Connect with us

Culture

വിനീതം; ബ്ലാസ്റ്റേഴ്‌സിന് 3-1 ന്റെ തകര്‍പ്പന്‍ ജയം

Published

on

അഷ്‌റഫ് തൈവളപ്പ്

കൊച്ചി: മലയാളി താരം സി.കെ വിനീതിന്റെ ഇരട്ട ഗോളില്‍ ചെന്നൈയിന്‍ എഫ്.സിക്കെതിരായ സതേണ്‍ ഡെര്‍ബിയില്‍ ബ്ലാസ്റ്റേഴ്‌സിന് ഉജ്ജ്വല വിജയം, ഗോവക്കെതിരെ രണ്ടു വട്ടം ആദ്യ പകുതിയില്‍ പിന്നില്‍ നിന്ന ശേഷം ജയിച്ചു കയറിയ ബ്ലാസ്റ്റേഴ്‌സ് ആ മികവ് ഇന്നലെ ചെന്നൈയിനെതിരെയും ആവര്‍ത്തിച്ചു. മെന്‍ഡിയിലൂടെ മുന്നിലെത്തിയ ചെന്നൈയിനെ 3-1നാണ് ബ്ലാസ്റ്റേഴ്‌സ് തകര്‍ത്തത്. ഹോം ഗ്രൗണ്ടില്‍ കേരളത്തിന്റെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്. 85, 89 മിനുറ്റുകളില്‍ സി.കെ വിനീതും 67ാം മിനുറ്റില്‍ പകരക്കാരന്‍ ബോറിസ് കാദിയോയുമാണ് കേരളത്തിനായി എതിര്‍വല ചലിപ്പിച്ചത്. 22ാം മിനുറ്റിലായിരുന്നു ചെന്നൈയിന്റെ ആശ്വാസ ഗോള്‍. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് സി.കെ വീനിത് വിജയ ഗോള്‍ നേടുന്നത്. ആകെ രണ്ടു മത്സരങ്ങള്‍ മാത്രം കളിച്ച വിനീത് മൂന്ന് ഗോള്‍ നേട്ടവുമായി ബ്ലാസ്‌റ്റേഴ്‌സിന്റെ ലീഡിങ് സ്‌കോററായി. നാലാം ജയത്തോടെ 15 പോയിന്റുമായി കേരളം മുംബൈയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി. മത്സരത്തിന് മുമ്പ് അഞ്ചാം സ്ഥാനത്തായിരുന്നു ടീം.19ന് മുംബൈ എഫ്.സിക്കെതിരെ അവരുടെ തട്ടകത്തിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത അങ്കം. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ദയനീയ തോല്‍വി ഏറ്റുവാങ്ങിയ ചെന്നൈയിന്റെ സെമിസാധ്യതകള്‍ പരുങ്ങലിലായി. 53,000 ആരാധകര്‍ക്ക് മുന്നിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ മാസ്മരിക വിജയം.

ചെന്നൈയിന്റെ ആദ്യ പകുതി
4-3-1-2 ഫോര്‍മേഷനില്‍ ഒരേയൊരു മാറ്റമാണ് ബ്ലാസ്‌റ്റേഴ്‌സ് വരുത്തിയത്. സ്‌ട്രൈക്കര്‍ മുഹമ്മദ് റാഫിയെ സൈഡ് ബെഞ്ചിലിരുത്തി സി.കെ വിനീതിന് ആദ്യ ഇലവനില്‍ സ്ഥാനം നല്‍കി. ബെല്‍ഫോര്‍ട്ടിനായിരുന്നു ആക്രമണത്തിന് കൂട്ടുത്തരവാദിത്വം. ചോപ്ര തൊട്ടുപിറകില്‍ നിന്നു. മധ്യനിരയിലും പ്രതിരോധത്തിലും ബാറിന് കീഴിലും മാറ്റമുണ്ടായില്ല. ഓരോ മത്സരത്തിലും ശരാശരി നാലു മാറ്റങ്ങള്‍ വരുത്താറുള്ള ചെന്നൈയിന്‍ പരിശീലകന്‍ മാര്‍ക്കോ മറ്റരാസി ഇന്നലെയും പതിവ് തെറ്റിച്ചില്ല, ഡല്‍ഹിക്കെതിരെ അതിദയനീയമായി തോറ്റ ടീമില്‍ അഞ്ചു മാറ്റങ്ങളാണ് മറ്റരാസി വരുത്തി,യത്് 3-4-3 ശൈലിയിലായിരുന്നു ചെന്നൈയിന്റെ കളിയിറക്കം. സീസണില്‍ ആദ്യമായി മലയാളി സക്കീര്‍ മുണ്ടംപാറക്കും ആദ്യ ഇലവനില്‍ സ്ഥാനം ലഭിച്ചു. 19ാം മിനുറ്റില്‍ കേരളത്തിന് ലീഡ് നേടാനൊരു സുവര്‍ണാവസരമൊത്തു. വലതു വിങില്‍ നിന്ന് റഫീഖ് ബോക്‌സിലേക്ക് നീട്ടിനല്‍കിയ ലോ ക്രോസ് പിന്നില്‍ ആളുണ്ടെന്ന ധാരണയില്‍ ബെല്‍ഫോര്‍ട്ട് തൊടാതെ വിട്ടു, വലക്ക് മുന്നില്‍ ഗോളി മാത്രമായിരുന്നു അപ്പോള്‍ തടസ്സം, പക്ഷേ ആ തെറ്റിദ്ധാരണക്ക് വലിയ വില നല്‍കേണ്ടി വന്നു ബ്ലാസ്‌റ്റേഴ്‌സ്. 22ാം മിനുറ്റില്‍ ചെന്നൈയിന്‍, നായകന്‍ മെന്‍ഡിയിലൂടെ അര്‍ഹിച്ച ലീഡ് നേടി. മൈതാന മധ്യത്തില്‍ നിന്ന് റാഫേല്‍ അഗസ്റ്റോ നല്‍കിയ പാസുമായി ഇടതുവിങിലൂടെ ഒറ്റക്ക് കുതിച്ച മെന്‍ഡി തടയാന്‍ വന്നവരെ തന്ത്രപൂര്‍വം കബളിപ്പിച്ച് ബോക്‌സിലേക്ക്. ബ്ലാസ്‌റ്റേഴ്‌സിന്റെ പേരുകേട്ട പ്രതിരോധ നിരയെ കാഴ്ച്ചക്കാരാക്കി മെന്‍ഡിയുടെ ഷോട്ട് ജിങ്കാന്റെ കാലില്‍ തട്ടി വളഞ്ഞ് വലയുടെ വലത് ഭാഗത്ത് വിശ്രമിച്ചു, ചെന്നൈ മുന്നില്‍, ഗാലറി നിശബ്ദം. തൊട്ടുപിന്നാലെ പരിക്കേറ്റ് ബെല്‍ഫോര്‍ട്ട് മടങ്ങി.003

വിജയാവര്‍ത്തനം
ചോപ്രയെ മാറ്റി ബോറിസ് കാദിയോയെ ഇറക്കിയാണ് ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിക്കിറങ്ങിയത്. രണ്ടാം പകുതിയില്‍ തുടക്കത്തില്‍ തന്നെ ആക്രമിച്ചു കളിക്കുക എന്ന ശൈലി ചെന്നൈയിനെതിരെയും കേരളം തുടര്‍ന്നു. 54ാം മിനുറ്റില്‍ പന്തുമായി ഒറ്റക്ക് ബോക്‌സിലേക്ക് മുന്നേറിയ ജെര്‍മെയ്‌നെ അഡ്വാന്‍സ് ചെയ്ത ഗോളി വീഴ്ത്തി, പെനാല്‍റ്റിക്കായി വാദിച്ചെങ്കിലും ഫൗള്‍ കാണാതിരുന്ന ശ്രീലങ്കന്‍ റഫറി ജമിനി റോബെഷ് ജെര്‍മെയ്‌ന് മഞ്ഞക്കാര്‍ഡ് നല്‍കി ഗാലറിയെയും താരത്തെയും ഞെട്ടിച്ചു. പിറകെ അമ്പതിനായിരത്തോളം കാണികള്‍ കാത്തിരുന്ന ഗോളെത്തി. ലോങ്‌ബോളില്‍ നിന്ന് ഇടതുവിങിലൂടെ ജെര്‍മെയ്‌ന്റെ മുന്നേറ്റം, തടയാനെത്തിയ ഏലി സാബിയ ഓഫ്‌സൈഡ് വിളിക്കായി കാത്തെങ്കിലും അതുണ്ടായില്ല, അപ്പോഴേക്കും ജെര്‍മെയ്ന്‍ വലയുടെ തൊട്ടുമുന്നിലെത്തിയിരുന്നു. അഞ്ചു പ്രതിരോധക്കാര്‍ക്കിടയില്‍ നിന്ന് ജനറല്‍ കാദിയോക്ക് ജെര്‍മെയ്‌ന്റെ പാസ്, ക്ലോസ് റേഞ്ചില്‍ നിന്ന് ലക്ഷ്യം തെറ്റാതെ കാദിയോയുടെ ഷോട്ട്, സമനില ഗോള്‍, ഗാലറി പൊട്ടിത്തെറിച്ചു. ലീഡ് വന്നതോടെ ബ്ലാസ്‌റ്റേഴ്‌സ് ഉണര്‍ന്നു കളിച്ചു, റിനോ ആന്റോ പകരക്കാരനായി കളത്തിലെത്തി, 85ാം മിനുറ്റില്‍ സി.കെ വിനീതിലൂടെ ലീഡെത്തി, ഇടത് വിങില്‍ നിന്ന് ഹോസു നല്‍കിയ ഹൈബോള്‍ ഗോളിയുടെ കയ്യിലും ഡല്‍ഹി ഡിഫന്ററുടെ കാലിലും തട്ടി വിനീതിലേക്ക്, ഉഗ്രന്‍ ഷോട്ടിലൂടെ വിനീത് പന്ത് വലയിലെത്തിച്ചു, ആരവങ്ങള്‍ അടങ്ങും മുമ്പ് 89ാം മിനുറ്റില്‍ വീണ്ടും വിനീതിലൂടെ വിജയ ഗോളെത്തി, സ്വന്തം പകുതിയില്‍ നിന്ന് ജെര്‍മെയ്ന്‍ നല്‍കിയ പാസുമായി മുന്നേറിയ വിനീത് ബോക്‌സിന് പുറത്തേക്ക്് അഡ്വാന്‍സ് ചെയ്ത ഗോളിയെ കബളിപ്പിച്ച് തൊടുത്ത ലോങ് ഷോട്ട് കൃത്യം വലയില്‍ പതിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

പോക്സോ കേസ്; നടൻമാർക്കെതിരെ പീഡന പരാതി നൽകിയ നടിക്കെതിരെ അന്വേഷണം

യുവതിയുടെ പരാതിയിൽ നടിക്കെതിരെ മൂവാറ്റുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിന്റെ അന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറാനുള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണ്.  

Published

on

ലയാള സിനിമാ പ്രവർത്തകരായ 10 പേർക്കെതിരെ പീഡന പരാതി നൽകിയ ആലുവ സ്വദേശിനിയായ നടിക്കെതിരെ അന്വേഷണം. നടിക്കെതിരെ ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ചും തമിഴ്നാട് പൊലീസും അന്വേഷണം നടത്തുക. അന്വേഷണത്തിന്റെ ഭാഗമായി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം യുവതിയുടെ മൊഴി രേഖപ്പെടുത്തി.

യുവതിയുടെ പരാതിയിൽ നടിക്കെതിരെ മൂവാറ്റുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിന്റെ അന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറാനുള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണ്.
പതിനാറാം വയസിൽ ചെന്നൈയിലെ ഹോട്ടലിലെത്തിച്ച് ഒരു സംഘം ആളുകൾക്കു ലൈംഗികചൂഷണം നടത്താൻ അവസരമൊരുക്കി എന്ന പരാതിയിലാണു നടിക്കെതിരെ കേസെടുത്തിരിക്കുന്നത്.

Continue Reading

Film

ജാഫര്‍ ഇടുക്കിക്കെതിരെ പീഡന പരാതിയുമായി നടി

നേരത്തെ മുകേഷ്, ജയസൂര്യ അടക്കം 7 പേർക്കെതിരെ ബലാൽസംഗ കുറ്റമടക്കം ആരോപിച്ച് നടി പരാതി നൽകിയിരുന്നു.  

Published

on

ബാലചന്ദ്ര മേനോനു പിന്നാലെ നടൻ ജാഫർ ഇടുക്കിക്കെതിരെയും ലൈംഗികാതിക്രമ പരാതിയുമായി ആലുവ സ്വദേശിയായ നടി. ജാഫർ ഇടുക്കിക്കെതിരായ പരാതി പ്രത്യേകാന്വേഷണ സംഘത്തിനും എസ്ഐടിക്കും നടി ഇ-മെയിലായി അയച്ചു. നേരത്തെ മുകേഷ്, ജയസൂര്യ അടക്കം 7 പേർക്കെതിരെ ബലാൽസംഗ കുറ്റമടക്കം ആരോപിച്ച് നടി പരാതി നൽകിയിരുന്നു.

ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു ബാലചന്ദ്ര മേനോനെക്കുറിച്ചും ജയസൂര്യയെക്കുറിച്ചും നടി പരാതിപ്പെട്ടിരുന്നത്. ജാഫർ ഇടുക്കിയും മുറിയിൽ വച്ച് മോശമായി പെരുമാറിയെന്നാണ് നടിയുടെ ആരോപണം.

ബാലചന്ദ്ര മേനോനും ജാഫർ ഇടുക്കിയും ലൈംഗികാതിക്രമം നടത്തിയെന്ന് സമൂഹ മാധ്യമങ്ങളില്‍ നല്‍കിയ അഭിമുഖങ്ങളിലൂടെ നടി വ്യക്തമാക്കിയിരുന്നു. തുടർന്ന് ഇതിനെതിരെ ബാലചന്ദ്ര മേനോൻ ഡിജിപിക്ക് പരാതി നൽകി. വിവാദ പരാമർശങ്ങൾ അടങ്ങിയ അഭിമുഖങ്ങൾ സംപ്രേഷണം ചെയ്തതിനു ചില യുട്യൂബ് ചാനലുകൾക്കെതിരെ കൊച്ചി സൈബർ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് ജാഫർ ഇടുക്കിക്കെതിരെ നടി പരാതി നൽകിയിരിക്കുന്നത്. നേരത്തെ 2012ൽ ലണ്ടനിൽ നടന്ന ഒരു സ്റ്റേജ് ഷോയ്ക്കിടെ സ്പോൺസർമാരിലൊരാൾക്കും അന്തരിച്ച നടന്‍ കലാഭവൻ മണിക്കും തന്നെ കാഴ്ച വയ്ക്കാൻ ജാഫർ ഇടുക്കി ശ്രമിച്ചെന്ന് നടി ആരോപിച്ചിരുന്നു.

Continue Reading

Film

ആസിഫ് അലി-ജോഫിൻ ടി ചാക്കോ കൂട്ടുകെട്ടിൽ ‘രേഖാചിത്രം’ ! നിഗൂഢതകൾ ഒളിപ്പിച്ച സെക്കൻഡ് ലുക്ക് പുറത്ത്

Published

on

ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ‘രേഖാചിത്രം’ത്തിന്റെ സെക്കൻഡ് ലുക്ക് പുറത്തുവിട്ടു. നിഗൂഢതകൾ ഒളിപ്പിച്ച പോസ്റ്റർ പ്രേക്ഷകരെ സംശയത്തിലാഴ്ത്തും വിധമാണ് ഒരുക്കിയിരിക്കുന്നത്. നേരത്തെ പുറത്തുവിട്ട ഫസ്റ്റ്ലുക്ക് വലിയ രീതിയിൽ സ്വീകാര്യത നേടിയിരുന്നു. പോലീസ് വേഷത്തിൽ ആസിഫ് അലി പ്രത്യക്ഷപ്പെടുന്ന ഈ ചിത്രം ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണോ എന്ന പ്രതീക്ഷയിൽ കാത്തിരിക്കുമ്പോഴാണ് പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്താൻ തക്കവണ്ണം സെക്കൻഡ് ലുക്ക് എത്തിയിരിക്കുന്നത്. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിർമ്മിക്കുന്നത്. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥക്ക് ജോൺ മന്ത്രിക്കൽ തിരക്കഥ രചിച്ച ചിത്രം വമ്പൻ ബജറ്റിലാണ് ഒരുങ്ങുന്നത്. അനശ്വര രാജനാണ് നായിക.

മെഗാസ്റ്റാർ മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം ‘ദി പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ഈ സിനിമ ‘മാളികപ്പുറം’, ‘2018’ എന്നീ ചിത്രങ്ങൾക്കും റീലീസിന് തയ്യാറെടുക്കുന്ന ‘ആനന്ദ് ശ്രീബാല’ക്കും ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ഒന്നിക്കുന്ന ചിത്രമാണ്. മനോജ് കെ ജയൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സുധി കോപ്പ, മേഘ തോമസ്, ‘ആട്ടം’ സിനിമയിലൂടെ കൈയ്യടിനേടിയ സെറിൻ ശിഹാബ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ഛായാഗ്രഹണം: അപ്പു പ്രഭാകർ, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, കലാസംവിധാനം: ഷാജി നടുവിൽ, സംഗീത സംവിധാനം: മുജീബ് മജീദ്, ഓഡിയോഗ്രഫി: ജയദേവൻ ചാക്കടത്ത്, ലൈൻ പ്രൊഡ്യൂസർ: ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യർ, വിഫ്എക്സ്: മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, വിഫ്എക്സ് സൂപ്പർവൈസർസ്: ആൻഡ്രൂ ഡി ക്രൂസ്, വിശാഖ് ബാബു, കളറിസ്റ്റ്: ലിജു പ്രഭാകർ, കളറിംഗ് സ്റ്റുഡിയോ: രംഗ് റെയ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, പ്രേംനാഥ്‌, പ്രൊഡക്ഷൻ കോർഡിനേറ്റർ: അഖിൽ ശൈലജ ശശിധരൻ, കാവ്യ ഫിലിം കമ്പനി മാനേജേഴ്സ്: ദിലീപ്, ചെറിയാച്ചൻ അക്കനത്, അസോസിയേറ്റ് ഡയറക്ടർ: ആസിഫ് കുറ്റിപ്പുറം, സംഘട്ടനം: ഫാന്റം പ്രദീപ്‌, സ്റ്റിൽസ്: ബിജിത് ധർമ്മടം, ഡിസൈൻ: യെല്ലോടൂത്ത്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending