ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ രാജിവെച്ചു. ഏഷ്യാ കപ്പില്‍ ഇന്ത്യ പുറത്തായതിനു പിന്നാലെയാണ് രാജി. 2015ല്‍ ചുമതലയേല്‍ക്കുമ്പോള്‍ ഫിഫ റാങ്കിങില്‍ 173-ാം സ്ഥാനത്തായിരുന്ന ഇന്ത്യയെ 97ലേക്ക് ഉയര്‍ത്തിയതിനു ശേഷമാണ് രാജി വെച്ചത്.

ആദ്യ റൗണ്ടില്‍ തന്നെ ഇന്ത്യ പുറത്തായതാണ് രാജിക്കു കാരണം. എന്നാല്‍ സ്റ്റീഫന്‍ രാജി വിവരം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുഷാല്‍ ദാസ് അറിയിച്ചു. അദ്ദേഹത്തിന്റെ സേവനങ്ങള്‍ക്ക് നന്ദി പറഞ്ഞ കുശാല്‍ തീരുമാനത്തെ അംഗീകരിക്കുന്നതായും പറഞ്ഞു.

കഴിഞ്ഞ നാലു വര്‍ഷമായി താന്‍ ടീമിനൊപ്പമുണ്ട്. ടീമിനു ഏഷ്യന്‍ കപ്പിലേക്ക് യോഗ്യത നേടികൊടുക്കലായിരുന്നു ലക്ഷ്യം. അത് നിറവേറ്റി, രാജിക്കു ശേഷം കോണ്‍സ്റ്റന്റൈന്‍ പറഞ്ഞു.