X

ഐ.പി.എല്‍; ഡല്‍ഹി ക്യാപിറ്റല്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും

ഞായറാഴ്ച്ച രാത്രി 7 30 ന് നടക്കുന്ന ഐപിഎല്‍ പോരാട്ടത്തില്‍ ഋഷഭ് പന്ത് നയിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് മുന്‍ ചാമ്പ്യന്‍മാരായ ഋതുരാജ് ഗെയ്ക്വാദിന്റെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടും. ഹോം ഗ്രൗണ്ടില്‍ കളിച്ച ചെന്നൈ ആദ്യ രണ്ട് മത്സരങ്ങളില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെയും ഗുജറാത്ത് ടൈറ്റന്‍സിനെയും തോല്‍പ്പിച്ചിരുന്നു.

അതേസമയം, ടൂര്‍ണമെന്റില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് തുടര്‍ച്ചയായി 2 തോല്‍വികള്‍ ഏറ്റുവാങ്ങി പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്. വിശാഖപട്ടണത്തെ ഡോ വൈഎസ് രാജശേഖര്‍ റെഡ്ഡി സ്റ്റേഡിയത്തിലാണ് മത്സരം.

ഇരുവരും ഐപിഎല്‍ ചരിത്രത്തില്‍ 29 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ 19 മത്സരങ്ങളില്‍ ചെന്നൈയും 10 തവണ ഡല്‍ഹിയും വിജയിച്ചു. ബാറ്റിങ്ങില്‍ ഡല്‍ഹിക്കെതിരെ വലിയ മുന്‍തൂക്കമാണ് ചെന്നൈക്കുള്ളത്. ഋഷഭ് പന്തും ഡേവിഡ് വാര്‍ണറും നയിക്കുന്ന ഡല്‍ഹിയുടെ ഓപ്പണിങ് നിര മികച്ച തുടക്കം നല്‍കുന്നുണ്ടെങ്കിലും പിന്നീടുള്ള താരങ്ങള്‍ സ്‌കോര്‍ കണ്ടെത്താന്‍ പ്രയാസപ്പെടുന്നു.

ബൗളിങ്ങില്‍ ഇഷാന്ത് ശര്‍മയ്ക്ക് പരിക്കേറ്റതും ഡല്‍ഹിക്ക് തിരിച്ചടിയാണ്. സീസണില്‍ മികച്ച രീതിയില്‍ മുന്നേറുന്ന ചെന്നൈയെ തോല്‍പ്പിച്ചു സീസണില്‍ തിരിച്ചുവരവ് നടത്താനാണ് ശ്രമമെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് മുഖ്യ പരിശീലകനായ റിക്കിപോണ്ടിങ് പറഞ്ഞു.

വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് നീണ്ട ഇടവേളയ്ക്ക് ശേഷമെത്തുന്ന പന്തിന് ക്യാപ്റ്റനെന്ന നിലയിലും താരമെന്ന നിലയിലും വിജയം അനിവാര്യമാണ്.തങ്ങളുടെ സീസണിലെ ആദ്യ എവേ മത്സരവും വിജയിച്ച് ആത്മവിശ്വാസം വര്‍ധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ചെന്നൈയുടെ ബാറ്റിങ്ങ് പരിശീലകനും മുന്‍ താരവുമായ മൈക്കല്‍ ഹസി പറഞ്ഞു.

webdesk13: