Film
ലൊക്കേഷനായ സർപ്പക്കാവിലേക്ക് യഥാർത്ഥ സർപ്പം എത്തി; ‘തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’യുടെ പുള്ളുവൻപാട്ട് പുറത്തിറങ്ങി
റിമ കല്ലിങ്കല്ലിനെ പ്രധാന കഥാപാത്രമാക്കി സജിൻ ബാബു സംവിധാനം ചെയ്യുന്ന ‘തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’ ഒക്ടോബർ 16ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. രാജ്യാന്തര ചലച്ചിത്രമേളകളിലെ പ്രദർശനത്തിന് ശേഷം തിയറ്റർ റിലീസിനെത്തുന്ന ചിത്രത്തിന്റെ ചില ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തു വിട്ടിരിക്കുകയാണിപ്പോൾ സംവിധായകൻ. സിനിമയുടെ ചിത്രീകരണ വേളയിൽ ലൊക്കേഷനായ സർപ്പക്കാവിലേക്ക് എത്തിയ യഥാർത്ഥ സർപ്പത്തിന്റെ വീഡിയോയാണ് സംവിധായകൻ പുറത്തു വിട്ടിരിക്കുന്നത്. വിശ്വാസങ്ങൾ, ആചാരങ്ങൾ, മിത്ത് എന്നിവയുമായൊക്കെയായി ബന്ധപ്പെട്ട് പുറത്തിറക്കിയ ചിത്രത്തിൽ സർപ്പക്കാവും ഒരു പ്രധാന ലൊക്കേഷനാണ്. അതിനായി സംവിധായകന്റെ നേതൃത്വത്തിൽ ആർട്ട് ഡയറക്ടർ നിർമ്മിച്ച താൽക്കാലിക സർപ്പക്കാവിലേക്കാണ് സർപ്പം വന്നത്. ഇതൊരു അത്ഭുതകരമായ സംഭവമായാണ് പലരും ഇതിനെപ്പറ്റി സൂചിപ്പിക്കുന്നത്.
ചിത്രത്തിലെ ‘പുള്ളുവൻപാട്ട്’ അണിയറപ്രവർത്തകർ പുറത്തുവിട്ടു. സയീദ് അബ്ബാസ് സംഗീതം ഒരുക്കിയ പാട്ടിനു വരികൾ എഴുതിയത് മോഹനൻ പുള്ളുവനാണ്. പാർവതി ദേവി, ശബരിനാഥ്, രാമചന്ദ്രൻ, നാരായണൻ എന്നിവരാണ് ആലപിച്ചത്. അഞ്ജന ടാക്കീസിന്റെ ബാനറിൽ അഞ്ജന ഫിലിപ്പും ഫിലിപ്പ് സക്കറിയയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സന്തോഷ് കോട്ടായിയാണ് സഹനിർമാതാവ്. റിമ കല്ലിങ്കൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ആഗോള ചലച്ചിത്രമേള സർക്യൂട്ടുകളിൽ ഇതിനോടകം തന്നെ ചിത്രം ശ്രദ്ധനേടിക്കഴിഞ്ഞു.
റിമ കല്ലിങ്കൽ, സരസ ബാലുശ്ശേരി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഡൈൻ ഡേവിസ്, പ്രമോദ് വെളിയനാട്, കൃഷ്‌ണൻ ബാലകൃഷ്‌ണൻ, മേഘ രാജൻ, ആൻ സലിം, ബാലാജി ശർമ,ഡി. രഘൂത്തമൻ, അഖിൽ കവലയൂർ, അപർണ സെൻ, ലക്ഷ്‌മി പത്മ, മീന രാജൻ, ആർ ജെ അഞ്ജലി, മീനാക്ഷി രവീന്ദ്രൻ, അശ്വതി, അരുൺ സോൾ, രതീഷ് രോഹിണി തുടങ്ങിവരും അഭിനയിക്കുന്നു.
ഛായാഗ്രഹണം- ശ്യാമപ്രകാശ് എം എസ്, എഡിറ്റിംഗ്: അപ്പു ഭട്ടതിരി, സംഗീതം- സയീദ് അബ്ബാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അജിത് വിദ്യാസാഗർ, ലൈൻ പ്രൊഡ്യൂസർ- സുബാഷ് എസ് ഉണ്ണി, കലാസംവിധാനം- സജി ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ- സംഗീത് ചിക്കു, വസ്ത്രലങ്കാരം- ഗായത്രി കിഷോർ, മേക്കപ്പ്- സേതു ശിവദാനന്ദൻ & ആഷ് അഷ്‌റഫ്, സ്ക്രിപ്റ്റ് അസിസ്റ്റന്റ് & ക്രീയേറ്റീവ് കോണ്ട്രിബൂഷൻ- ശൈസ്ഥ ബാനു, കാസ്റ്റിംഗ് ഡയറക്റ്റർ- അരുൺ സോൾ, കളറിസ്റ്റ്- ശ്രീധർ വി, ടൈറ്റിൽ ഡിസൈൻ- ഷിബിൻ കെ കെ, മാർക്കറ്റിംഗ് & പി ആർ ഒ- വിപിൻ കുമാർ, വി എഫ് എക്സ്- 3 ഡോർസ്, സംഘട്ടനം- അഷറഫ് ഗുരുക്കൾ, സ്റ്റീൽസ്- ജിതേഷ് കടക്കൽ.
Film
56 മത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ആസിഫ് അലി- താമർ- അജിത് വിനായക ഫിലിംസ് ചിത്രം “സർക്കീട്ട്”
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച ഈ ചിത്രം പൂർണ്ണമായും ഗൾഫ് രാജ്യങ്ങളിലാണ് ചിത്രീകരിച്ചത്.
വമ്പൻ പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ആസിഫ് അലി- താമർ ചിത്രം “സർക്കീട്ട്” 56 മത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ പനോരമ വിഭാഗത്തിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. ഈ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 25 ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നാണ് “സർക്കീട്ട്”. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച ഈ ചിത്രം പൂർണ്ണമായും ഗൾഫ് രാജ്യങ്ങളിലാണ് ചിത്രീകരിച്ചത്. ആക്ഷൻ ഫിലിംസിൻ്റെ ബാനറിൽ ചിത്രത്തിന്റെ സഹനിർമ്മാണം നിർവഹിച്ചത് ഫ്‌ളോറിൻ ഡൊമിനിക്. ഒരിക്കലും സാധ്യമാകാൻ ഇടയില്ലെന്നു ലോകം കരുതുന്ന ഒരു മനോഹര സൗഹൃദത്തിന്റെ കഥ പറഞ്ഞ ഈ ചിത്രം ഒടിടി റിലീസിന് ശേഷം വലിയ പ്രേക്ഷക പ്രതികരണമാണ് നേടിയത്. 2025 നവംബർ 20 മുതൽ 28 വരെയാണ് 56 മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ ഗോവയിൽ നടക്കുക.
ആസിഫ് അലി നായകനായ ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ബാലതാരം ഓർഹാൻ ആണ്. ദിവ്യ പ്രഭ, ദീപക് പറമ്പോൾ, രമ്യ സുരേഷ്, പ്രശാന്ത് അലക്സാണ്ടർ, സ്വാതിദാസ് പ്രഭു, ഗോപൻ അടാട്ട്, സിൻസ് ഷാൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. കഥയിലെ കേന്ദ്രകഥാപാത്രങ്ങളായ ആമിർ, ജെഫ്‌റോൺ എന്നിവരിലൂടെ പ്രവാസി ജീവിതത്തിന്റെ വ്യക്തിപരവും വൈകാരികവുമായ പോരാട്ടങ്ങളുടെ വളരെ റിയലിസ്റ്റിക്കായ ചിത്രീകരണം ആണ് ഈ ചിത്രത്തിലൂടെ സംവിധായകൻ പ്രേക്ഷകരിലേക്ക് എത്തിച്ചത്. താമർ ഒരുക്കിയ ആദ്യ ചിത്രമായ ആയിരത്തൊന്നു നുണകളും വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയിരുന്നു. ഒ. ടി. ടി പ്ലാറ്റ്ഫോമായ സോണിലിവിലൂടെ റിലീസ് ചെയ്ത ചിത്രം, അന്താരാഷ്ട്ര ചലച്ചിത്രോത്സവമായ ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിക്കുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
യുഎഇ, ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി ആണ് ‘സർക്കീട്ട്’ ഒരുക്കിയത്. ഛായാഗ്രഹണം- അയാസ് ഹസൻ, സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റർ- സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത്ത് കരുണാകരൻ, കലാസംവിധാനം – അരവിന്ദ് വിശ്വനാഥൻ, വരികൾ- അൻവർ അലി, വസ്ത്രാലങ്കാരം – ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് – സുധി സുരേന്ദ്രൻ, ലൈൻ പ്രൊഡക്ഷൻ – റഹിം പിഎംകെ, വി എഫ് എക്സ്- നോക്ക്‌റ്റേണൽ ഒക്റ്റേവ് പ്രൊഡക്ഷൻസ്, പോസ്റ്റർ ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ (ഇല്ലുമിനാർട്ടിസ്റ്റ് ക്രീയേറ്റീവ്സ്), സ്റ്റിൽസ്- എസ്‌ബികെ ഷുഹൈബ്, സിങ്ക് സൗണ്ട്- വൈശാഖ്
Film
കെജിഎഫ് യിലെ കാസിം ചാച്ച ഇനി ഓര്‍മ്മങ്ങളില്‍മാത്രം; കന്നഡ നടന്‍ ഹരീഷ് റായ് അന്തരിച്ചു
ബെംഗളൂരു: പ്രശസ്ത കന്നഡ ചലച്ചിത്ര നടന്‍ ഹരീഷ് റായ് (55) അന്തരിച്ചു. ദീര്‍ഘനാളായി ക്യാന്‍സര്‍ ബാധിതനായിരുന്നു. വ്യാഴാഴ്ച ബംഗളൂരുവിലെ കിഡ്‌വായ് ആശുപത്രിയിലായിരുന്നു അന്ത്യം. 1990കളിലെ കന്നഡ സിനിമയുടെ സുവര്‍ണകാലഘട്ടത്തിലാണ് ഹരീഷ് റായിയുടെ സിനിമാ ജീവിതം ആരംഭിച്ചത്.
1995 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമയായ ‘ഓം’ എന്ന ചിത്രത്തിലെ ഡോണ്‍ റോയി എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് കന്നഡയും തമിഴ് സിനിമകളും ഉള്‍പ്പടെ നിരവധി ചിത്രങ്ങളില്‍ വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ കൈകാര്യം ചെയ്ത അദ്ദേഹം, സ്വാഭാവികമായ അഭിനയശൈലിയിലൂടെ പ്രേക്ഷകമനസുകള്‍ കീഴടക്കി. യാഷ് നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ‘കെജിഎഫ്’ സീരിസിലെ കാസിം ചാച്ച എന്ന കഥാപാത്രത്തിലൂടെയാണ് ഹരീഷ് റായ് കന്നഡക്കപ്പുറത്തും പ്രശസ്തനായത്. ആ കഥാപാത്രം അദ്ദേഹത്തിന് ജനപ്രീതിയും ആരാധകശ്രദ്ധയും ഒരുപോലെ സമ്മാനിച്ചു.
india
ബിഹാര്‍ പോളിങ് ബൂത്തിലേക്ക്
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കമായി. പതിനെട്ട് ജില്ലകളിലായി 121 മണ്ഡലങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുക. രാവിലെ ഏഴുമണിക്ക് തുടങ്ങുന്ന പോളിങ് വൈകിട്ട് ആറിന് അവസാനിക്കും. സുരക്ഷാ ഭീഷണി നേരിടുന്ന രണ്ട് മണ്ഡലങ്ങളില്‍ വൈകിട്ട് അഞ്ചിന് വോട്ടെടുപ്പ് അവസാനിക്കും.
മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവും നിലവിലെ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി ഉള്‍പ്പെടെ പ്രമുഖര്‍ ഇന്ന് ജനവിധി തേടുന്നു. അടുത്ത ചൊവ്വാഴ്ചയാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. പതിനാലിനാണ് വോട്ടണ്ണല്‍. കനത്ത സുരക്ഷാ വിന്യാസമാണ് ജനവിധി നടക്കുന്ന 18 ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 121 നിയമസഭാ മണ്ഡലങ്ങളില്‍ ഒരുക്കിയിട്ടുള്ളത്.
അവസാന നിമിഷം രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ഹരിയാന വോട്ട് ചോരി ആരോപണം സംസ്ഥാനത്ത് കാര്യമായ ചര്‍ച്ചയായിട്ടുണ്ട്. ‘മായി ബഹിന്‍ മാന്‍ യോജന’ പ്രകാരം സ്ത്രീകള്‍ക്ക് 30,000 രൂപ നല്‍കുമെന്ന തേജസ്വി യാദവിന്റെ വാഗ്ദാനം.
-
kerala3 days agoമികച്ച നടന്‍ മമ്മൂട്ടി നടി ഷംല, തെരഞ്ഞെടുപ്പ് കാലത്ത് ഇത് ബല്ലാത്ത ബിസ്മയം തന്നെ; വിദ്വേഷ പരാമര്‍ശവുമായി ബിജെപി നേതാവ്
-
kerala2 days agoഅങ്കമാലിയില്‍ 6 മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു
-
kerala2 days ago‘അമ്മൂമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്’; അങ്കമാലിയിലെ കുഞ്ഞിന്റേത് കൊലപാതകമെന്ന് സ്ഥിരീകരണം
-
india2 days agoകാമുകിയുടെ വിവാഹം തടയാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; പോലീസ് സ്റ്റേഷനില്‍ തീകൊളുത്തി യുവാവ് മരിച്ചു
-
News1 day agoഇന്ത്യഓസീസ് ട്വന്റി20 പരമ്പരയില്‍ ആവേശം; കറാറയില്‍ നാലാം മത്സരം ഇന്ന്
-
india3 days agoകര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ എച്ച്.വൈ മേട്ടി അന്തരിച്ചു
-
kerala2 days agoകുറുമാത്തൂരില്‍ കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ്, മാതാവ് അറസ്റ്റില്‍
-
News2 days agoസൂപ്പര്‍ കപ്പ്: മുഹമ്മദന്‍സ് എസ്എസിക്കെതിരെ ഗോകുലം കേരളയ്ക്ക് ജയം

