Connect with us

kerala

അംബേദ്കറെ അപമാനിക്കുന്നത് രാഷ്ട്രത്തെ അപമാനിക്കുന്നതിനു തുല്യം; രമേശ് ചെന്നിത്തല

ഇത് രാഷ്ട്രത്തെ തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.

Published

on

അംബേദ്കറെ അപമാനിക്കുന്നത് രാഷ്ട്രത്തെ അപമാനിക്കുന്നതിനു തുല്യമെന്ന്  രമേശ് ചെന്നിത്തല. ഇന്ത്യന്‍ ഭരണഘടനയേയും ഭരണഘടനാശില്‍പിയായ അംബേദ്കറെയും അപമാനിക്കുന്നത് ഇന്ത്യഭരിക്കുന്ന സര്‍ക്കാരും ഭാരതീയ ജനതാപാര്‍ട്ടിയും ഒരു പതിവാക്കിയിരിക്കുകയാണ്.  ഇത് രാഷ്ട്രത്തെ തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടനയെ അട്ടിമറിച്ച് അതിന്‍റെ അടിസ്ഥാന പ്രമാണങ്ങള്‍ തിരുത്തിയെഴുതാനാണ് കുറേക്കാലമായി ബിജെപി ശ്രമിക്കുന്നത്. ഇതിനെതിരെ ഇന്ത്യന്‍ ജനത പ്രതികരിക്കുന്നതു കൊണ്ട് അവര്‍ ഭരണഘടനയേയും അതിന്‍റെ ശില്‍പിയേയും കിട്ടുന്ന അവസരങ്ങളിലെല്ലാം അവഹേളിക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം പാര്‍ലമെന്‍റില്‍ അംബേദ്കറെക്കുറിച്ച് അമിത് ഷാ നടത്തിയ അപമാനിക്കല്‍ സമാനതകളില്ലാത്ത സംഭവമാണ്. കോണ്‍ഗ്രസിനോട് രാഷ്ട്രീയമായി മറുപടി പറയുന്നതിന് അംബേദ്കറെ അവഹേളിക്കേണ്ട കാര്യമില്ല. ഇത് ദളിത് പിന്നോക്ക സമുദായങ്ങളെക്കൂടി അധിക്ഷേപിക്കലാണ്. ഇതിനെതിരെ രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പുതിയ എൻ.ആർ.ഐ കമീഷനിൽ മുൻ സഊദി പ്രവാസിയും

ദമ്മാം,റിയാദ്,ജിദ്ദ എന്നിവിടങ്ങളിൽ പതിറ്റാണ്ടുകളോളം പ്രവാസിയായിരുന്ന എം.എം. നഈമിനെയാണ് ആറംഗ കമീഷനിൽ ഒരാളായി സർക്കാർ നിയോഗിച്ചത്.

Published

on

കഴിഞ്ഞ ദിവസം സംസ്ഥാനസർക്കാർ പുനഃസംഘടിപ്പിച്ച കേരള പ്രവാസി കമീഷൻ സമിതിയിലേക്ക് സഊദി അറേബ്യയിലെ മുൻ പ്രവാസിക്കും പ്രാതിനിധ്യം. ദമ്മാം,റിയാദ്,ജിദ്ദ എന്നിവിടങ്ങളിൽ പതിറ്റാണ്ടുകളോളം പ്രവാസിയായിരുന്ന എം.എം. നഈമിനെയാണ് ആറംഗ കമീഷനിൽ ഒരാളായി സർക്കാർ നിയോഗിച്ചത്.

ഏതാനും വർഷങ്ങൾക്ക് മുമ്പാണ് ഇദ്ദേഹം നീണ്ട പ്രവാസം അവസാനിപ്പിച്ച് സ്വദേശത്ത് സ്ഥിരവാസമയത്.
എൻ.ആർ.ഐ കമീഷൻ ചെയർപേഴ്‌സൻ റിട്ടയേഡ് ജസ്റ്റിസ് സോഫി തോമസ് ആണ് ചെയർ പേഴ്‌സൻ. എം.എം. നഈമിനെ കൂടാതെ പി.എം. ജാബിർ, ഡോ. മാത്യുസ് കെ. ലൂക്കോസ്, ജോസഫ് ദേവസ്യ പൊൻമാങ്കൽ, കമീഷൻ സെക്രട്ടറി എന്നിവരാണ് അംഗങ്ങൾ.
1996 മുതൽ 2023 വരെ സഊദിയുടെ വിവിധ പ്രവിശ്യകളിൽ പ്രവാസജീവിതം നയിച്ച എം.എം. നഈം മലപ്പുറം തിരൂർക്കാട് മരാത്തൊടി മുഹമ്മദാലി മാസ്‌റ്ററുടെയും സൈനബ ടീച്ചറുടെയും മകനാണ്.

രണ്ടു തവണ ലോക കേരളസഭ അംഗം, പ്രഥമ മലയാള മിഷൻ സൗദി ചാപ്റ്റർ പ്രസിഡൻറ്, ദമ്മാം മീഡിയ ഫോറം പ്രസിഡൻറ്, ട്രഷറർ, ദമ്മാം നവോദയ രക്ഷാധികാരി, ജനറൽ സെക്രട്ടറി, പ്രസിഡൻറ്, കൈരളി ടിവി സഊദി കോഓഡിനേറ്റർ എന്നീനിലയിലും പ്രവർത്തിച്ചിട്ടുണ്ട്.

Continue Reading

kerala

കായിക മന്ത്രിയുടെ സ്‌പെയിന്‍ സന്ദര്‍ശനത്തിന് ചിലവായത് 13,04,434; ഒരു രൂപ പോലും സംസ്ഥാനം ചിലവിഴിച്ചില്ലെന്ന കായിക മന്ത്രിയുടെ വാദം പൊളിഞ്ഞു

Published

on

അര്‍ജന്റീന ടീമിനെ കേരളത്തില്‍ എത്തിക്കുന്നതില്‍ സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടായിട്ടില്ലെന്ന കായികമന്ത്രി വി അബ്ദുറഹിമാന്റെ വാദം പൊളിയുന്നു. മന്ത്രിയുടെ സ്‌പെയിന്‍ സന്ദര്‍ശനത്തിന് മാത്രം ചെലവായത് 13 ലക്ഷത്തിലധികം രൂപയാണ്.

അര്‍ജന്റീന ടീമിനെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ചെലവുകളെല്ലാം നോക്കുന്നത് സ്‌പോണ്‍സറാണെന്നും സര്‍ക്കാരിന് നഷ്ടമില്ലെന്നുമായിരുന്നു കായിക മന്ത്രി വി അബ്ദുറഹിമാന്റെ നിലപാട്. എന്നാല്‍, മിഷന്‍ മെസ്സിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനും നഷ്ടമുണ്ടായെന്നാണ് വിവരാവകാശ രേഖകള്‍ തെളിയിക്കുന്നത്. 2024 സെപ്റ്റംബറില്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായുള്ള ചര്‍ച്ചകള്‍ക്കെന്ന പേരിലായിരുന്നു മന്ത്രിയുടെയും കായിക വകുപ്പിലെ ഉദ്യോഗസ്ഥരുടെയും സ്‌പെയിന്‍ സന്ദര്‍ശനം. ടീമിന്റെ കേരള സന്ദര്‍ശനവുമായി സജീവ ചര്‍ച്ചകള്‍ നടന്നെന്നും ഉടന്‍ എഎഫ്എ പ്രതിനിധികള്‍ കേരളത്തിലെത്തുമെന്നും മന്ത്രി തന്നെ ഫേസ്ബുക്കില്‍ കുറിച്ചു.

എന്നാല്‍ അര്‍ജന്റീന ആസ്ഥാനമായ ബ്യൂണസ് അയേഴ്‌സില്‍ പോകുന്നതിന് പകരം എന്തിന് മന്ത്രി സ്‌പെയിനില്‍ പോയെന്നും ആരുമായാണ് ചര്‍ച്ച നടത്തിയെന്നതിന്റെ വിശദാംശങ്ങള്‍ ഇല്ലെന്നുമെന്ന ചോദ്യങ്ങള്‍ അന്ന് തന്നെ ഉയര്‍ന്നിരുന്നു. അങ്ങനെ ദുരൂഹതകള്‍ അടങ്ങിയ സ്‌പെയിന്‍ യാത്രക്ക് 1304,434 രൂപ സര്‍ക്കാരിന് ചെലവായെന്ന് കായിക വകുപ്പ് സമ്മതിക്കുന്നു. കായിക വികസന നിധിയില്‍ നിന്നാണ് ഈ പണം അനുവദിച്ചതെന്നും രേഖയിലുണ്ട്. 13 ലക്ഷം സര്‍ക്കാര്‍ നഷ്ടങ്ങളുടെ നീണ്ട ലിസ്റ്റിലെ ആദ്യത്തേതുമാത്രമെന്നും വിമര്‍ശനങ്ങളുണ്ട്.

Continue Reading

kerala

വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള തിയതി നീട്ടി; ഓഗസ്റ്റ് 12 വരെ പേര് ചേര്‍ക്കാം

ഇതുവരെ ലഭിച്ചത് 21.84 ലക്ഷം അപേക്ഷകള്‍

Published

on

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാനുള്ള അവസാന തിയതി നീട്ടി. ഓഗസ്റ്റ് 12 വരെ വോട്ടര്‍പട്ടിക പുതുക്കാന്‍ അവസരമുണ്ടായിരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനും നീക്കം ചെയ്യാനും തിരുത്തലുകള്‍ വരുത്താനും അപേക്ഷിക്കാന്‍ ഇന്നലെവരെയാണ് സമയപരിധി നിശ്ചയിച്ചിരുന്നത്. മുസ്‌ലിംലീഗ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഓഗസ്റ്റ് 12 വരെ സമയം നീട്ടിയിരിക്കുന്നത്. വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനായി ഓണ്‍ലൈനില്‍ അപേക്ഷാ പ്രവാഹമാണ്. രണ്ടാഴ്ചകൊണ്ട് 21.84 ലക്ഷം അപേക്ഷകളാണു ലഭിച്ചത്.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റായ സിറ്റിസന്‍ റജിസ്ട്രേഷന്‍ നടത്തി പ്രൊഫൈല്‍ സൃഷ്ടിച്ച ശേഷമാണ് അപേക്ഷിക്കേണ്ടത്. ഫോട്ടോയും അപ്ലോഡ് ചെയ്യണം. ഹിയറിങ് നോട്ടിസ് ലഭിക്കുമ്പോള്‍ തിരിച്ചറിയല്‍ രേഖയുമായി ഇലക്ടറല്‍ റജിസ്ട്രേഷന്‍ ഓഫിസറായ (ഇആര്‍ഒ) തദ്ദേശ സ്ഥാപന സെക്രട്ടറിക്കു മുന്‍പാകെ ഇവരെ ഹാജരാകണം. ദൂരസ്ഥലങ്ങളില്‍ ജോലി ചെയ്യുകയോ പഠിക്കുകയോ ചെയ്യുന്നവരെ നേരിട്ടു ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശമുണ്ട്. പകരം, അപേക്ഷയ്ക്കു ലഭിച്ച മറുപടി ഇആര്‍ഒയ്ക്ക് ഇമെയിലായി അയച്ചു നല്‍കുകയും ഇവരുടെ രക്തബന്ധുക്കള്‍ രേഖകളുമായി ഇആര്‍ഒ മുന്‍പാകെ ഹാജരാകുകയും വേണമെന്നാണു നിര്‍ദേശം.

Continue Reading

Trending