X

കൊല്‍ക്കത്ത ഡര്‍ബിയില്‍ എ.ടി.കെയ്ക്ക് ജയം

ഫത്തോര്‍ഡ: ഐ.എസ്.എല്ലില്‍ വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് എ.ടി.കെ മോഹന്‍ ബഗാന്‍. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു എ.ടി.കെയുടെ ജയം.

15-ാം മിനിറ്റില്‍ റോയ് കൃഷ്ണയിലൂടെ എ.ടി.കെയാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 41-ാം മിനിറ്റില്‍ ടിരിയുടെ സെല്‍ഫ് ഗോളിലൂടെ ഈസ്റ്റ് ബംഗാള്‍ ഒപ്പമെത്തി. ബോക്സിലേക്ക് വന്ന രാജു ഗെയ്ക്വാദിന്റെ ത്രോ ഇന്‍ ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച ടിരിയുടെ തലയില്‍ തട്ടി പന്ത് സ്വന്തം വലയിലെത്തുകയായിരുന്നു.

72-ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാള്‍ പ്രതിരോധത്തിന്റെ പിഴവില്‍ നിന്നുമാണ് എ.ടി.കെ രണ്ടാം ഗോള്‍ നേടിയത്. ഡേവിഡ് വില്യംസാണ് രണ്ടാമത്തെ ഗോള്‍ നേടിയത്.
89-ാം മിനിറ്റില്‍ റോയ് കൃഷ്ണയുടെ കോര്‍ണറില്‍ നിന്ന് ഹാവിയര്‍ ഹെര്‍ണാണ്ടസ് എ.ടി.കെയുടെ മൂന്നാം ഗോളും നേടി.

 

web desk 3: