‍വഹിക്കും.

വൈകീട്ട് 5.30ന് നടക്കുന്ന ചടങ്ങില്‍ ഷാഫി പറമ്പില്‍ അധ്യക്ഷത വഹിക്കും. പ്രതിപക്ഷനേതാവ് വിഡ.ി സതീശന്‍. മന്ത്രി എം.ബി രാജേഷ്,
വി.കെ ശ്രീകണ്ഠന്‍, ഇ.ടി മുഹമ്മദ് ബഷീര്‍, രമ്യഹരിദാസ് എന്നീ എം.പിമാര്‍ , എം.എല്‍.എമാര്‍ പ്രസംഗിക്കും.
ഷാഫി പറമ്പില്‍ എം.എല്‍.എയുടെ ഫണ്ടില്‍നിന്ന് എട്ടരകോടിരൂപ ചെലവില് നിര്‍മിച്ച കെട്ടിടത്തില്‍ ആധുനികസൗകര്യങ്ങളുണ്ട്. 9 ബസ്സുകള്‍ക്ക് പാര്‍ക്കിംഗ് സൗകര്യമുണ്ട്. 2014ല്‍ പൊളിച്ച കെട്ടിടത്തിന്റെ നിര്‍മാണം 2020ലാണ് ആരംഭിച്ചത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയാണ് നിര്‍മാണം നടത്തിയത്. ബസ്സുകള്‍ സമീപത്തെ റോഡിലാണ് ഇതുവരെ പാര്‍ക്ക് ചെയ്തിരുന്നത്.

കോയമ്പത്തൂര്‍ തുടങ്ങിയ അന്തര്‍സംസ്ഥാനസര്‍വീസുകളും ടൗണ്‍ടു ടൗണ്‍ സര്‍വീസുകളും ഇവിടെനിന്ന് നടത്തുന്നുണ്ട്. കേരളത്തിലെ ലാഭകരമായ ഡെപ്പോകളിലൊന്നാണിത്.

Chandrika Web: