Connect with us

crime

ഇന്ത്യയുമായുള്ള യുദ്ധങ്ങളില്‍ നിന്നും പാഠം പഠിച്ചു; ഇനി സമാധാനംമതി പാക് പ്രധാനമന്ത്രി

ഇന്ത്യയുമായി ഏറ്റുമുട്ടിയതിന്റെ ഫലമായി ദാരിദ്ര്യവും തൊഴിലില്ലായ്മയും സമ്മര്‍ദവുമാണ് ലഭിച്ചത്

Published

on

ഇന്ത്യയോട് എതിരിട്ട് മൂന്നു യുദ്ധങ്ങളില്‍ നിന്നും പാഠം പഠിച്ചെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. സമാധാനമാണ് പാകിസ്ഥാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ടെലിവിഷന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. ഇന്ത്യയുമായി ഏറ്റുമുട്ടിയതിന്റെ ഫലമായി ദാരിദ്ര്യവും തൊഴിലില്ലായ്മയും സമ്മര്‍ദവുമാണ് ലഭിച്ചത്.

പരസ്പരം ഏറ്റുമുട്ടി സമയവും സമ്പത്തും പാഴാക്കേണ്ടതില്ല. ഇന്ത്യയുമായുള്ള ചര്‍ച്ചയ്ക്ക് വഴിതുറക്കാന്‍ യുഎഇയുടെ സഹായം തേടുമെന്നും ഷെരീഫ് വ്യക്തമാക്കി. പാകിസ്ഥാന്‍ കടുത്ത സാമ്പത്തിക, രാഷ്ട്രീ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് ഷെരീഫിന്റെ പരമാര്‍ശം. ബോബുകള്‍ക്കും വെടിക്കോപ്പുകള്‍ക്കും വിഭവങ്ങള്‍ പാഴാക്കാന്‍ പാകിസ്ഥാന്‍ ആഗ്രഹിക്കുന്നില്ല. ഇതാണ് പ്രധാനമന്ത്രി മോദിയെ അറിയിക്കാനുള്ളതെന്ന് പാക് പ്രധാനമന്ത്രി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

തമിഴ്‌നാട് കോടതിവളപ്പില്‍ ഭാര്യയുടെ നേര്‍ക്ക് ആസിഡ് ആക്രമണം നടത്തി ഭര്‍ത്താവ്

ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല

Published

on

തമിഴ്‌നാട്ടില്‍ കോടതി വളപ്പില്‍ ഭാര്യയ്ക്കുനേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. യുവതിയുടെ അടുത്ത് ഉണ്ടായിരുന്ന രണ്ട് അഭിഭാഷകര്‍ക്കുകൂടി പരുക്കേറ്റു.

ഭര്‍ത്താവ് ശിവകുനാറിനെ ഒരു സംഘം പിന്നീട് പിടിച്ചുകെട്ടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കോയമ്പത്തൂരിലെ ജില്ലാകോടതിയില്‍ വച്ചാണ് സംഭവം. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം നടത്തി വരികയാണ്. യുവതിയേയും പരിക്കേറ്റവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

crime

വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാക്കള്‍ അറസ്റ്റില്‍

ദുബായില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ ബുധനാഴ്ചയാണ് സംഭവം

Published

on

ഇന്‍ഡിഗോ വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് രണ്ടുപേര്‍ അറസ്റ്റില്‍. ദുബായില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ ബുധനാഴ്ചയാണ് സംഭവം. ജോണ്‍ ഡിസൂസ, ദത്താത്രേയ ബപര്‍ദേക്കര്‍ എന്നിവരാണ് പിടിയിലായത്. ദുബൈയില്‍ ജോലി ചെയ്ത് ഒരു വര്‍ഷത്തിന് ശേഷമായിരുന്നു ഇരുവരും നാട്ടിലേക്കുള്ള മടക്കം. ഇതിന്റെ ആഘോഷത്തില്‍ ഇരുവരും വിമാനത്തില്‍ ഇരുന്ന് മദ്യപിക്കാന്‍ തുടങ്ങി.

വിമാനത്തിലെ ജീവനക്കാര്‍ പലതവണ പറഞ്ഞിട്ടും മദ്യപാനം തുടര്‍ന്ന ഇവര്‍ വിമാനത്തിനുള്ളിലൂടെ വെറുതെ നടക്കാനും ബഹളം വയ്ക്കാനും തുടങ്ങി. ജീവനക്കാരോടും സഹയാത്രക്കാരൊടും അപമര്യാദയായി പെരുമാറുകയും ചെയ്തു. ഇതു കാരണമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

Continue Reading

crime

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; 1.3 കോടിയുടെ സ്വര്‍ണം പിടികൂടി

Published

on

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട. ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 1.3 കോടിയുടെ സ്വര്‍ണം പിടികൂടി. എയര്‍പോഡിലും അടിവസ്ത്രത്തിനുള്ളിലും ഒളിപ്പിച്ച്‌ കടത്താനാണ് ശ്രമിച്ചത്. സംഭവത്തില്‍ മൂന്നുപേര്‍ പിടിയിലായിട്ടുണ്ട്.

Continue Reading

Trending