X

പുതിയ റെക്കോര്‍ഡുമായി ദ്യുതി ചന്ദ് ; ലോക യൂണിവേഴ്‌സിറ്റി ഗെയിംസില്‍ 100 മീറ്ററില്‍ സ്വര്‍ണം

ഇറ്റലിയിലെ നാപ്പോളിയില്‍ നടക്കുന്ന ലോക യൂണിവേഴ്‌സിറ്റി ഗെയിംസില്‍ പുതു ചരിത്രം കുറിച്ച് ഇന്ത്യന്‍ അത്‌ലറ്റ് ദ്യുതി ചന്ദ്. 100 മീറ്റര്‍ ഓട്ടത്തില്‍ 11.32 സെക്കന്റില്‍ ഓടിയെത്തിയാണ് ദ്യുതിയുടെ സ്വര്‍ണ നേട്ടം. ഇതോടെ ഒരു അന്താരാഷ്ട്ര മത്സരത്തിലും ലോക യൂണിവേഴ്‌സിറ്റി ഗെയിംസിലും സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡും ദ്യുതി സ്വന്തമാക്കി.

‘ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി പറയാന്‍ ഈ അവസരം ഉപയോഗിക്കുന്നതായും ദ്യുതി പറഞ്ഞു.

ഈ ഇനത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ അജ്‌ല ഡെല്‍ പോന്റെയ്ക്കാണ് വെള്ളി. 11.33 സെക്കന്റ് ആണ് സ്വിസ് താരത്തിന്റെ സമയം. ഹീറ്റ്‌സില്‍ 11.58 സെക്കന്റെടുത്താണ് ദ്യുതി സെമിഫൈനലിന് യോഗ്യത നേടിയത്. എന്നാല്‍ സെമിയില്‍ 11.41 സെക്കന്റ്‌സ് ആയി ഇന്ത്യന്‍ താരം സമയം മെച്ചപ്പെടുത്തി. ഫൈനലില്‍ 11.32 സെക്കന്റില്‍ ഓടിയെത്തി ദ്യുതി സ്വര്‍ണവും നേടി.
11.26 സെക്കന്റാണ് ദ്യുതിയുടെ ഈ സീസണിലെ മികച്ച സമയം.

web desk 3: