Culture
‘സിഐ രാജേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി വേട്ടയാടിക്കൊണ്ടിരിക്കുന്നു’; ജാസ്മിന്‍ഷാ

കൊച്ചി: യുഎന്‍എ സാമ്പത്തിക തട്ടിപ്പ് കേസില്‍ പൊലീസ് ലുക്കഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെ അന്വേഷണസംഘത്തിനെതിരെ വിമര്‍ശനവുമായി യുനൈറ്റഡ് നേഴ്‌സസ് അസോസിയേഷന്‍ ദേശീയ പ്രസിഡന്റ്് ജാസ്മിന്‍ഷാ. അന്വേഷണ സംഘം കൊടുംകുറ്റവാളികളെപ്പോലെ തന്നോട് പെരുമാറുകയാണെന്ന് ജാസ്മിന്‍ഷാ പറഞ്ഞു. താനും കുടുംബവും ഖത്തറിലുണ്ടെന്ന് അറിഞ്ഞിട്ടും തനിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കുകയായിരുന്നു. അന്വേഷണ സംഘം വിളിപ്പിച്ചപ്പോഴല്ലാം ഹാജരായിട്ടുള്ളതും മൊഴികളും, രേഖകളും നല്‍കിയിട്ടുള്ളതുമാണ്. ശേഷം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനുള്ള യാതൊരു നോട്ടീസും ലഭിച്ചിട്ടില്ല. ആഗസ്റ്റ് അവസാന വാരം െ്രെകംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തെളിവു ശേഖരണാര്‍ത്ഥം എന്റെ വീട്ടിലും, നാട്ടിലും പോയപ്പോഴും സുഹ്യുത്തുക്കളുടെ ഇടയില്‍ ഒക്കെ എന്നെപ്പറ്റി അന്വേഷിച്ചപ്പോഴും ഞാന്‍ ഓണ സമയത്ത് നാട്ടില്‍ വരുമെന്ന വിവരവും പറഞ്ഞിരുന്നു. ഇതൊക്കെയായിട്ടും സിഐ രാജേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്നും ജാസ്മിന്‍ഷാ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജാസ്മിന്‍ഷായുടെ പ്രതികരണം.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ഞാന്‍ ഖത്തറില്‍ ഉണ്ട് എന്ന് വീണ്ടും അറിയിക്കുന്നു.
ഇന്ന് രാവിലെയാണ് മുഴുവന്‍ പത്രങ്ങളിലും എനിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതായി മാധ്യമങ്ങളിലൂടെ അറിഞ്ഞത്. എന്റെ മക്കളോടൊപ്പം വെക്കേഷന്‍ ചിലവഴിക്കാനായി ഖത്തറിലുള്ള വിവരം എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും അറിയാം. മുന്‍പ് എന്നെക്കുറിച്ച് ഒരു വാര്‍ത്ത വന്നപ്പോള്‍ ഫേസ്ബുക്കിലും ഇത് സംബന്ധിച്ച് പോസ്റ്റ് ഇട്ടിരുന്നു. സെപ്റ്റംബര്‍ 7 മുതല്‍ ഒഫീഷ്യലായി ഞാന്‍ പങ്കെടുക്കുന്ന പരിപാടികള്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതെല്ലാം അറിഞ്ഞിട്ടും കൊടും കുറ്റവാളികളെന്ന പോലെ ഞങ്ങളോട് പെരുമാറുന്നത് എന്തിനാണ്? അന്യോഷണ സംഘം വിളിപ്പിച്ചപ്പോഴല്ലാം ഹാജരായിട്ടുള്ളതും മൊഴികളും, രേഖകളും നല്‍കിയിട്ടുള്ളതുമാണ്. ശേഷം നാളിത് വരെ അന്വോഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനുള്ള യാതൊരു നോട്ടീസും ലഭിച്ചിട്ടില്ല. ആഗസ്റ്റ് അവസാന വാരം െ്രെകംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തെളിവു ശേഖരണാര്‍ത്ഥം എന്റെ വീട്ടിലും, നാട്ടിലും പോയപ്പോഴും സുഹ്യുത്തുക്കളുടെ ഇടയില്‍ ഒക്കെ എന്നെപ്പറ്റി അന്യോഷിച്ചപ്പോഴും ഞാന്‍ ഓണ സമയത്ത് നാട്ടില്‍ വരുമെന്ന വിവരവും പറഞ്ഞിരുന്നു. ഇതൊക്കെയായിട്ടും സിഐ രാജേഷിന്റെ നേതൃത്വത്തിലുള്ള അന്വോഷണ സംഘം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി വേട്ടയാടിക്കൊണ്ടിരിക്കുന്നു. ഭരണ പക്ഷത്തെ ട്രേഡ് യൂണിയന്റെയും മാനേജ്‌മെന്റ്കളുടെയും വക്താവ് എന്ന പോലെയാണ് കേസന്യോഷിക്കുന്ന സി ഐ രാജേഷ് പെരുമാറുന്നത്. എനിക്കെതിരെ രാഷ്ട്രീയ പ്രേരിതമായി എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബഹു.ഹൈക്കോടതിയുടെ പരിഗണനയില്‍ ആണുള്ളത്. 18.09.2019 ന് കേസ് എടുക്കുമെന്നിരിക്കെ ആര് വിളിച്ചാലും എന്നെ ലഭ്യമാകുമെന്നിരിക്കെ സി.ഐ രാജേഷിന്റെ നടപടി അപക്വമാണ്.പൊതു സമൂഹത്തില്‍ എന്റെയും സംഘടനയുടെയും പേര് മോശമാക്കുക എന്ന ഉദ്ദേശ്യ ലക്ഷ്യത്തോടെയാണ് അദ്ദേഹം ഇത് ചെയ്തിരിക്കുന്നത്. അന്വേഷണത്തില്‍ ഒരു തെളിവും നാളിത് വരെ ബഹു.ഹൈക്കോടതിയില്‍ സമര്‍പ്പിക്കാന്‍ കഴിയാത്ത ഇദ്ദേഹത്തെ മാറ്റി, പുതിയ അന്യോഷണ സംഘത്തെ പ്രഖ്യാപിക്കണമെന്ന ബഹു.ഹൈക്കോടതിയുടെ ഓര്‍ഡര്‍ അട്ടിമറിച്ച് വീണ്ടും അതേ ഉദ്യോഗസ്ഥനെ തന്നെ അന്യോഷണ ചുമതല ഏല്‍പ്പിച്ചത് തന്നെ രാഷ്ട്രീയ മുതലാളിത്ത ഗൂഢാലോചനയുടെ ഭാഗമാണ്. അന്വോഷിക്കുന്ന ഓരോ ഘട്ടത്തിലും വിവരങ്ങള്‍ മാധ്യമങ്ങള്‍ വഴി പുറത്ത് നല്‍കിയ ഈ ഉദ്യോഗസ്ഥന്റെ ഏക ഉദ്ദേശ്യവും എന്റെ പേര് പൊതു സമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്തുക എന്നത് മാത്രമാണ്. ബഹു.കോടതിയില്‍ നിന്നും നീതി ലഭിക്കും എന്ന ഉറച്ച വിശ്വാസമുള്ളത് കൊണ്ട് .ഇത് വരെ അന്യോഷിച്ച തെളിവുകള്‍ മാധ്യമ വിചാരണ ചെയ്ത അപമാനിക്കാം എന്നല്ലാതെ നീതിന്യായ കോടതിയില്‍ ചിലവാകില്ല എന്ന തിരിച്ചറിവ് അന്യോഷണ ഉദ്യോഗസ്ഥനുമുണ്ട്.
എന്തായാലും ബഹു.ഹൈക്കോടതി ഞാന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിന് മുന്‍പ് തന്നെ നാട്ടില്‍ വരും. അത് വരെ എന്റെ ചോരക്ക് വേണ്ടി ദാഹിക്കുന്നവര്‍ മുറവിളി കൂട്ടട്ടെ…
എനിക്ക് വേണ്ടി വാദിക്കാന്‍ രാഷ്ട്രീയമതസാമുദായിക സംഘടനകള്‍ ഉണ്ടാകില്ല. പക്ഷേ എന്നെയറിയുന്ന ,ഞാനറിയുന്ന മുഴുവന്‍ പേരുമുണ്ടാകും. ഒറ്റക്കാര്യം മാത്രം ഉറപ്പ് തരുന്നു, എന്നെ സ്‌നേഹിച്ചവര്‍ക്ക്, പിന്തുണച്ചവര്‍ക്ക് തല ഉയര്‍ത്തിപ്പിടിക്കാന്‍ നാളുകള്‍ അതികം വേണ്ട.
സ്‌നേഹപൂര്‍വ്വം,
പിടികിട്ടാപ്പുള്ളി
ജാസ്മിന്‍ഷ.എം
Film
മാത്യു തോമസ് നായകനാകുന്ന ‘നൈറ്റ് റൈഡേഴ്സ്’; നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിലെ കഥ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്.

എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “നൈറ്റ് റൈഡേഴ്സ്” ൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. പ്രശസ്ത ചിത്രസംയോജകനായ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്. വമ്പൻ പ്രേക്ഷക – നിരൂപക പ്രശംസ നേടിയ നീലവെളിച്ചം, അഞ്ചക്കള്ളകോക്കാൻ, ഹലോ മമ്മി തുടങ്ങിയ ചിത്രങ്ങളുടെ സഹനിർമാണത്തിനു ശേഷം എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന സിനിമ കൂടിയാണിത്. വിമൽ ടി.കെ, കപിൽ ജാവേരി, ഗുർമീത് സിംഗ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാണം.
യുവതാരം മാത്യു തോമസ് ആണ് ചിത്രത്തിലെ നായകൻ. മീനാക്ഷി ഉണ്ണികൃഷ്ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷൻ ഷാനവാസ്, ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ധീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Film
ഇരുപതാം ദിവസം പിന്നിട്ട് പ്രേക്ഷകഹൃദയങ്ങൾ കവർന്ന് ‘നരിവേട്ട’ മുന്നോട്ട്

ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട ഗംഭീര പ്രദർശന വിജയം നേടി മുന്നേറുന്നു. ഇതിനോടകം മൂന്നാം ആഴ്ച പിന്നിട്ടിരിക്കുന്ന നരിവേട്ടയുടെ പ്രദർശനം ഭാഷാഭേദമില്ലാതെ ഏവർക്കും ആസ്വദിക്കാവുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം ആഗോള ബോക്സ് ഓഫീസില്‍ 22 കോടിയിലധികം നരിവേട്ട നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഒന്നിലധികം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിൽ വർഗീസ് പീറ്റർ എന്ന ചെറുപ്പക്കാരന്റെ ജീവിതയാത്ര കൂടിയാണ് പറയുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന നരിവേട്ട നോണ്‍ ലീനിയറായാണ് ആവിഷ്കരിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക – നിരൂപക പ്രശംസയും അതോടൊപ്പം ഓസ്ട്രേലിയയിൽ നടന്ന പ്രീമിയർ ഷോയിൽ മികച്ച പ്രതികരണവും കരസ്ഥമാക്കിയ ചിത്രമിപ്പോൾ ടോവിനോ തോമസ് എന്ന നടന്റെയും സ്റ്റാറിന്റെയും കരിയർ ഗ്രാഫ് വളർച്ചയുടെയും കാരണമായി മാറിയിരിക്കുകയാണ്.
ആദിവാസി ഭൂമി പ്രശ്നം എന്ന സാമൂഹിക വിഷയത്തെ മുന്നില്‍ നിര്‍ത്തി തന്നെ 2003 ഫെബ്രുവരി 19ന് വയനാട്ടിലെ മുത്തങ്ങയില്‍ നടന്ന സംഭവങ്ങളെ കഥാകാരന്റെ ഭാവന കൂടി ചേര്‍ത്തുവെച്ച് അവതരിപ്പിക്കുകയാണ് നരിവേട്ട. മുത്തങ്ങ സമര കാലത്ത് പരക്കെ പറയപ്പെട്ടിരുന്ന സംശയങ്ങളാണ് സിനിമയുടെ അടിത്തട്ടിലൂടെ സഞ്ചരിക്കുന്നത്. അതോടൊപ്പം ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെയെല്ലാം നീതിപൂര്‍വമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്. ചിത്രത്തിൽ ബഷീറായി എത്തിയ സുരാജ് വെഞ്ഞാറമൂട്, ഡിഐജി കേശവദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചേരൻ, ആര്യ സലീം, പ്രിയംവദ കൃഷ്ണൻ എന്നിവർ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.
ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിചിരിക്കുന്നത്. ഇഷ്ഖില്‍ നിന്നും നരിവേട്ടയിലെത്തുമ്പോഴുള്ള അനുരാജ് മനോഹറെന്ന സംവിധായകന്റെ സംവിധാന മികവും , ജേക്സ് ബിജോയുടെ സംഗീത മികവുമാണ് ചിത്രത്തെ ഏറെ ആകർഷകമാക്കിയത്. അബിൻ്റെ എഴുത്തിനും അനുരാജിന്റെ മേക്കിങ്ങിനും ഒപ്പംനിന്നുകൊണ്ട് ഒരു സിംഫണിതന്നെ തീർക്കുകയായിരുന്നു ജേക്സ് ബിജോയ്. ഛായാഗ്രഹണം നിർവഹിച്ച വിജയ്, സംഗീതം നൽകിയ ജേക്സ് ബിജോയ്, എഡിറ്റർ ഷമീർ മുഹമ്മദ്, ആർട്ട് ചെയ്ത ബാവ എന്നിവരുടെ സംഭാവനകളും ഗംഭീരമായി തന്നെ പ്രതിഫലിക്കുന്നുണ്ട്.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
-
kerala3 days ago
ലോകകപ്പ് ഫുട്ബോള്‍ മാമാങ്കത്തിന് തുടക്കമാകുന്നു; യുഎസ് വേദിയാവും
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; ഇറാന് സൈനിക മേധാവി മുഹമ്മദ് ബഗേരി കൊല്ലപ്പെട്ടു
-
india3 days ago
ദേശീയപാത തകര്‍ന്ന സംഭവം; ദേശീയപാതാ അതോറിറ്റി ശരിയായ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കണം: അമികസ് ക്യൂറി
-
kerala3 days ago
കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം; പീരുമേട് സ്ത്രീ കൊല്ലപ്പെട്ടു
-
film3 days ago
കുടുംബസമേതം രസിപ്പിക്കാന്‍ പൊട്ടിച്ചിരിപ്പിക്കാന്‍ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’
-
india3 days ago
‘ഉരുൾപൊട്ടൽ ദുരിതബാധിതരുടെ വായ്പ കേന്ദ്രം എഴുതിത്തള്ളണം, പറ്റില്ലെങ്കിൽ പറയാനുള്ള ധൈര്യം കാണിക്കണം’; ഹൈക്കോടതി
-
gulf3 days ago
അഹമ്മദാബാദിലെ വിമാന ദുരന്തം: അനുശോചനം രേഖപ്പെടുത്തി മസ്കത്ത് കെ.എം.സി.സി
-
kerala3 days ago
വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയെ അവഹേളിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്പെന്ഷന്