X
    Categories: gulfNews

അബുദാബി കിരീടാവകാശിയെ ജറുസലേമിലേക്ക് ക്ഷണിച്ച് ഇസ്രായേല്‍ പ്രസിഡന്റ്

FILE - In this May 15, 2017, file photo, Abu Dhabi’s crown prince, Sheikh Mohammed bin Zayed Al Nahyan, smiles during a meeting with President Donald Trump at the White House in Washington. Emails obtained by The Associated Press between business partners Elliott Broidy and George Nader indicate that the pair was working with bin Zayed in a lobbying effort to alter U.S. policy in the Middle East. (AP Photo/Andrew Harnik, File)

അബുദാബി: അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്ദ് നഹ്യാനെ ജെറുസലേമിലേക്ക് ക്ഷണിച്ച് ഇസ്രയേല്‍ പ്രസിഡന്റ് റുവെന്‍ റിവ്‌ലിന്‍. കത്തിലൂടെയാണ് റിവ്‌ലിന്‍ ക്ഷണം അറിയിച്ചത്. തിങ്കളാഴ്ച ഇസ്രായേല്‍ മാധ്യമങ്ങളാണ് കത്ത് പുറത്ത് വിട്ടത്. ഫലസ്തീന്‍ ഭൂമി പിടിച്ചെടുക്കുന്നത് ഇസ്രായേല്‍ സര്‍ക്കാര്‍ നിര്‍ത്തിവച്ചതിന് പകരമായി യുഎഇയും ഇസ്രായേലും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ സമാധാന കരാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞ ആഴ്ച്ച ഒപ്പുവച്ചതിന് പിന്നാലെയാണ് ഇസ്രായേല്‍ പ്രസിഡന്റിന്റെ ക്ഷണം.

‘അബ്രഹാം കരാര്‍’ എന്നറിയപ്പെടുന്ന യുഎഇയും ഇസ്രായേലും തമ്മിലുള്ള നയതന്ത്ര കരാര്‍ 25 വര്‍ഷത്തിനുള്ളില്‍ ഒരു അറബ് രാജ്യവുമായുള്ള ഇസ്രയേലിന്റെ ആദ്യ സമാധാന ഉടമ്പടിയാണ്.

web desk 3: