X

കാണാതായ പൊലീസുകാരന്‍ തമിഴ്‌നാട്ടിലെന്ന് വിവരം; ഏര്‍വാടിയിലെന്ന് ഫോണിലൂടെ അറിയിച്ചു

കോട്ടയം: കോട്ടയത്ത് നിന്നും കാണാതായ പൊലീസ് ഉദ്യോഗസ്ഥന്‍ തമിഴ്‌നാട്ടിലെന്ന് വിവരം. കോട്ടയം ഈസ്റ്റ് സ്‌റ്റേഷനിലെ സി.പി.ഒ മുഹമ്മദ് ബഷീര്‍ തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിലെ ഏര്‍വാടി പള്ളിയിലുള്ളതായാണ് സൂചന. കുടുംബവുമായി ബഷീര്‍ ഫോണില്‍ ബന്ധപ്പെട്ടെന്ന് പൊലീസ് അറിയിച്ചു. രണ്ടു ദിവസത്തിനുള്ളില്‍ തിരിച്ചെത്തുമെന്ന് ബഷീര്‍ കുടുംബത്തെ അറിയിച്ചതായും പൊലീസ് പറഞ്ഞു.

ബഷീര്‍ കോട്ടയത്തുനിന്നു ട്രെയിനില്‍ കയറിയെന്ന സൂചന പൊലീസിനു നേരത്തെ ലഭിച്ചിരുന്നു. വാറണ്ട് പ്രതിയെ പിടികൂടാന്‍ പോകാനിരിക്കെ ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ബഷീറിനെ ക്വാട്ടേഴ്‌സില്‍ നിന്ന് കാണാതായത്.

അമിത ജോലിഭാരത്താല്‍ ബഷീര്‍ സമ്മര്‍ദത്തിലായിരുന്നുവെന്നു. ലോങ്ങ് പെന്‍ഡിങ് കേസുകളിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ ബഷീറിനോട് നിര്‍ദേശിച്ചിരുന്നു. ഇതുപോലെ നിരവധി ലോങ്ങ് പെന്‍ഡിങ്ങ് കേസുകള്‍ ബഷീറിന്റെ ചുമതലയില്‍ ഉണ്ടെന്നാണ് വിവരം.

webdesk13: