Connect with us

kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത; കള്ളക്കടല്‍ മുന്നറിയിപ്പ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മെയ് പതിമൂന്നാം തീയതിയോടെ കാലവര്‍ഷം എത്തിയേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍.

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ രാത്രി 08.30 വരെ ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ) ജില്ലയില്‍ 0.6 മുതല്‍ 0.7 മീറ്റര്‍ വരെയും, നാളെ രാത്രി 11.30 വരെ തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ), എറണാകുളം (മുനമ്പം എഒ മുതല്‍ മറുവക്കാട് വരെ), തൃശൂര്‍ (ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ), മലപ്പുറം (കടലുണ്ടി നഗരം മുതല്‍ പാലപ്പെട്ടി വരെ), കോഴിക്കോട് (ചോമ്പാല FH മുതല്‍ രാമനാട്ടുകര വരെ), കണ്ണൂര്‍ (കോലോത്ത് മുതല്‍ അഴീക്കല്‍), കണ്ണൂര്‍-കാസര്‍കോട് (കുഴത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെ) തീരങ്ങളില്‍ 0.5 മുതല്‍ 1.0 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

നാളെ രാത്രി 08.30 വരെ കന്യാകുമാരി തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി 0.9 മുതല്‍ 1.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായി ഒഴിവാക്കേണ്ടതാണ്. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

kerala

‘വിജയത്തിൽ ഒരാൾക്കും ക്രെഡിറ്റ് കൊടുക്കാൻ കഴിയില്ല; എല്ലാവരും ഒറ്റക്കെട്ടായി നിന്നു’; അടൂർ പ്രകാശ്‌

Published

on

നിലമ്പൂരിലേത് ഒറ്റക്കെട്ടായി നിന്നതിന്റെ ഫലമയുള്ള വിജയമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. നിലമ്പൂരിലെ വോട്ടർമാരോട് കടപ്പെട്ടിരിക്കുന്നു. ഒറ്റക്കെട്ടായി വലിയ തയ്യാറെടുപ്പോടെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് അദേഹം പറഞ്ഞു. വിജയത്തിൽ ഒരാൾക്കും ക്രെഡിറ്റ് കൊടുക്കാൻ കഴിയില്ലെന്ന് അടൂർ പ്രകാശ് പറഞ്ഞു.

അൻവറിന്റെ യുഡിഎഫ് പ്രവേശനത്തെക്കുറിച്ചും അടൂർ പ്രകാശ് പ്രതികരിച്ചു. അടച്ച വാതിൽ തുറക്കുമോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ല. യുഡിഎഫ് നേതൃത്വം കൂട്ടായി തീരുമാനമെടുക്കും. അൻവറിന്റെ ആരോപണങ്ങൾക്കും മറുപടിയില്ലെന്നും അദേഹം പ്രതികരിച്ചു.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ വിജയം മുന്നണിയുടെ രാഷ്ട്രീയ ശക്തിയുടെ തെളിവാണെന്ന് കോൺഗ്രസ് വിലയിരുത്തൽ. യു.ഡി.എഫ് ഒറ്റക്ക് നേടിയ വിജയമാണ് നിലമ്പൂരിൽ ഉണ്ടാകുന്നത്. അൻവർ ഉണ്ടായിരുന്നെങ്കിൽ, വിജയത്തിന്റെ ക്രെഡിറ്റ് മുഴുവനും മുന്നണിക്ക് ലഭിക്കുമായിരുന്നില്ല. ഇപ്പോഴത്തെ വിജയം മുന്നണിയുടെ പ്രചാരണശേഷിയുടെയും സംഘാടന ശേഷിയുടെയും ഫലമാണെന്നാണ് എന്നാണ് കോൺഗ്രസ് വിലയിരുത്തൽ.

Continue Reading

kerala

ഹൃദയാഘാതം; വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

രാവിലെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Published

on

തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

വിഎസിന് ഹൃദയാഘാതം ഉണ്ടായതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വിഎസിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. 101 വയസായ വി എസ് ഏറെനാളായി വിശ്രമജീവിതം നയിച്ചുവരികയാണ്.

2006-2011 കാലത്ത് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. 1992-1996, 2001-2006, 2011-2016 വര്‍ഷങ്ങളില്‍ പ്രതിപക്ഷനേതാവ് ആയിരുന്നു. മൂന്നു തവണ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നിട്ടുണ്ട്.

Continue Reading

kerala

പോത്തുകല്ലും തൂക്കി യുഡിഎഫ്’; സിപിഎം കോട്ടയായ വി.എസ് ജോയിയുടെ വാർഡിലടക്കം വൻ മുന്നേറ്റം, ആര്യാടൻ ഷൗക്കത്തിന്റെ വിജയം 11432 വോട്ടിന്

ഉപതെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ മുഹമ്മദ് 11432 വോട്ടിന് വിജയിച്ചു

Published

on

നിലമ്പൂര്‍: ഉപതെരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് 11432 വോട്ടിന് വിജയിച്ചു, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സ്വരാജ് ജന്മനാടായ പോത്തുകല്ലില്‍ പോലും ഭൂരിപക്ഷം നേടാനായില്ല,. സിപിഎം ഭരിക്കുന്ന പഞ്ചായത്തില്‍ ലീഡ് ഉയര്‍ത്തിയ ആവേശത്തിവാണ് യുഡിഎഫ്. പോത്തുക്കല്ലും തൂക്കി എന്നാണ് ഡിസിസി പ്രസിഡന്റ് വിഎസ് ജോയ് ഫേസ്ബുക്കില്‍ കുറിച്ചത്. ‘പോത്തുക്കല്ലും തൂക്കി, ലീഡ് 630’ എന്നാണ് വിഎസ് ജോയ് ഫേസ്ബുക്കില്‍ കുറിച്ചത്. ‘ജോയ് ഫുള്‍’ ജോയ് എന്നാണ് ജോയിയുടെ കുറിപ്പിന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയടക്കമുള്ളവരുടെ കമന്റ്.
ഡിസിസി ഓഫീസില്‍ പ്രസിഡന്റ് വി എസ് ജോയിയെ എടുത്തുയര്‍ത്തിയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ പഞ്ചായത്തില്‍ കൈവരിച്ച നേട്ടം ആഘോഷിച്ചത്. ‘യുഡിഎഫിന്റെ കണക്കുകള്‍ കൃത്യമെന്ന് തെളിയിക്കുന്ന കണക്കുകളാണ് പുറത്ത് വരുന്നതെന്നു വി എസ് ജോയ് മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, പിണറായിസത്തിനെതിരെയുള്ള വോട്ടാണ് പിടിച്ചതെന്ന് പി വി അന്‍വര്‍. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ 19,000ത്തിലേറെ വോട്ട് നേടിയാണ് അന്‍വര്‍ സാന്നിധ്യമറിയിച്ചിരിക്കുന്നത്. എല്ലാവരും പറയുന്നു, അന്‍വര്‍ യുഡിഎഫിന്റെ വോട്ട് പിടിക്കുന്നു എന്ന്. ഇത് തീര്‍ത്തും അടിസ്ഥാന രഹിതമാണ്. യുഡിഎഫിന് ഒപ്പം മുന്നോട്ട് പോകാന്‍ സാഹചര്യം ഉണ്ടെങ്കില്‍ കൂടെ നില്‍ക്കുമെന്നും ഇല്ലെങ്കില്‍ പുതിയ മുന്നണിയെന്നും അന്‍വര്‍ വ്യക്തമാക്കി.

Continue Reading

Trending