X
    Categories: Newsworld

അയര്‍ലന്‍ഡ് കെഎംസിസി; പുതിയ കമ്മിറ്റി രൂപീകരിച്ചു

അയര്‍ലന്‍ഡില്‍ കെഎംസിസി പുതിയ കമ്മിറ്റി രൂപീകരിച്ചു. അയര്‍ലന്‍ഡിലെ ഡബ്ലിന്‍ പാമെര്‍സ്ടൗണിലെ സെന്റ് ലോര്‍ക്കന്‍ ബോയ്‌സ് നാഷണല്‍ സ്‌കൂളില്‍ വെച്ചാണ് പുതിയ കമ്മിറ്റി രൂപീകരിച്ചത്. ഫാമിലി മീറ്റിനൊപ്പം കെഎംസിസിയുടെ അഞ്ചാം വാര്‍ഷികവും ആഘോഷിച്ചു. നവംബര്‍ മൂന്നാം തീയതി ഡബ്ലിന്‍ പാമെര്‍സ്ടൗണിലെ സെന്റ് ലോര്‍ക്കന്‍ ബോയ്‌സ് നാഷണല്‍ സ്‌കൂളില്‍ വെച്ചാണ് പരിപാടി നടന്നത്. അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന നൂറിലധികം ആളുകള്‍ പങ്കെടുത്ത സംഗമത്തില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥി ആയി.

വൈകീട്ട് 6 മാണി മുതല്‍ 10 വരെ നടന്ന പരിപാടി ഐഒസി അയര്‍ലന്‍ഡ് പ്രസിഡന്റ് ലിങ്ക്വിസ്റ്റര്‍ മാത്യു ഉദ്ഘാടനം ചെയ്തു. 2017 മുതല്‍ അയര്‍ലണ്ടില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച തങ്ങള്‍ മുന്നോട്ടുള്ള പ്രവര്‍ത്തങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. 2022-24 കാലയളവിലേക്കുള്ള കെഎംസിസി അയര്‍ലന്‍ഡ് ഭാരവാഹികളെയും തങ്ങള്‍ പ്രഖ്യാപിച്ചു.

ഒഐസിസി അയര്‍ലഡിന്റെ ഉപഹാരം ജനറല്‍ സെക്രട്ടറി സാന്‍ജോ മുളവരിക്കല്‍ ശിഹാബ് തങ്ങള്‍ക്കു സമ്മാനിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ജോണ്‍ ചാക്കോ (ക്രാന്തി അയര്‍ലന്‍ഡ്), ജിന്നേറ്റ് ജോര്‍ജ്(കേരളാ കോണ്‍ഗ്രസ്), രാജു കുന്നക്കാട്ട്, റോയ് പേരയില്‍, അബ്ദുല്‍ കാഹിര്‍ (ഇസ്ലാമിക റിലീഫ് അയര്‍ലന്‍ഡ്), ഷെല്‍സി ജിന്‍സണ്‍ (മഹിളാ കോണ്‍ഗ്രസ് അയര്‍ലന്‍ഡ്), സിറാജുദ്ധീന്‍ ചേലേമ്പ്ര,ഷൗക്കത്ത് നിലംമ്പൂര്‍, അന്‍വര്‍ ലിമെറിക്ക്, റസ്സല്‍ കോര്‍ക്, റംഷീല്‍ പാറക്കല്‍, ഫാത്തിമ സന, ചാള്‍സ് ഷാങ്കില്‍ എന്നിവര്‍ സംസാരിച്ചു. ഫവാസ് മാടശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ അര്‍ഷാദ് ടി കെ സ്വാഗതവും ഫാസ്‌ജെര്‍ പാനൂര്‍ നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികള്‍
പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ കണ്ണൂര്‍, ജനറല്‍ സെക്രട്ടറി ഫവാസ് മാടശ്ശേരി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഫുആദ് സനീന്‍, ട്രഷറര്‍ അര്‍ഷാദ് ടി കെ,
വൈസ് പ്രെസിഡന്റുമാര്‍, സഫ്‌നാഥ് യൂസുഫ്, റസ്സല്‍ കോര്‍ക്ക്
ജോയിന്റ് സെക്രട്ടറിമാര്‍
ഫാസ്ജ്ജര്‍ പാനൂര്‍, ഹാഫിസുല്‍ അസദ്, സല്‍മാനുല്‍ ഫാരിസി, സബീല്‍ ഷാഹിന്‍
വെല്‍ഫെയര്‍ വിങ് കോ ഓര്‍ഡിനേറ്റര്‍സ്
അബ്ദുല്‍ അഹദ് സിദീഖ്, അബ്ദുല്‍ മുഹൈമിന്
സ്റ്റുഡന്റ് ഹെല്പ്
ഷാഹിദ് അഫ്രീദി, റഷാദ്
എക്‌സിക്യൂട്ടീവ് മെംബേര്‍സ്
ഷൗക്കത്ത് അലി നിലമ്പൂര്‍, മുഹമ്മദ് ജെസ്സല്‍, സജിന്‍ അബ്ദുള്‍കാദര്‍, മുഹമ്മദ് അന്‍സാരി, അന്‍സില്‍ റഹ്മാന്‍, അഫ്‌സല്‍ മൊയ്ദീന്‍, ഹാഫിസ് പൂഴികുന്നത്, അബ്ദുറഹിമാന്‍ പട്ടാമ്പി, അന്‍വര്‍ ലിമെറിക്ക്, ഷാഹിദീന്‍ ബിന്‍ ശുകൂര്‍

web desk 3: