താജ് മഹലിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി താജ് മഹല്‍ കോംപ്ലെക്‌സില്‍ ആന്റി-ഡ്രോണ്‍ സംവിധാനം സ്ഥാപിക്കാന്‍ തീരുമാനം. പാക് -ഭീകരവാദത്തിനെതിരായ നടപടികള്‍ ഇന്ത്യ ശക്തമാക്കിയ പശ്ചതലത്തിലും വ്യോമാക്രമണ ഭീഷണികളെ ചെറുക്കുന്നതിനുമാണ് നടപടി. നിലവില്‍ താജ് മഹലിന് സുരക്ഷ ഒരുക്കുന്നത് സിഐഎസ്എഫും ഉത്തര്‍പ്രദേശ് പൊലീസും ചേര്‍ന്നാണ്.
ബോംബ് ഭീഷണിയെ തുടര്‍ന്ന് നേരത്തെ താജ്മഹലിലും പരിസരത്തും അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. ഇന്നലെ കേരളത്തില്‍ നിന്നാണ് ഇമെയില്‍ വഴി ടൂറിസം വകുപ്പിന് ബോംബ് ഭീഷണി ലഭിച്ചത്. സെന്‍ട്രല്‍ ഇന്റസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ്, താജ് സെക്യൂരിറ്റി പൊലീസ്, ബോംബ് ഡിസ്‌പോസല്‍ സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, ടൂറിസം പൊലീസ്, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ തുടങ്ങിയവയിലെ ഉദ്യോഗസ്ഥര്‍ മൂന്ന് മണിക്കൂറോളം തെരച്ചില്‍ നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.
കേരളത്തില്‍ നിന്നുള്ള വ്യാജ ഇമെയില്‍ സന്ദേശമാണിതെന്നും അന്വേഷണത്തിനായി സൈബര്‍ സെല്ലില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ (ഡിസിപി) സോനം കുമാര്‍ പറഞ്ഞു.