തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ആത്മകഥയുടെ പ്രകാശനചടങ്ങില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്‍മാറി. പുസ്തക പ്രകാശനം നിര്‍വഹിക്കാനിരിക്കെ അപ്രതീക്ഷിതമായി പിണറായി വരില്ലെന്ന് അറിയിച്ചത്. ജേക്കബ് തോമസിന്റെ ആത്മകഥ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പുസ്തകത്തിനെതിരെ കെ.സി.ജോസഫ് എംഎഎല്‍എ കത്തുനല്‍കിയതിനെ തുടര്‍ന്നാണു തീരുമാനം. സര്‍വീസിലിരിക്കെ അനുമതിയില്ലാതെയാണു ജേക്കബ് തോമസ് പുസ്തകം എഴുതിയതെന്നും മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുക്കരുതെന്നുമാണ് കെ.സി.ജോസഫ് കത്തില്‍ ആവശ്യപ്പെട്ടത്്. നിയമനടപടിയെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പെട്ടെന്ന് തീരുമാനം മാറ്റുകയായിരുന്നു.

ജേക്കബ് തോമസിന്റെ പുസ്തകം പ്രകാശനം നടത്താന്‍ അദ്ദേഹം ക്ഷണിച്ചിരുന്നതായും എന്നാല്‍ പ്രകാശന ചടങ്ങില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച് നിയമ സെക്രട്ടറി ചില നിയമപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയതാണ് പിന്‍മാറാന്‍ കാരണമെന്നും പിന്നീട് മുഖ്യമന്ത്രിയും വ്യക്തമാക്കി.