X
    Categories: indiaNews

മധ്യപ്രദേശില്‍ കന്നുകാലി കള്ളക്കടത്ത്; പത്ത് ബിജെപി നേതാക്കള്‍ അറസ്റ്റില്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ കന്നുകാലി കള്ളക്കടത്ത് നടത്തിയതിന് ബിജെപി നേതാവടക്കം പത്തു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബാലാഘട്ട് ജില്ലയിലാണ് സംഭവം. മഹാരാഷ്ട്രയിലെ അറവുശാലകളിലേക്കാണ് കന്നുകാലികളെ കടത്തിയത്. ബിജെപിയുടെ യുവജന വിഭാഗമായ ഭാരതീയ ജനത യുവ മോര്‍ച്ചയുടെ (ബിജെവൈഎം) ജില്ലാ ജനറല്‍ സെക്രട്ടറിയാണ് പ്രതികളിലൊരാള്‍.

മധ്യപ്രദേശില്‍ നിന്ന് വനപാതയിലൂടെ 165 പശുക്കളെയും കാളകളെയുമാണ് മഹാരാഷ്ട്രയിലേക്ക് കടത്തിയത്. പിടികൂടുമ്പോള്‍ പ്രതികള്‍ മദ്യ ലഹരിയിലായിരുന്നെന്ന് പൊലീസ് പറയുന്നു. മ കന്നുകാലികളെ വാങ്ങിയതിനോ വില്‍പ്പന നടത്തുന്നതിനോ ആവശ്യമായ യാതൊരു രേഖകളും ഇവരുടെ പക്കലില്ലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

സംഭവസ്ഥലത്ത് നിന്ന് 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുപതോളം പേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

web desk 1: