തിരുവനന്തപുരം: ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് രാജിവെച്ച ഇപി ജയരാജനെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് ജയരാജന്റെ നിയമനവിവരം താന്‍ അറിയാതെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞത്.

ജയരാജന്റെ ബന്ധു സുധീറിന്റെ നിയമനം താന്‍ അറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. തന്റെ പരിഗണനയില്‍ ഈ വിഷയം വന്നിട്ടില്ല. വരേണ്ട വിഷയവുമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മാധ്യമങ്ങള്‍ തന്നെ വേട്ടയാടി. പ്രതിപക്ഷം തന്റെ രക്തത്തിന് വേണ്ടി ദാഹിച്ചുവെന്നാണ് ജയരാജന്‍ വിശദീകരിച്ചത്. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.