X

ഇന്ത്യയുമായുള്ള യുദ്ധങ്ങളില്‍ നിന്നും പാഠം പഠിച്ചു; ഇനി സമാധാനംമതി പാക് പ്രധാനമന്ത്രി

ഇന്ത്യയോട് എതിരിട്ട് മൂന്നു യുദ്ധങ്ങളില്‍ നിന്നും പാഠം പഠിച്ചെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. സമാധാനമാണ് പാകിസ്ഥാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ടെലിവിഷന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. ഇന്ത്യയുമായി ഏറ്റുമുട്ടിയതിന്റെ ഫലമായി ദാരിദ്ര്യവും തൊഴിലില്ലായ്മയും സമ്മര്‍ദവുമാണ് ലഭിച്ചത്.

പരസ്പരം ഏറ്റുമുട്ടി സമയവും സമ്പത്തും പാഴാക്കേണ്ടതില്ല. ഇന്ത്യയുമായുള്ള ചര്‍ച്ചയ്ക്ക് വഴിതുറക്കാന്‍ യുഎഇയുടെ സഹായം തേടുമെന്നും ഷെരീഫ് വ്യക്തമാക്കി. പാകിസ്ഥാന്‍ കടുത്ത സാമ്പത്തിക, രാഷ്ട്രീ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് ഷെരീഫിന്റെ പരമാര്‍ശം. ബോബുകള്‍ക്കും വെടിക്കോപ്പുകള്‍ക്കും വിഭവങ്ങള്‍ പാഴാക്കാന്‍ പാകിസ്ഥാന്‍ ആഗ്രഹിക്കുന്നില്ല. ഇതാണ് പ്രധാനമന്ത്രി മോദിയെ അറിയിക്കാനുള്ളതെന്ന് പാക് പ്രധാനമന്ത്രി പറഞ്ഞു.

webdesk14: