X
    Categories: CultureNewsViews

അഭിനന്ദന്‍ വര്‍ത്തമന്റെ വീഡിയോ ദൃശ്യങ്ങള്‍ നീക്കാന്‍ യൂട്യൂബിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

ന്യൂഡല്‍ഹി: പാക് പിടിയിലായ ഇന്ത്യന്‍ വ്യോമസേനാ പൈലറ്റ് അഭിനന്ദന്‍ വര്‍ത്തമന്റെ മുഴുവന്‍ വീഡിയോകളും നീക്കം ചെയ്യാന്‍ യൂട്യൂബിന് ഐ.ടി മന്ത്രാലയത്തിന്റെ നിര്‍ദേശം. അഭിനന്ദ് പിടിയിലാവുന്നത് മുതലുള്ള നിരവധി വീഡിയോകളാണ് യൂട്യൂബില്‍ പ്രചരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് ഐ.ടി മന്ത്രാലയം യൂട്യൂബിനോട് വീഡിയോ നീക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഔദ്യോഗിക നിര്‍ദേശം ലഭിച്ചാല്‍ യൂട്യൂബിന്റെ നയങ്ങള്‍ക്ക് വിധേയമായ രീതിയില്‍ ഉടന്‍ തന്നെ വീഡിയോ ദൃശ്യങ്ങള്‍ നീക്കം ചെയ്യുമെന്ന് യൂട്യൂബ് അധികൃതര്‍ വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഒഴിവാക്കുന്നത് ഏതൊക്കെ ദൃശ്യങ്ങളാണെന്നത് വ്യക്തമല്ല.

അതേസമയം അഭിനന്ദന്‍ വര്‍ത്തമനെ നാളെ വിട്ടയക്കുമെന്ന് പാക്കിസ്ഥാന്‍ വ്യക്തമാക്കി. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പാക് പാര്‍ലമെന്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: