X
    Categories: MoreViews

മുസ്ലിം ജനസംഖ്യ വര്‍ദ്ധിച്ചാല് കേരളത്തില്‍ എന്തു സംഭവിക്കും, മലപ്പുറത്ത് സേവനം ചെയ്ത സേതുരാമന്‍ ഐ.പി.എസിന്റെ സാക്ഷ്യപ്പെടുത്തലുകള്‍

 

കേരളത്തില്‍ ഏറ്റവും കൂടുതല്‍ മുസ്ലിംകളുള്ള ജില്ലയാണ് മലപ്പുറം. നാല്‌വര്‍ഷം മലപ്പുറം ജില്ലാ ചീഫ് പോലീസായി സേവനമനുഷ്ടിച്ച സേതു രാമനന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടതാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

പോലീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ താന്‍ കേരളത്തിലുടനീളം സഞ്ചരിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ മുക്കുമൂലകളിലെ ജനങ്ങളുമായി ഇടപഴകിയിട്ടുമുണ്ട്. എന്നാല്‍ എല്ലായിടത്തും ഹിന്ദുവോ, മുസ്ലിമോ, നായരോ, ഈഴവനോ, ക്രസ്ത്യാനിയോ, ദളിതനെയോ ആണ് കണ്ടു മുട്ടാന്‍ സാധിച്ചത്. എന്നാല്‍ മലപ്പുറത്ത് മാത്രമാണ് പച്ചമലയാളിയെ കാണാന്‍ കഴിയുക. ഏതു നിമിഷവും മറ്റാരെയും സഹായിക്കാന്‍ സന്നദ്ധനായ പച്ച മലയാളികളാണ്് മലപ്പുറത്തുകാര്‍. ദക്ഷിണേന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ലയായ മലപ്പുറത്തിന്റെ ചരിത്രത്തില്‍ സമുദായ സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടില്ല. ജനങ്ങളെല്ലാം നിയമം അനുസരിക്കുന്നവരും സൗഹാര്‍ദ്ദം സൂക്ഷിക്കുന്നവരുമാണ്. മുസ്ലിം ജനസംഖ്യ ഉയര്‍ന്നാല്‍ തീര്‍ച്ചയായും അത് മലയാളിത്തവും യുവത്വവുമായിരിക്കും ഉയര്‍ത്തുക. ജാതീയ സാമുദായിക സങ്കുചിതത്വം അത് കുറക്കും.

കേരളം സാംസ്‌കാരികമായി സമ്പന്നമാകാന്‍ പോവുകയാണ്. നമുക്ക് ഇനിയും ഒരുപാട് ബഷീര്‍മാരെ ആവശ്യമുണ്ട്. പ്രാഞ്ചിയേട്ടനിലെയും രാജമാണിക്യത്തിലേയും അമരത്തിലേയും വടക്കന്‍ വീരഗാഥയിലേയും മമ്മുട്ടിയേക്കാള്‍ മികച്ചൊരു നടിയേക്കാള്‍ നമുക്ക ചിന്തിക്കാനാകില്ല. ഫാസിലാണ് നമുക്ക മണിചിത്രത്താഴ് സമ്മാനിച്ചത്. എം എന്‍ കാരശ്ശേരിയേക്കാള്‍ പുരോഗമനവാദിയും മതേതരനുമായി ആരാണ് കേരളത്തിലുള്ളത്. ഞാന്‍ അദ്ദേഹത്തിന്റെ മനോഹര രചനകളില്‍ നിന്നാണ് മലയാളം പഠിച്ചത്. മുസ്ലിംകള്‍ക്കുള്ളില്‍ തന്നെ നല്ല വിമര്‍ശകരും യുക്തിബോധമുള്ളവരുമുണ്ട്. ഹമീദ് ചേന്ദമംഗലൂര്‍ വിമര്‍ശനാതീതമായി കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളെ കുറിച്ചെഴുതുന്ന എഴുത്തുകാരനാണ്.

മലപ്പുറത്തു നിന്ന് ലോകത്തോളം ഉയര്‍ന്ന നിരവധി പേരെ എണ്ണപ്പറഞ്ഞാണ് സേതുരാമന്‍ ഐ.പി.എസിന്റെ പോസ്റ്റ അവസാനിക്കുന്നത്.

മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിന്റെ വിവാദ പരാമര്‍ശങ്ങള്‍ പുറത്തു വന്ന സാഹചര്യത്തില്‍ സേതുരാമന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ ഏറെ ശ്രദ്ധിക്കപ്പെടുകയാണ്.

 

chandrika: