Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പ്രസവത്തിനായി ഭാര്യയെ ആശുപത്രിയില്‍ എത്തിച്ച യുവാവിനോട് മാനേജര്‍ ‘വര്‍ക്ക്ഫ്രം ഹോസ്പിറ്റല്‍’ ആവശ്യപ്പെട്ടെന്ന് ആരോപണം

റെഡ്ഡിറ്റിലെ ‘ ഇന്ത്യന്‍ വര്‍ക്ക്‌പ്ലേസ് ‘ കമ്മ്യൂണിറ്റിയിലാണ് യുവാവ് സംഭവം പങ്കുവെച്ചത്.

Published

on

ന്യൂഡല്‍ഹി: പ്രസവത്തിനായി ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിനോട് ‘വര്‍ക്ക് ഫ്രം ഹോസ്പിറ്റല്‍’ എടുക്കാന്‍ നിര്‍ദേശിച്ച മാനേജരുടെ ചാറ്റ് സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമാകുന്നു. റെഡ്ഡിറ്റിലെ ‘ ഇന്ത്യന്‍ വര്‍ക്ക്‌പ്ലേസ് ‘ കമ്മ്യൂണിറ്റിയിലാണ് യുവാവ് സംഭവം പങ്കുവെച്ചത്.

”ഭാര്യയുടെ ആദ്യ പ്രസവം ആയതിനാല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു. മാനേജറെ വിവരം അറിയിച്ചു രണ്ട് ദിവസത്തെ അവധി അഭ്യര്‍ത്ഥിച്ചു. എന്നാല്‍ അവധി വൈകിപ്പിക്കാനും, എന്റെ മാതാപിതാക്കള്‍ക്ക് കാര്യങ്ങള്‍ കൈകാര്യം ചെയ്യാമോ എന്നും ചോദിച്ചു. ആശുപത്രിയില്‍ നിന്നും ജോലി ചെയ്യാമെന്നും നിര്‍ദേശിച്ചു,” യുവാവ് പോസ്റ്റില്‍ വ്യക്തമാക്കി.

”ഭാര്യക്കും നവജാതശിശുവിനും പൂര്‍ണ്ണ ശ്രദ്ധ നല്‍കേണ്ട സമയത്ത് ലാപ്ടോപ്പുമായി ആശുപത്രി മുറിയില്‍ ഇരിക്കാന്‍ കഴിയാത്തതിന്റെ കാരണമെങ്ങനെ വിശദീകരിക്കണം എന്നതാണ് വലിയ ബുദ്ധിമുട്ട്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ സമീപനം മാനേജര്‍മാര്‍ക്ക് ”പ്രസവം പോലുള്ള നിര്‍ണായക ജീവിത സംഭവങ്ങളിലും ജീവനക്കാര്‍ക്ക് വ്യക്തിപരമായ ജീവിതം ഉണ്ടായരുതെന്നാണ് കരുതുന്നതോ?” എന്ന ചോദ്യവും യുവാവ് ഉയര്‍ത്തി.

പോസ്റ്റ് വൈറലായതോടെ, നിരവധി റെഡ്ഡിറ്റ് ഉപയോക്താക്കള്‍ യുവാവിന്റെ നിലപാടിന് പിന്തുണ പ്രഖ്യാപിച്ചു.
യുവാവിന്റെ പോസ്റ്റിന് മറുപടിയായി ജോലിയെക്കാള്‍ കുടുംബത്തിന് മുന്‍ഗണന നല്‍കണമെന്ന് റെഡ്ഡിറ്റ് ഉപയോക്താക്കള്‍ ഊന്നിപ്പറഞ്ഞു. പ്രത്യേകിച്ച് പ്രസവം പോലുള്ള നിര്‍ണായക നിമിഷങ്ങളില്‍.

 

 

Continue Reading

india

ബെംഗളൂരു എ.ടി.എം കവര്‍ച്ച: 7.11 കോടി രൂപ കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍; 5.76 കോടി വീണ്ടെടുത്തു

പ്രതികളില്‍ നിന്നും 5.76 കോടി രൂപ വീണ്ടെടുത്തു.

Published

on

ബെംഗളൂരു: എ.ടി.എം റിഫില്ലിംഗിനായി കൊണ്ടുപോയ 7.11 കോടി രൂപ കവര്‍ന്ന സംഘത്തിലെ മൂന്ന് പേരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളില്‍ നിന്നും 5.76 കോടി രൂപ വീണ്ടെടുത്തു. തുടര്‍ച്ചയായ 60 മണിക്കൂര്‍ അന്വേഷണത്തിനൊടുവിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്.

കവര്‍ച്ച നടത്തിയ സംഘം ഉപയോഗിച്ച ടൊയോട്ട ഇന്നോവ കാര്‍ നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ പ്രതികള്‍ ഇന്നോവ ഉപേക്ഷിച്ച് മറ്റൊരു വാഹനത്തില്‍ രക്ഷപ്പെട്ടിട്ടുണ്ടെന്നായിരുന്നു അന്വേഷണത്തിലുണ്ടായിരുന്ന സംശയം.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഏകദേശം 1 മണിയോടെയാണ് കവര്‍ച്ച നടന്നത്. അശോക സ്തംഭംജയനഗര്‍ ഡയറി പ്രദേശത്ത് എ.ടി.എം റിഫില്‍ ചെയ്യാനെത്തിയ ജീവനക്കാരെ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് പണം കവര്‍ന്നത്. അവര്‍ ഇന്നോവ കാറില്‍ രക്ഷപ്പെടുകയും ചെയ്തു.

സംഭവത്തെ തുടര്‍ന്ന് സിദ്ധാപുര പൊലിസ് സ്റ്റേഷനില്‍ ആര്‍.ബി.ഐ. ഉദ്യോഗസ്ഥര്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ശേഷമുള്ള അന്വേഷണം വേഗത്തിലാക്കി പൊലീസ് പ്രതികളെ കണ്ടെത്തുകയും വലിയൊരു ഭാഗം പണവും വീണ്ടെടുക്കുകയും ചെയ്തു.

 

Continue Reading

india

ഇന്‍ഡിഗോ വിമാനയാത്രയ്ക്കിടെ സ്യൂട്ട്‌കേസുകള്‍ മുറിച്ച് 40,000 രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ചെന്ന് പരാതി

റിതിക അറോറ എന്ന യുവതിയാണ് ലിങ്ക്ഡ് ഇന്‍-പോസ്റ്റിലൂടെ സംഭവം പുറത്തുവിട്ടത്.

Published

on

മുംബൈ: ഇന്‍ഡിഗോ വിമാനത്തില്‍ മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ സ്യൂട്ട്‌കേസുകള്‍ മുറിച്ച് 40,000 രൂപ വിലമതിക്കുന്ന വസ്തുക്കള്‍ മോഷ്ടിച്ചതായി യുവതി പരാതി ഉന്നയിച്ചു. റിതിക അറോറ എന്ന യുവതിയാണ് ലിങ്ക്ഡ് ഇന്‍-പോസ്റ്റിലൂടെ സംഭവം പുറത്തുവിട്ടത്. പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വ്യാപക ശ്രദ്ധ നേടുകയാണ്.

എന്നാല്‍ ഈ ആരോപണം ഇന്‍ഡിഗോ തള്ളി. ‘മോഷണത്തിന്റെയോ ക്രമരഹിതമായ കൈകാര്യമെന്നതിന്റെ സൂചനകളൊന്നും കണ്ടെത്താനായില്ല’ എന്നതാണ് കമ്പനിയുടെ നിലപാട്.

ലിങ്ക്ഡ് ഇന്‍-പോസ്റ്റില്‍ റിതിക അറോറ കീറിമുറിച്ച സ്യൂട്ട്‌കേസുകളുടെ ചിത്രങ്ങള്‍ പങ്കുവെച്ച്,
‘ഇന്‍ഡിഗോയില്‍ യാത്രയ്ക്കിടെ രണ്ട് ചെക്ക്-ഇന്‍ സ്യൂട്ട്‌കേസുകള്‍ മുറിച്ച് 40,000 രൂപയുടെ വസ്തുക്കള്‍ മോഷ്ടിക്കപ്പെട്ടു. ഇന്‍ഡിഗോയുടെ ഉത്തരവാദിത്തമില്ലായ്മയില്‍ അത്യന്തം നിരാശയുണ്ട്’ എന്ന് എഴുതി.

”മിസ് അറോറ, ഞങ്ങളോട് സംസാരിക്കാന്‍ നല്‍കിയ സമയം നന്ദി. നിങ്ങളുടെ അനുഭവത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ നടത്തിയ സമഗ്രമായ അന്വേഷണത്തില്‍ മോഷണമോ തെറ്റായ കൈകാര്യമോ ഒന്നും കണ്ടെത്താനായില്ല.”പരാതിക്ക് മറുപടിയായി ഇന്‍ഡിഗോ വ്യക്തമാക്കി.

അതേസമയം, ഇത്തരം സംഭവങ്ങള്‍ തങ്ങളെയും ബാധിച്ചിട്ടുണ്ടെന്ന്, ഇന്‍ഡിഗോ ഉപയോഗിക്കുമ്പോള്‍ ബാഗേജ് കേടുപാടുകള്‍ നേരിട്ടിട്ടുണ്ടെന്ന്, ഈ പോസ്റ്റിന് കീഴില്‍ നിരവധി ലിങ്ക്ഡ് ഇന്‍ ഉപയോക്താക്കള്‍ പ്രതികരിച്ചു.

 

Continue Reading

Trending