ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ സംസ്‌കാരം ഭീഷണിയിലാണെന്ന് ചൂണ്ടിക്കാട്ടി വിദേശ സര്‍വകലാശാലകളിലെ 400 ഓളം അക്കാദമിക് വിദഗ്ധര്‍ വൈസ് ചാന്‍സലര്‍ ജഗദേഷ് കുമാറിന് കത്തെഴുതി. ഹാര്‍വാര്‍ഡ്, കാംബ്രിഡ്ജ്, ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സ്, യാലെ, ന്യൂയോര്‍ക് സര്‍വകലാശാലകളിലെ പ്രൊഫസര്‍മാരാണ് സമകാലീന സംഭവങ്ങള്‍ ഉദ്ധരിച്ചെഴുതിയ കത്തില്‍ ഒപ്പിട്ടത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ജെ.എന്‍.യുവിന്റെ പ്രതാപം നഷ്ടപ്പെടുകയാണെന്നും സ്ഥാപനത്തിന്റെ ഭാവിയില്‍ ആശങ്കയുണ്ടെന്നും കത്തില്‍ പ്രതിപാദിക്കുന്നു. സ്വതന്ത്ര ചിന്തകള്‍ക്ക് അവസരം നല്‍കുന്നതിനൊപ്പം സാമൂഹിക, ലിംഗ നീതി ഉറപ്പാക്കണമെന്നും അസഹിഷ്ണുത വളര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.