തെല്‍ അവീവ്: ഗസ്സയില്‍ ബോംബ് വര്‍ഷിച്ച ഇസ്രാഈലിന്റെ യുദ്ധവിമാനം തീപ്പിടിച്ച് തകര്‍ന്നുവീണു. വിമാനത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പൈലറ്റ് കൊല്ലപ്പെട്ടു. സഹപൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടു.

ഗസ്സ മുനമ്പില്‍ ബോംബ് വര്‍ഷിച്ച് മടങ്ങുന്നതിനിടെയാണ് എഫ് 161 വിമാനത്തിന് തീപിടിച്ചത്. വിമാനം ക്രാഷ് ലാന്റ് ചെയ്യുന്നതിനു തൊട്ടുമുമുമ്പായി ജീവരക്ഷാ സംവിധാനമുപയോഗിച്ച് പുറത്തു ചാടിയ 34-കാരനായ പൈലറ്റ് ഒഹാദ് കോഹന്‍ മരിക്കുകയായിരുന്നു. വിമാനത്തിന് തീപിടിക്കാനുള്ള കാരണം എന്തെന്ന് വ്യക്തമല്ലെന്ന് ഇസ്രാഈല്‍ സൈന്യം പറഞ്ഞു.