ന്യൂഡല്‍ഹി: 9000 കോടിയുടെ ബാങ്ക് കുടിശ്ശിക തിരിച്ചടക്കാതെ രാജ്യംവിട്ട കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ഉടമ വിജയ് മല്യയെ കൈമാറണമെന്ന് ബ്രിട്ടനോട് ഇന്ത്യ ആവശ്യപ്പെട്ടു. മല്യയെ വിട്ടുനല്‍കണമെന്ന സിബിഐയുടെ അഭ്യര്‍ത്ഥന കേന്ദ്ര വിദേശകാര്യമന്ത്രാലയം യു.കെ ഹൈക്കമ്മീഷന് കൈമാറി. മുംബൈയിലെ പ്രത്യേക സിബിഐ കോടതി മല്യക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് പുതിയ നീക്കം. കുറ്റവാളികളെ കൈമാറുന്നത് സംബന്ധിച്ച കരാര്‍ ഇരുരാജ്യങ്ങളും തമ്മില്‍ നിലവിലുള്ളതിനാല്‍ മല്യയെ വിട്ടുനല്‍കിയേക്കുമെന്ന പ്രതീക്ഷയിലാണ് സിബിഐ. 2016 മാര്‍ച്ച് രണ്ടിനാണ് വിജയ് മല്യ ബ്രിട്ടനിലേക്ക് കടന്നത്.