X
    Categories: gulfNews

യുഎഇക്കെതിരെ മോശം പരാമര്‍ശം നടത്തി ഇസ്രയേല്‍; വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച് നെതന്യാഹു

ദുബായ്: യുഎഇക്കെതിരായി അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ഇസ്രയേല്‍ ഒടുവില്‍ ഖേദം പ്രകടിപ്പിച്ചു. യുഎഇ കോവിഡ് പരത്തുന്നുവെന്ന രീതിയില്‍ ഇസ്രയേല്‍ ആരോഗ്യ മന്ത്രാലയമാണ് മോശമായ പ്രസ്താവന നടത്തിയത്. പൊതുജനാരോഗ്യ തലവന്‍ ഷാരോണ്‍ അല്‍റോ പ്രെയ്‌സ് നടത്തിയ പ്രസ്താവനയാണ് യുഎഇയെ ചൊടിപ്പിച്ചത്. ഇതേ തുടര്‍ന്ന് പ്രതിഷേധം അറിയിച്ച് യുഎഇ രംഗത്തെത്തുകയായിരുന്നു. എന്നാല്‍ പ്രസ്താവന വിവാദമായതോടെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് ഖേദം അറിയിച്ച് തലയൂരി.

വിജയിക്കാതെ പോയ തമാശയായിരുന്നു അതെന്നും ഈ വിഷയത്തില്‍ ഇസ്രയേലിന്റെ അഭിപ്രായങ്ങള്‍ പറയാന്‍ ചുമതലപ്പെട്ട ആളല്ല ഷരോണ്‍ അല്‍റോയെന്നും അധികൃതര്‍ അറിയിച്ചു.

70 വര്‍ഷത്തെ യുദ്ധത്തില്‍ മരിച്ചവരേക്കാള്‍ കൂടുതല്‍ യുഎഇയുമായുള്ള രണ്ടാഴ്ചത്തെ സമാധാന കരാറിനിടെ മരണപ്പെട്ടു എന്നായിരുന്നു പ്രസ്തവാന. കോവിഡ് വ്യാപകമായതിനെ തുടര്‍ന്ന് ഇസ്രയേലിലെ ബെന്‍ഗുരിയോണ്‍ വിമാനത്താവളം അടക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രസ്താവന.

 

web desk 1: