X

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കുവൈറ്റിനെ ഒരുഗോളിന് തകർത്ത് ഇന്ത്യ

ലോകകപ്പ് ഫുട്ബാള്‍ യോഗ്യതാ മത്സരത്തില്‍ കുവൈറ്റിനെ തോല്‍പിച്ച് ഇന്ത്യ. കുവൈറ്റ് സിറ്റി ജാബിര്‍ അല്‍ അഹമ്മദ് ഇന്റര്‍നാഷനല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ ജയം. 75ാം മിനിറ്റില്‍ ലാലിയന്‍സുവാല ചാങ്‌തെയുടെ മനോഹര ക്രോസില്‍ മന്‍വീര്‍ സിങ്ങിന്റെ വകയായിരുന്നു വിജയഗോള്‍.

ഇടത് വിങ്ങിലൂടെ കുതിച്ചെത്തിയ ചാങ്‌തെ ബോക്‌സിനകത്തേക്ക് നല്‍കിയ ഉഗ്രന്‍ ???ക്രോസ് കുവൈറ്റ് പ്രതിരോധ നിരയെ മറികടന്ന് മന്‍വീര്‍ വലയിലാക്കുകയായിരുന്നു. മറുപടി ഗോളിനായി കുവൈറ്റ് കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഇന്ത്യന്‍ പ്രതിരോധം ഉറച്ചുനിന്നു. 94ാം മിനിറ്റില്‍ കുവൈറ്റ് താരം അല്‍ ഹര്‍ബി, ചാങ്‌തെയെ ഫൗള്‍ ചെയ്തതിന്റെ പേരില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താവുകയും ചെയ്തു.

webdesk14: