X
    Categories: CultureNewsViews

ഇറാന്‍-യു.എസ് പോര് മുറുകുന്നു; യുദ്ധഭീതിയില്‍ ലോകം

വാഷിങ്ടണ്‍/ടെഹ്‌റാന്‍: അമേരിക്കയും ഇറാനും തമ്മിലുള്ള പോര് മുറുകുമ്പോള്‍ വീണ്ടുമൊരു യുദ്ധത്തിന്റെ കാഹളം മുഴങ്ങുമോയെന്ന ആശങ്കയിലാണ് ലോകം. കഴിഞ്ഞ മാസം യു.എസിന്റെ ഡ്രോണ്‍ ഇറാന്‍ വെടിവെച്ചിട്ടപ്പോള്‍ ഉടന്‍ യുദ്ധമുണ്ടാവുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ട്രംപ് ഈ തീരുമാനത്തില്‍ നിന്ന് പിന്‍മാറി. ഈ പിന്‍മാറ്റത്തിന് കാരണമെന്താണെന്ന് വ്യക്തമല്ല. ഇറാനെ എല്ലാ രീതിയിലും വരിഞ്ഞുമുറുക്കുന്ന ഉപരോധത്തിനാണ് യു.എസ് ശ്രമിക്കുന്നത്.

എന്നാല്‍ യു.എസ് ഭീഷണിക്കും ഉപരോധത്തിനും വഴങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാന്‍. യു.എസിന്റെ ഭാഗത്ത് നിന്നുണ്ടാവുന്ന ഏത് ചെറിയ ആക്രമണവും വന്‍ യുദ്ധത്തിന്റെ തുടക്കമായി പരിഗണിക്കുമെന്നും ശക്തമായി തിരിച്ചടിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒടുവില്‍ യുറേനിയം സമ്പുഷ്ടീകരണത്തിന് 2015ലെ കരാറില്‍ നിഷ്‌കര്‍ഷിച്ച പരിധി തങ്ങള്‍ മറികടന്നതായി ഇറാന്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചു.

ഇറാനെതിരായ യു.എസ് നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത് ഇസ്രായേലാണ്. ജൂത വംശജനും ട്രംപിന്റെ മരുമകനുമായ ജാറെദ് കഷ്‌നറാണ് ഈ നീക്കങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. യു.എസ് പ്രസിഡണ്ടിന്റെ ഭരണരംഗത്തെ ഉപദേഷ്ടാവാണ് ജാറെദ് കഷ്‌നര്‍.

ചന്ദ്രിക വെബ് ഡെസ്‌ക്‌: