X

വിജയം തുടര്‍ക്കഥയാക്കി ഇന്ത്യ; ദക്ഷിണാഫ്രിക്കയെ 243 റണ്‍സിന് തകര്‍ത്തു

ലോകകപ്പ് ക്രിക്കറ്റില്‍ വിജയം തുടര്‍ക്കഥയാക്കി ഇന്ത്യ. ദക്ഷിണാഫ്രിക്കയെ 243 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ഈ ലോകകപ്പിലെ എട്ടാം ജയം സ്വന്തമാക്കി. രവീന്ദ്ര ജഡേജയുടെ അഞ്ച് വിക്കറ്റിലാണ് ഇന്ത്യയ്ക്ക് ജയം സാധ്യമായത്. ദക്ഷിണാഫ്രിക്കയെ വെറും 83 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

ഇന്ത്യ ഉയര്‍ത്തിയ 327 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 27.1 ഓവറില്‍ 83 റണ്‍സിന് പുറത്തായി. 33 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയാണ് ബോളിങ്ങില്‍ ഇന്ത്യയ്ക്കായി മിന്നുന്ന പ്രകടനം പുറത്തെടുത്തത്. മൊഹമ്മദ് ഷമി, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മൊഹമ്മദ് സിറാജിന് ഒരു വിക്കറ്റ് ലഭിച്ചു. വിരാട് കോഹ്ലിയുടെ സെഞ്ച്വറിയും ഇന്ത്യക്ക് റണ്‍വേട്ടയില്‍ വലിയ സഹായമായി.

webdesk14: