പിതൃസഹോദരിയുടെ മക്കള്‍ക്കൊപ്പം വീട്ടില്‍ കളിക്കുന്നതിനിടെ ചൂടുവെള്ളം ദേഹത്തു വീണ് ഒന്നര വയസ്സുകാരന്‍ മരിച്ചു.

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ വെല്‍കം മേഖലയിലാണ് സംഭവം. തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. കളിക്കുന്നതിനിടെ കുട്ടിയുടെ ദേഹത്തേക്ക് വെള്ളം മറിയുകയായിരുന്നു.

പൊള്ളലേറ്റതിനെത്തുടര്‍ന്ന് കുട്ടിയെ സമീപത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നു രാവിലെയോടെ നില വഷളാവുകയായിരുന്നു.

കുട്ടിയെ കുളിപ്പിക്കുന്നതിനായി അമ്മ നിറച്ചു വെച്ച ചൂടുവെള്ളത്തിന്റെ ബക്കറ്റ് തെന്നി മാറി കുട്ടിയുടെ ദേഹത്തേക്ക് മറിയുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം വേണ്ടെന്നു കുടുംബം ആവശ്യപ്പെട്ടതിനാല്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.