X
    Categories: NewsViews

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ 420 അപ്രന്റിസ്

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ സൗത്ത് റീജന്‍ വിവിധ വിഭാഗങ്ങളില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 420 ഒഴിവുകളാണുള്ളത്. കേരളം, തമിഴ്‌നാട്, പുതുച്ചേരി, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലാണ് അവസരം. കേരളത്തില്‍ 56 ഒഴിവുകളുണ്ട്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 10.

യോഗ്യത: ടെക്‌നിക്കല്‍ ട്രേഡ് അപ്രന്റിസ്: പത്താം ക്ലാസ് ജയവും ഫിറ്റര്‍/ ഇലക്ട്രീഷ്യന്‍/ ഇലക്ട്രോണിക് മെക്കാനിക്/ ഇന്‍സ്ട്രമെന്റ് മെക്കാനിക്/ മെഷീനിസ്റ്റ് ട്രേഡില്‍ രണ്ടു വര്‍ഷത്തെ ഫുള്‍ ടൈം ഐടിഐയും.

ടെക്‌നീഷ്യന്‍ അപ്രന്റിസ്: മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ ഇന്‍സ്ട്രമെന്റേഷന്‍/ സിവില്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്ങില്‍ 50% മാര്‍ക്കില്‍ കുറയാതെ ഫുള്‍ടൈം ത്രിവത്സര ഡിപ്ലോമ.

നോണ്‍ ടെക്‌നിക്കല്‍ ട്രേഡ് അപ്രന്റിസ് അക്കൗണ്ടന്റ്: ഏതെങ്കിലും വിഷയത്തില്‍ 50% മാര്‍ക്കില്‍ കുറയാതെ മൂന്നു വര്‍ഷത്തെ ഫുള്‍ടൈം ബിരുദം. എസ്സി/ എസ്ടി വിഭാഗക്കാര്‍ക്ക് 45% മാര്‍ക്കു മതി.

പ്രായം: 18-24 വയസ്. 2018 ഡിസംബര്‍ 31 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. അപേക്ഷിക്കേണ്ട വിധം: https://www.iocl.com/peoplecareers/job.aspx എന്ന വെബ്‌സൈറ്റ് ലിങ്ക് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.

വിശദവിവരങ്ങള്‍ക്ക്: www.iocl.com

chandrika: